Wednesday, April 23, 2025
മലയാളം

Daily Reads

Fact Check: ബാങ്ക് നഷ്‌ടത്തിലായാൽ നിക്ഷേപകന് ₹ 1 ലക്ഷം ലഭിക്കുന്ന പദ്ധതി എല്ലാ ബാങ്കിനും ബാധകമാണ്  

banner_image

Claim
എച്ച്ഡിഎഫ്‌സി ബാങ്ക് നഷ്‌ടത്തിലായാൽ നഷ്ടപരിഹാര തുക ₹1 ലക്ഷം മാത്രം.
Fact
എല്ലാ ബാങ്കുകള്‍ക്കും ബാധകമായ ആര്‍ബിഐ നിര്‍ദേശം.

എച്ച്ഡിഎഫ്‌സി ബാങ്കിൽ എത്ര തുക നിക്ഷേപിച്ചാലും ബാങ്ക് നഷ്‌ടത്തിലായാൽ  ₹ 1 ലക്ഷം മാത്രം തിരികെ ലഭിക്കുമെന്ന ഒരു പ്രചരണം നടക്കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ പാസ്ബുക്കില്‍ പതിച്ച സീലിന്‍റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റുകൾ.

“ബാങ്കിൽ പണം എത്ര കോടി നിക്ഷേപിച്ചാലും ബാങ്ക് ഏതെങ്കിലും കാരണം കൊണ്ടു പാപ്പരായാൽ നിക്ഷേപകന് കൊടുക്കുന്ന പരമാവധി തുക ₹ ലക്ഷം രൂപ മാത്രം എന്ന് HDFC bank pass bookൽ സ്റ്റാമ്പ് ചെയ്തു തുടങ്ങി,” എന്നാണ് പോസ്റ്റ് പറയുന്നത്. പ്രധാനമായും വാട്ട്സ്ആപ്പിലാണ് പോസ്റ്റുകൾ. ഫേസ്ബുക്കിലും ചില പോസ്റ്റുകൾ ഉണ്ട്.

ഈ പോസ്റ്റ്  പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Message we got in our whatapp tipline
Message we got in our whatapp tipline

ഇവിടെ വായിക്കുക:Fact Check:  ഈഫൽ ടവറിന് ചുവട്ടിലെ തീയ്ക്ക് ഫ്രാൻസിലെ ഇപ്പോഴത്തെ കലാപവുമായി ബന്ധമില്ല

Fact Check/Verification

ഞങ്ങൾ കീ വേർഡ് സേർച്ച് നടത്തിയപ്പോൾ 2019ലും സമാനമായ പോസ്റ്റുകൾ പ്രചരിച്ചിരുന്നുവെന്ന് മനസ്സിലായി. തുടർന്നുള്ള പരിശോധനയിൽ ഇതിനെ കുറിച്ച് ഒക്ടോബർ 16,2019 ൽ അന്ന് ബാങ്കിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന നീരജ് ജാ ട്വീറ്റ് ചെയ്തിരുന്നുവെന്ന് മനസ്സിലായി.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശ പ്രകാരമുള്ള ഒരു തീരുമാനം എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ് പറയുന്നത്. 2017 ജൂണ്‍ 22 മുതല്‍ എല്ലാ ബങ്കുകളും പാസ്ബുക്കില്‍ ഇത്തരത്തിലൊരു സന്ദേശം ഡിജിറ്റലായി പ്രിന്റ് ചെയ്യുന്നുണ്ട്. എന്നാൽ ആര്‍ബിഐ നിര്‍ദേശം പ്രിന്‍റ് ചെയ്യാത്ത അതിന് മുന്‍പുള്ള നിക്ഷേപകരുടെ പാസ്ബുക്കുകളില്‍ സീല്‍ പതിപ്പിക്കുകയായിരുന്നു എന്നും ട്വീറ്റില്‍ വിശദീകരിക്കുന്നുണ്ട്.

NeerajBajaj_Grp's Tweet
NeerajBajaj_Grp’s tweet

HDFC Bank Cares എന്ന ബാങ്കിന്റെ ഔദ്യോഗിക ട്വിററ്റർ ഹാൻഡിൽ ഇതേ വിവരം നവംബർ 3,2019ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിൽ നിന്നും പാസ്ബുക്കില്‍ ഈ വിവരം സ്റ്റാമ്പ് ചെയ്യാന്‍ തുടങ്ങിയത് ഇപ്പോഴാണെന്ന പ്രചരണം തെറ്റാണ് എന്ന് മനസ്സിലായി.

HDFCBank_Cares' tweet
HDFCBank_Cares’s Tweet

ആര്‍ബിഐ ജൂൺ 22,,2017ൽ പുറപ്പെടുവിച്ച സർക്കുലറും ഞങ്ങൾ പരിശോധിച്ചു. ആര്‍ബിഐയുടെ സഹ സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ‍് ക്രെഡിറ്റ് ഗ്യാരന്‍റി കോർപറേഷന്റെ (ഡിഐജിസി) പരിരക്ഷയെ കുറിച്ചുള്ള അറിയിപ്പാണിത്. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രകാരം ഒരു ബാങ്കിന്‍റെ പ്രവര്‍ത്തനം ഏതെങ്കിലും കാരണവശാൽ നിന്ന് പോയാൽ ഒരു ലക്ഷം രൂപ നിക്ഷേപകന് ലഭ്യമാക്കും. ഈ വിവരം പാസ്ബുക്കിൽ രേഖപ്പെടുത്തണം എന്ന് ആർബിഐ സർക്കുലർ വ്യക്തമാക്കിയിട്ടുണ്ട്.

relevant portions from the RBI circular
relevant portions from the RBI circular

Conclusion

 ബാങ്കിന്‍റെ പ്രവര്‍ത്തനം ഏതെങ്കിലും കാരണവശാൽ നിന്ന് പോയാൽ ഒരു ലക്ഷം രൂപ നിക്ഷേപകന് ലഭ്യമാക്കും എന്ന  വിവരം എല്ലാ ബാങ്കിന്റെയും പാസ്ബുക്കിൽ രേഖപ്പെടുത്തണം എന്ന് ആർബിഐ സർക്കുലർ വ്യക്തമാക്കിയിട്ടുണ്ട്.  2017 മുതൽ ഈ സർക്കുലർ നിലവിലുണ്ട്. അതിന് മുന്‍പുള്ള നിക്ഷേപകരുടെ പാസ്ബുക്കുകളില്‍ ഈ വിവരം സീല്‍ പതിപ്പിക്കുകയായിരുന്നു. അങ്ങനെ സീൽ ചെയ്ത പാസ്‌ബുക്കിന്റെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Result: False

ഇവിടെ വായിക്കുക: Fact Check: ഫ്രാൻ‌സിൽ കലാപകാരികൾ കാറുകൾ കത്തിക്കുന്ന വീഡിയോ ആണോ ഇത്?  

Sources
Tweet by NeerajBajaj Grp on October 16,2019
Tweet by HDFCBank Cares on November 3, 2019
RBI Circular on June 12, 2017


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.