Thursday, April 24, 2025
മലയാളം

Fact Check

മോട്ടർ വാഹന നിയമത്തെ കുറിച്ച്  വിവിധ പ്രചരണങ്ങളുടെ വസ്തുത പരിശോധന

Written By Sabloo Thomas
Nov 14, 2022
banner_image

മോട്ടർ വാഹന നിയമത്തെ കുറിച്ച് ഒന്നിലേറെ പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട് .പ്രധാനമായും വാട്ട്സ്ആപ്പിലാണ് പ്രചരണങ്ങൾ.


ക്ലെയിം 1: മോട്ടർ വാഹന നിയമ പ്രകാരം ചെരുപ്പ് ധരിച്ച് ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണ്.

മോട്ടർ വാഹന നിയമപ്രകാരം ചെരുപ്പ് ധരിച്ച് ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണ്. ഈ നിയമം ലംഘിക്കുന്നവർക്ക് 1000 രൂപ വരെ പിഴയും വേണ്ടി വന്നാൽ ലൈസൻസ് റദ്ദ് ചെയ്യാനുള്ള സാധ്യതയും ഉണ്ടെന്നും നിയമം പറയുന്നു.
സ്കൂട്ടർ, മോട്ടർസൈക്കിൾ ഉൾപ്പെടെയുള്ളവ ഓടിക്കുന്നവർ പാദം മുഴുവൻ മറയുന്ന ഷൂ ധരിക്കണമെന്ന് മോട്ടർ വാഹന നിയമത്തിൽ പറയുന്നു. ഇത്, അപകടം മൂലം കാൽപാദത്തിന് ഏൽക്കുന്ന ആഘാതം കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഷൂ ധരിച്ചാൽ പിഴ ഒഴിവാക്കാം എന്നതിനെക്കാൾ സ്വന്തം സുരക്ഷ മെച്ചപ്പെടുത്താമെന്നും വാഹനം നിയന്ത്രിക്കുമ്പോൾ കാലുകൾക്ക് ഉണ്ടാകുന്ന ആയാസം കുറയ്ക്കാമെന്നുമുള്ള ഗുണങ്ങളുമുണ്ട്,” എന്നാണ് പ്രചരിക്കുന്ന സന്ദേശം.വാട്ട്സ്ആപ്പിലാണ് കുടുതലും ഈ  പ്രചരണം പ്രധാനമായും നടക്കുന്നത്. 

Screen grab of whatsappforward

എന്നാൽ അത്ര അധികം വൈറലായിരുന്നിലെങ്കിലും ഫേസ്ബുക്കിലും ഇത്തരം ചില സന്ദേശങ്ങൾ ഒക്ടോബർ രണ്ടാം ആഴ്ച മുതൽ പ്രചരിച്ചിരുന്നുവെന്ന കാര്യം  ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.

സന്ദേശത്തിൽ പറയുന്നതുപോലൊരു നിയമം നിലവിലില്ലെന്നാണ് മോട്ടോർ വാഹന ആക്ടും (1988), മോട്ടോർ വാഹന ഭേദഗതി ആക്ടും (2019) പരിശോധിച്ചപ്പോൾ മനസിലായി.ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോൾ ഷൂസോ ബൂട്ട്‌സോ ധരിക്കണമെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ല.

പോരെങ്കിൽ,കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി 2019 സെപ്റ്റംബർ 25-ന് നടത്തിയ ട്വീറ്റിൽ ചെരുപ്പ്  ധരിച്ച് ഇരുചക്ര വാഹനമോടിക്കുന്നത് ശിക്ഷാർഹമാണ് എന്ന പ്രചരണം  തെറ്റാണെന്നാണ്  പറയുന്നു.

തിരുവനന്തപുരം ജോയിന്റ് ആർടിഒ ജെ സുനിൽകുമാറിന്റെ വിളിച്ചപ്പോൾ ചെരിപ്പ്  ധരിച്ചു കൊണ്ട് ടു വീലർ ഓടിക്കരുത് എന്നൊരു നിയമം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

ക്ലെയിം 2 :  ഇനി മുതൽ വാഹന ഇൻഷുറൻസ് പുതുക്കുന്നതിന് പുക പരിശോധന  സർട്ടിഫിക്കറ്റ് നിർബന്ധം

ഇനി മുതൽ വാഹന ഇൻഷുറൻസ് പുതുക്കുന്നതിന് പുക പരിശോധന (Pollution) സർട്ടിഫിക്കറ്റ് നിർബന്ധം,” എന്നാണ് മറ്റൊരു പോസ്റ്റ്.

Screen grab of viral WhatsApp posts

പൊല്യൂഷൻ സർട്ടിഫിക്കറ്റ്  ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ വാഹനങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല എന്ന പ്രചാരണം വ്യാജമാണ് എന്ന് കേരളാ പോലീസ് ഓഗസ്റ്റ് 23 2020 ൽ വ്യക്തമാക്കിയിട്ടുണ്ട്.

“സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കില്ല എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ് എന്നാൽ കൃത്യമായി സർവീസ് ചെയ്തു,പുക പരിശോധന നടത്തി സർട്ടിഫിക്കേറ്റ് വാങ്ങേണ്ടത് നിയമപ്രകാരം നിർബന്ധമാണ്,” എന്ന് ഓഗസ്റ്റ് 22 2020ൽ ഒരു പോസ്റ്റിൽ മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കുന്നു.

 പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും ഇൻഷുറൻസ് വാലിഡിറ്റി ഉണ്ടെങ്കിൽ ഇൻഷുറൻസ് പരിരക്ഷ കിട്ടുമെന്ന് രുവനന്തപുരം ജോയിന്റ് ആർടിഒ ജെ സുനിൽകുമാർ  വ്യക്തമാക്കി.

വായിക്കാം: ഫിഫ വേൾഡ് കപ്പ്:മലയാള  സമൂഹ മാധ്യമങ്ങളിൽ പടരുന്ന ഫുട്ബോൾ പനി 

Conclusion

 ഇനി മുതൽ വാഹന ഇൻഷുറൻസ് പുതുക്കുന്നതിന് പുക പരിശോധന  സർട്ടിഫിക്കറ്റ് നിർബന്ധം എന്ന പ്രചരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. അത് പോലെ ഷൂ ധരിച്ച് വേണം ടു വീലർ ഓടിക്കാൻ എന്ന പ്രചരണവും തെറ്റാണ്

Result: False

Sources


Motor Vehicle Act 1988

Motor Vehicle Amendment Act 2019

Tweet by Nitin Gadkari on September 25,2019

Facebook post by MVD on August 22,2020

Facebook Post by Kerala Police on August 23,2020

Telephone Conversation with Thiruvananthapuram Joint RTO J Sunilkumar


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,893

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.