Friday, March 21, 2025
മലയാളം

Fact Check

കള്ള് വിതരണം കർഷക സമരത്തിൽ അല്ല

banner_image

കർഷക സമരത്തിൽ കള്ള് വിതരണം എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

Rahul Nair,Hindu Help Line Kerala എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് ഞങ്ങൾ നോക്കുമ്പോൾ 105 ഷെയറുകൾ ഉണ്ടായിരുന്നു.

ആർകൈവ്ഡ് ലിങ്ക്

Fact Check/Verification

Alcohol being distributed in farmers agitation എന്നു ഗൂഗിളിൽ കീ വെർഡ് സേർച്ച് ചെയ്തപ്പോൾ  സ്വതന്ത്ര പത്രപ്രവർത്തകൻ സന്ദീപ് സിംഗിന്റെ ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. അതിൽ വീഡിയോ  ലുധിയാനയിലെ   ബാബ റോഡു ഷാ ദർഗയിലെ ഉത്സവത്തിന്റേതാണ് എന്ന് വ്യക്തമാക്കുന്നു. ഇവിടെ പ്രസാദമായി വിതരണം ചെയ്യുന്നത് മദ്യമാണ്.

https://twitter.com/PunYaab/status/1438579603287642114

കള്ള് വിതരണം: ബാബ റോഡു ഷാ ദർഗയിൽ 

തുടർന്ന്,  കൗങ്കേ കാലൻ ഗ്രാമത്തിലെ ബാബ റോഡു ഷാ ദർഗ സന്ദർശിച്ച്,  സെപ്റ്റംബർ 6 ന് നടന്ന ഉത്സവത്തിൽ പങ്കെടുത്ത  പ്രദേശവാസികളോട് സംസാരിച്ച്‌ അദ്ദേഹം  ചെയ്ത  വീഡിയോ റിപ്പോർട്ട്  ഞങ്ങൾ കണ്ടെത്തി.

https://www.youtube.com/watch?v=AlbXtef92TI&t=1s

ബാബ റോഡു ഷാ മേളയിൽ മദ്യം വിതരണം ചെയ്യുന്ന വീഡിയോ ആണ് കർഷക  സമരത്തിൽ മദ്യം വിതരണം ചെയ്യുന്നതായി പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്ന Jan Shakti News Punjabന്റെ ഫേസ്ബുക്ക് വീഡിയോയും ഞങ്ങൾക്ക് തിരച്ചിലിൽ കിട്ടി.   

ഇത് കൂടാതെ ഇതേ വീഡിയോയിലെ പന്തലിന്റെ ദൃശ്യങ്ങൾ ജർണൈൽ സിങ്ങ് എന്ന ഉപഭോക്താവ് Baba rodu ji mele എന്ന പേരിൽ  ഫേസ്ബുക്കിൽ ഷെയർ ചെയ്തതും ഞങ്ങൾ കണ്ടെത്തി.

അതിലെ രണ്ടു ദൃശ്യങ്ങളിൽ കാണുന്ന പന്തൽ ഫേസ്ബുക്കിൽ കർഷക സമരത്തിന്റേത് എന്ന പേരിൽ ഷെയർ ചെയ്യുന്ന വീഡിയോയിലും കണ്ടു.

ബാബ റോഡു ഷാ മേളയിലെ ഈ പന്തലിൽ കള്ള് വിതരണം ചെയ്യുന്നത് കൂടുതൽ വ്യക്തമായി കാണുന്ന മറ്റൊരു വീഡിയോ കൂടി ജർണൈൽ സിങ്ങ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.

ബാബ റോഡു ഷാ ദർഗയിൽ  മദ്യം വിളമ്പുന്ന ഈ ചടങ്ങ്  വളരെ മുൻപ് തന്നെയുള്ളതാണ് . 2012ൽ ബാ ബയുടെ ബന്ധുക്കളെ  ഉദ്ധരിച്ചു കൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വായിക്കാം:ഈ 2 നമ്പറുകൾ Kerala Police സ്കീമിന്റേത് ആണോ?

Conclusion

വീഡിയോയിലുള്ള ദൃശ്യങ്ങൾ കർഷക സമരത്തിലേതല്ല. ബാബ റോഡു ഷാ ദർഗയിലെ ഉത്സവത്തിന്റേതാണ്. ഇത് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Result: Misplaced Context

Sources

Facebook:Jan Shakti News Punjab

Twitter: Sandeep Singh

Youtube:Sandeep Singh

Facebook: Jarnail Singh

Hindustan Times


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.