Friday, December 5, 2025

Fact Check

ഈ 2 നമ്പറുകൾ Kerala Police സ്കീമിന്റേത് ആണോ?

banner_image

Kerala Police ഫ്രീ റൈഡ് സ്കീമിന്റേത് എന്ന പേരിൽ 2 നമ്പറുകൾ വാട്ട്സ് ആപ്പിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. 1091, 7837018555 എന്നിവയാണ് ഈ നമ്പറുകൾ.

രാത്രികാലങ്ങളിൽ ഒറ്റയ്ക്കകപ്പെട്ടു പോവുന്ന സ്ത്രീകൾക്ക്, വീട്ടിൽ പോവാൻ വാഹനം ലഭ്യമില്ലാത്ത സാഹചര്യത്തിൽ രാത്രി 10 നും പുലർച്ച 6 മണിക്കും ഇടയിൽ, #പോലീസ്_ഹെൽപ്പ്_ലൈൻ_നമ്പർ 1091 & 7837018555 ൽ വിളിച്ച് വാഹനത്തിന് ആവശ്യപ്പെടാം. 24×7 സമയവും ഇവ പ്രവർത്തിക്കുന്നതാണ്,എന്നും പോസ്റ്റ് പറയുന്നു.

കൺട്രോൾ റൂം വാഹനങ്ങളോ, PCR/SHE വാഹനങ്ങളോ അവരെ സുരക്ഷിതമായ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്. സ്ത്രീകൾക്ക് തന്നിരിക്കുന്ന നമ്പറിലേക്ക് മിസ്സ് കാൾ നൽകുകയോ ബ്ലാങ്ക് മസ്സേജ് നൽകുകയോ ചെയ്യാം. ഇത് പോലിസിന് നിങ്ങളുടെ ലൊക്കേഷൻ കണ്ടു പിടിക്കാൻ ഉപകരിക്കും, എന്നാണ് പോസ്റ്റ് പറയുന്നത്.

ഇരട്ട ചങ്കൻ ഭരിക്കുമ്പോൾ ഇരുട്ടിനെ ഞങ്ങൾക്ക് ഭയമില്ല എന്ന അടികുറിപ്പോടെയും പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്.

ഫേസ്ബുക്കിലും അത്ര വൈറൽ അല്ലെങ്കിലും ഇതിനെ കുറിച്ച് പോസ്റ്റുകൾ കാണുന്നുണ്ട്.

ആർക്കൈവ്ഡ് ലിങ്ക് 

ആർക്കൈവ്ഡ് ലിങ്ക് 

 Fact Check/Verification

ഫേസ്ബുക്കിൽ സേർച്ച് ചെയ്തപ്പോൾ  ആ സന്ദേശം ജനുവരിയിലും വൈറലായിരുന്നുവെന്ന് കണ്ടെത്തി.

ഞങ്ങൾ കൂടുതൽ സേർച്ച് ചെയ്തപ്പോൾ സ്റ്റേറ്റ് പോലിസ് മീഡിയ സെന്റർ ഈ നമ്പറുകൾ കേരള പോലിസിന്റേത് അല്ല എന്ന് വ്യക്തമാക്കി കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു.

 സ്റ്റേറ്റ് പോലിസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറിനോട്’ഈ വിഷയം സംസാരിച്ചു. ആറു മാസം മുൻപും ഈ പോസ്റ്റ് വൈറലായിട്ടുണ്ട്, അദ്ദേഹം   പറഞ്ഞു.

ഇപ്പോൾ വീണ്ടും ഇത് വൈറലാവുന്നുണ്ട്. അത് കൊണ്ടാണ് ഞങ്ങൾ ഇത് കേരളാ പോലിസിന്റെ നമ്പറല്ല എന്ന്  എന്ന് ഒരു പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. ഇത് വാസ്തവത്തിൽ ലുധിയാന പോലിസിന്റെ നമ്പറാണ്. എന്നാൽ Kerala Policeന്റെ emergency response system  നമ്പറായ 112 വിളിച്ചാൽ രാത്രിയിൽ വീട്ടിൽ പോവാൻ വാഹനം ലഭ്യമില്ലാത്ത സാഹചര്യത്തിൽ സ്ത്രീകളെ പോലിസ് തീർച്ചയായും സഹായത്തിനെത്തും, അദ്ദേഹം കൂട്ടിച്ചേർത്തു.

പോസ്റ്റിൽ നൽകിയിരിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ ഉപയോഗിച്ച് ഞങ്ങൾ ഇൻറർനെറ്റിൽ തിരഞ്ഞപ്പോൾ, ഇത് ലുധിയാന പോലിസിന്റെ വനിതാ ഹെൽപ്പ് ലൈൻ നമ്പറുകളാണെന്ന് കണ്ടെത്താനായി.

http://ludhianapolice.in/ എന്ന വെബ്‌സൈറ്റിൽ ഈ നമ്പറുകൾ നിങ്ങൾക്ക് കാണാം.

കൂടുതൽ തിരച്ചിലിൽ,2019 ഡിസംബറിൽപഞ്ചാബ് പോലിസ് ചെയ്ത ഒരു ട്വീറ്റ് കണ്ടെത്തി.3000 ലധികം കോളുകൾ  ലുധിയാന പോലിസിന്റെ വനിതാ ഹെൽപ്പ് ലൈനിൽ ലഭിച്ചിട്ടുണ്ട്,പഞ്ചാബ് പോലിസ് ആ ട്വീറ്റിൽ പറയുന്നു. 

രാത്രിയിൽ വീട്ടിലേക്ക് പോവാനുള്ള യാത്ര  സൗകര്യങ്ങളെ കുറിച്ച് അന്വേഷിച്ചു കൊണ്ട് അവരെ വിളിച്ച സ്ത്രീകളിൽ സംസ്‌ഥാനത്തിന്‌ പുറത്തുള്ളവരും ഉണ്ടായിരുന്നതായി, പഞ്ചാബ് പോലിസ് ആ ട്വീറ്റിൽ പറയുന്നു. 

രാത്രികാലങ്ങളിൽ ഒറ്റയ്ക്കകപ്പെട്ടു പോവുന്ന വാഹനം ലഭ്യമില്ലാത്ത സ്ത്രീകൾക്ക്, വീട്ടിൽ പോവാൻ പോലിസ് ഫ്രീ റൈഡ് സ്‌കീം   ലുധിയാന പോലിസ് ഏർപ്പെടുത്തിയ വാർത്ത ഡിസംബർ 2019 ൽ NDTV റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വായിക്കാം: 43 ക്ഷണകത്തുകൾ മയക്കുമരുന്ന് കടത്തിന്: സത്യമെന്ത്?

Conclusion

ഈ നമ്പറുകൾ Kerala Policeന്റെതല്ല. പഞ്ചാബ് പോലിസിന്റേത് ആണ്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Result: Misplaced Context

Sources

Website: Ludhiana Police


Facebook: Kerala State Police Information Centre


Twitter: Punjab Police

Website: NDTV

Telephone conversation with Kerala State Police Information Centre Deputy Director V P Pramod Kumar


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
ifcn
fcp
fcn
fl
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

20,439

Fact checks done

FOLLOW US
imageimageimageimageimageimageimage