Claim
12 വർഷങ്ങൾക്ക് ശേഷവും ജോൺപോൾ മാർപാപ്പയുടെ ശരീരം അഴുക്കിയില്ല.
Fact
2011ൽ മെക്സിക്കോയിൽ പ്രദർശിപ്പിച്ച അദ്ദേഹത്തിന്റെ മെഴുക്ക് പ്രതിമ.
“12 വർഷങ്ങൾക്ക് ശേഷവും ജോൺപോൾ മാർപാപ്പയുടെ ശരീരം അഴുക്കിയില്ല,” എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“12 വർഷങ്ങൾക്ക് ശേഷം ജോൺപോൾ മാർപാപ്പയുടെ തിരുശരീരം ഇന്നലെ പുറത്തെടുത്തു – പാപ്പയുടെ ശരീരം ഇപ്പോഴും ജീർണിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ലാതെ കാണപ്പെടുന്നു,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
പ്രധാനമായും വാട്ട്സ്ആപ്പിലാണ് പോസ്റ്റുകൾ. ഫേസ്ബുക്കിലും ചില പോസ്റ്റുകൾ ഉണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Niyogajapamala prayer group എന്ന ഗ്രൂപ്പിലെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 1 k ഷെയറുകളാണ് ഉണ്ടായിരുന്നത്.

ഇവിടെ വായിക്കുക: സൂക്ഷിക്കുക! പിങ്ക് വാട്ട്‌സ്ആപ്പ് ഒരു തട്ടിപ്പാണ്
Fact Check/Verification
ഞങ്ങൾ ഈ വീഡിയോ കീ ഫ്രേമുകളായി വിഭജിച്ച് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഓഗസ്റ്റ് 23, 2011ൽ EduMaster Hernández Romero അപ്‌ലോഡ് ചെയ്‌ത യുട്യൂബ് വീഡിയോയിൽ നിന്ന് ഈ ദൃശ്യങ്ങൾ കണ്ടെത്തി. ‘ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുശേഷിപ്പുകൾ’ എന്നാണ് വീഡിയോയുടെ തലക്കെട്ട്.

ഒക്ടോബർ 11,2011ന് Ricardohuante എന്ന സ്പാനിഷ് വെബ്‌സെറ്റിൽ പ്രസിദ്ധീകരിച്ച പടത്തിൽ വൈറൽ വീഡിയോയിലെ കാണുന്ന ശവപേടകത്തിലുള്ള ശരീരത്തിന്റെ അതെ ഫോട്ടോ കിട്ടി. ജോൺ പോൾ രണ്ടാമന്റെ മെഴുക് പകർപ്പ്, വെള്ള സ്യൂട്ട്, മറ്റ് അടയാള ചിഹ്നങ്ങൾ എന്നിവ മെക്സിക്കോയിൽ പ്രദര്ശിപ്പിച്ചതിനെ കുറിച്ചാണ് റിപ്പോർട്ട്. കൈകളിൽ ജപമാലയും മധ്യഭാഗത്ത് അദ്ദേഹത്തിന്റെ രക്തമടങ്ങിയ ഒരു ക്യാപ്‌സ്യൂളും ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു.

San Diego Union-Tribune എന്ന മാധ്യമത്തിൽ ഓഗസ്റ്റ് 25, 2011ൽ വീഡിയോയിലേതിന് സമാനമായ ശവ പേടകത്തിലെ ശരീരത്തിന്റെ ഒരു പടവുമായി ഒരു റിപ്പോർട്ട് പ്രസീദ്ധീകരിച്ചിട്ടുണ്ട്.

“ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുശേഷിപ്പുകൾ മെക്‌സിക്കോ സിറ്റിയിൽ പൊതു പ്രദർശനത്തിനായി എത്തി. 100-ലധികം സ്ഥലങ്ങൾ സന്ദർശിക്കുന്ന, രാജ്യ വ്യാപകമായ നാലു മാസത്തെ പര്യടനത്തിനും തുടക്കമായി. വ്യാഴാഴ്ച രാവിലെ മുൻ മാർപാപ്പയുടെ രക്തമടങ്ങിയ കുപ്പിയും മാർപ്പാപ്പയുടെ മെഴുക് രൂപവും ഗ്വാഡലൂപ്പിലെ ഔവർ ലേഡി ബസിലിക്കയിൽ എത്തിയപ്പോൾ ആരാധകർ കൈയടിച്ചു, കരഞ്ഞു, പ്രാർത്ഥിച്ചുവെന്നാണ്,” റിപ്പോർട്ട് പറയുന്നത്.
Alamy എന്ന ഫോട്ടോ ഷെയറിങ്ങ് വെബ്‌സൈറ്റിലും സമാനമായ പടമുണ്ട്. Keith Dannemiller എന്ന ഫോട്ടോഗ്രാഫർക്ക് ക്രെഡിറ്റ് കൊടുത്ത പടത്തിന്റെ തീയതി ഓഗസ്റ്റ് 25,2011 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
“അടുത്തിടെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുശേഷിപ്പുകൾ മെക്സിക്കോയിൽ പര്യടനം നടത്തുകയാണ്. അന്തരിച്ച മാർപാപ്പയുടെ രക്തത്തിന്റെ ഒരു സാമ്പിൾ, മെഴുക് പ്രതിമയുടെ മുകളിൽ ഒരു കുപ്പിയിൽ അടച്ചു വെച്ചിട്ടുണ്ട്. അടുത്ത നാല് മാസത്തിനുള്ളിൽ രാജ്യത്തെ 91 കത്തോലിക്കാ രൂപതകൾ സന്ദർശിക്കും. പ്രൈമേറ്റും മെക്സിക്കോ ആർച്ച് ബിഷപ്പുമായ കർദിനാൾ നോർബെർട്ടോ റിവേരയുടെ നേതൃത്വത്തിൽ ഗ്വാഡലൂപ്പിലെ ബസിലിക്കയിൽ കുർബാനയോടെയാണ് തിരുശേഷിപ്പുകൾ സ്വീകരിച്ചത്. കുർബാനയുടെ തലേദിവസം രാത്രി മെക്സിക്കോ സിറ്റിയിലെ വത്തിക്കാൻ എംബസിയിൽ ജപമാലയും വണക്ക ശുശ്രൂഷയും ഉണ്ടായിരുന്നു,” എന്നാണ് ഫോട്ടോയ്ക്ക് ഒപ്പമുള്ള കുറിപ്പ്.
ഇവിടെ വായിക്കുക: Fact Check: രാഷ്ട്രപതിയുടെ ജഗന്നാഥ ക്ഷേത്ര സന്ദർശനത്തെ കുറിച്ചുള്ള പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്
Conclusion
മെക്സിക്കോയിൽ 2011-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മെഴുകു പ്രതിമ പ്രദർശിപ്പിച്ചതിന്റെ വീഡിയോ, 2023-ൽ പുറത്തെടുത്ത മാർപ്പാപ്പയുടെ യഥാർത്ഥ ശരീര അവശിഷ്ടമാണെന്ന തെറ്റായ അവകാശവാദത്തോടൊപ്പം സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: False
ഇവിടെ വായിക്കുക:Fact Check: ബാങ്ക് നഷ്‌ടത്തിലായാൽ നിക്ഷേപകന് ₹ 1 ലക്ഷം ലഭിക്കുന്ന പദ്ധതി എല്ലാ ബാങ്കിനും ബാധകമാണ്
Sources
Youtube video by EduMaster Hernández Romero on August 23,2011
News report in Ricardohuante on October 11,2011
News report in San Diego Union Tribune on August 25,2011
Photo in Alamy on August 25,2011
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.