Wednesday, April 16, 2025
മലയാളം

Fact Check

പ്രധാനമന്ത്രി മോദി സന്ദർശക പുസ്തകത്തിൽ എഴുതുന്നതായി നടിക്കുകയായിരുന്നുവെന്ന വാദം  തെറ്റിദ്ധരിപ്പിക്കുന്നതാണ് 

banner_image

പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശക പുസ്തകത്തിൽ എഴുതുന്നതായി നടിക്കുകയാണെന്ന് എന്ന് അവകാശപ്പെട്ടൊരു  പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പല തരം  ചോദ്യങ്ങൾ  പലപ്പോഴും ഉയരാറുണ്ട്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി മോദി സമർപ്പിച്ച സത്യവാങ്മൂലത്തിൽ, അഹമ്മദാബാദിലെ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് 1983 ൽ മാസ്റ്റർ ഓഫ് ആർട്‌സ് (എംഎ) ബിരുദം നേടി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നിരവധി പ്രതിപക്ഷ നേതാക്കൾ  അദ്ദേഹത്തിന്റെ ബിരുദത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

ഈ സന്ദർഭത്തിലാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശക പുസ്തകത്തിൽ എഴുതുന്നതായി നടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കിടുന്നത്. “പേപ്പറിൽ തൊടാതെ എഴുതാൻ പറ്റുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ അൽഭുത വിദ്യ,” എന്നാണ് പോസ്റ്റ് പറയുന്നത്.

Jain K Paul Kattaganal എന്ന ഐഡിയിൽ നിന്നുമുള്ള   ഇത്തരം ഒരു പോസ്റ്റിന്  4.1   k ഷെയറുകൾ ഞങ്ങളുടെ പരിശോധനയിൽ കണ്ടു.

Jain K Paul Kattaganal ‘s post

Green Truth എന്ന ഐഡി  പങ്കിട്ട പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ 92 ഷെയറുകൾ ഉണ്ടായിരുന്നു.

Green Truth’s Post

 ഞങ്ങൾ കണ്ടപ്പോൾ, Vinodgkurup Vinodgkurup എന്ന ഐഡി  പങ്കിട്ട പോസ്റ്റിന് 79 ഷെയറുകൾ ഉണ്ടായിരുന്നു.

Vinod Kurup Vinod Kurup’s Post

Fact Check/Verification

സന്ദർശക പുസ്തകത്തിൽ എഴുതുന്നതായി നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന പേരിൽ ഷെയർ ചെയ്ത ഈ വീഡിയോയിലെ ദൃശ്യങ്ങൾ ഇൻവിഡ് ടൂളിന്റെ  സഹായത്തോടെ, ഞങ്ങൾ വിഭജിച്ചു. എന്നിട്ട് വീഡിയോയുടെ കീ ഫ്രേമുകൾ  ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ  ഡൽഹി കരോൾ ബാഗിലെ സന്ത് രവിദാസ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി മോദി പ്രാർത്ഥിക്കുന്നതാണ് ഈ വീഡിയോയിൽ ഉള്ളത് എന്ന് മനസ്സിലായി. വീഡിയോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ ഗൂഗിളിൽ ‘PM Modi visits saint Ravidas temple’ എന്ന കീവേഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തു. അപ്പോൾ  പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത  പരിപാടിയുടെ വിവരങ്ങൾ ഉള്ള നിരവധി മാധ്യമ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു.

Results of Keyword search

ക്ഷേത്രത്തിൽ സംഘടിപ്പിച്ച  ശബ്ദ കീർത്തന പരിപാടിയിൽ  പങ്കെടുത്ത പ്രധാനമന്ത്രി മോദി സന്ദർശക പുസ്തകത്തിൽ സന്ത് രവിദാസുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ്  പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ഇന്ത്യാ ടുഡേയും ദൈനിക് ജാഗരണും പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ സന്ത് രവിദാസ് ക്ഷേത്രത്തിലെ സന്ദർശക പുസ്തകത്തിൽ പ്രധാനമന്ത്രി മോദി എഴുതിയ കാര്യങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

Image Courtesy: Twitter/vikasbha

തുടർന്ന് വൈറലായ വീഡിയോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ തിരിഞ്ഞു. അപ്പോൾ  2022 ഫെബ്രുവരി 16-ന് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ഞങ്ങൾക്ക് ലഭിച്ചു. 

ഈ വീഡിയോയിൽ, 7 മിനിറ്റ് 43 സെക്കൻഡിനു ശേഷമുള്ള ഭാഗത്ത്, സന്ദർശക പുസ്തകത്തിൽ ഇതിനകം എഴുതിയ സന്ദേശം വായിച്ചതിനുശേഷം പ്രധാനമന്ത്രി മോദി ഒപ്പിടുന്നത് കാണാം.

Visuals from Prime Minister’s YouTube channel where he is seen signing in the visitor’s register of Ravidas Temple

ഇതുകൂടാതെ, മാധ്യമങ്ങളും പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലും പ്രസിദ്ധീകരിച്ച  വിവിധ പരിപാടികളുടെ നിരവധി വീഡിയോകൾ ഞങ്ങൾ കണ്ടെത്തി. അവയിൽ ചിലതിൽ പ്രധാനമന്ത്രി സന്ദർശക പുസ്തകത്തിൽ എഴുതുന്നതും ചില വീഡിയോകളിൽ അദ്ദേഹം ഇതിനകം എഴുതിയ സന്ദേശത്തിൽ ഒപ്പിടുന്നതും കാണാം.

സന്ദർശക പുസ്തകങ്ങളിൽ  പ്രധാനമന്ത്രി മോദി എഴുതുന്നതിന്റെ വീഡിയോകൾ

സന്ദർശക പുസ്തകത്തിൽ മുൻകൂട്ടി എഴുതിയ സന്ദേശത്തിൽ പ്രധാനമന്ത്രി മോദി ഒപ്പിടുന്ന വീഡിയോകൾ

ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീം ഈ അവകാശവാദം ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.

Conclusion

ഞങ്ങളുടെ അന്വേഷണത്തിൽ, “സന്ദർശക പുസ്തകത്തിൽ എഴുതുന്നതായി നടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ” എന്ന അവകാശവാദത്തോടെ  ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റുകൾ  തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. വാസ്തവത്തിൽ, പ്രധാനമന്ത്രി മോദി എഴുതിയ സന്ദേശം വായിച്ച ശേഷം  ഒപ്പിടുന്നതാണ് വീഡിയോയിൽ ഉള്ളത്. മുമ്പും പ്രധാനമന്ത്രി മോദി തന്നെ പലയിടത്തും സന്ദർശക പുസ്തകത്തിൽ സ്വന്തം സന്ദേശം എഴുതിയിട്ടുണ്ട്. അതേ സമയം മുമ്പേ എഴുതിയ സന്ദേശത്തിൽ പ്രധാനമന്ത്രി മോദി ഒപ്പിടുക മാത്രം ചെയ്യുന്ന വീഡിയോകളും ഇൻറർനെറ്റിൽ ലഭ്യമാണ്.

വായിക്കാം: പെട്രോൾ പമ്പിലെ ഇന്നലത്തെ  തിരക്കിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന രണ്ട്  ചിത്രങ്ങളും  2012 ലേത്  


Result: Misleading/Partly False

Our Sources

Video published by PM Narendra Modi’s YouTube channel


Article published by The Indian Express

Article published by India Today


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,795

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.