Claim
ബംഗാളിൽ ഇടതുപക്ഷം നടത്തിയ റാലി.
Fact
തെലുങ്കാനയിലെ ഖമ്മമിൽ നടന്ന റാലി.
ബംഗാളിൽ ഇടതുപക്ഷം നടത്തിയ റാലി എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“ബംഗാളിൻ്റെ മണ്ണിൽ അന്ധകാരത്തിൻ്റെ അവസാനമായി,വീണ്ടും ഉദിച്ചുയരുക തന്നെ ചെയ്യും. ചെങ്കൊടി പ്രസ്ഥാനം. കരുത്തോടെ കൂടുതൽ കരുത്തോടെ ഒരു യുവത ബംഗാളിൽ പോരാട്ടത്തിൻ്റെ പുത്തൻ അധ്യായങ്ങൾ എഴുതി ചേർക്കുകയാണ്,” എന്നാണ് പോസ്റ്റ് പറയുന്നത്.

ഇവിടെ വായിക്കുക:Fact Check: ‘കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രി, ലീഗിൽ ചർച്ച സജീവം’ എന്ന ന്യൂസ്‌കാർഡ് വ്യാജമാണ്
Fact Check/Verification
വൈറൽ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. അതിൽ ഒരു കീ ഫ്രെയിം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ കൂടുതൽ ക്ലാരിറ്റിയുള്ള സമാനായ ഒരു വീഡിയോ എസ്കെ വീഡിയോ എന്ന യൂട്യൂബ് ചാനലിൽ മേയ് 12,2024ൽ ഷെയർ ചെയ്തത് കണ്ടെത്തി. “ഖമ്മം സിപിഐ (എംഎൽ) മാസ് ലൈൻ റാലി” എന്ന തെലുങ്കിൽ ഉള്ള തലകെട്ടോടെയാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.

വൈറലായിരുക്കുന്ന വിഡിയോയിലേത് പോലെ,ഈ വിഡിയോയിലും സമീപത്തുള്ള കെട്ടിടത്തിൽ ഒരു നീല ബോർഡ് കണ്ടു


കൂടുതൽ ക്ലാരിറ്റിയുള്ള യൂട്യൂബ് വിഡിയോയിൽ ദൃശ്യങ്ങൾ ഞങ്ങൾ ഗൂഗിൾ ലെൻസിന്റെ സഹായത്തോടെ കോപ്പി ചെയ്ത് എടുത്ത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. Dr. Samineni എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത് എന്ന് മനസ്സിലായി. ഈ വാക്ക് ഉപയോഗിച്ച് ഗൂഗിൾ മാപ്പിൽ തിരഞ്ഞപ്പോൾ, ഇതേ ബോർഡ് തെലുങ്കാനയിലെ ഖമ്മമിൽ കണ്ടെത്തി.

യൂട്യൂബ് വീഡിയോയുടെ വിവരണത്തോടൊപ്പമുള്ള ഖമ്മം സിപിഐ (എംഎൽ) മാസ് ലൈൻ റാലി എന്നീ വാക്കുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ, മാർച്ച് ആറാം തീയതിയിലെ തെലങ്കാന ടുഡേ വെബ്‌സൈറ്റിലെ ഒരു വാർത്ത കിട്ടി.
“മാർച്ച് 5 ന് ഖമ്മം നഗരത്തിൽ സമാപിച്ച ത്രിദിന ഐക്യ സമ്മേളനത്തിൽ മൂന്ന് വിപ്ലവ സംഘടനകളായ CPI (ML) പ്രജാ പാണ്ഡ, CPI (ML) Revolutionary Initiative, PCC CPI (ML) എന്നിവ ലയിച്ചു CPI (ML) മാസ്സ് ലൈനിൽ എന്ന ഒരു പുതിയ പാർട്ടിയ്ക്ക് രൂപം നൽകി,” എന്നാണ് വാർത്ത. കോമ്രേഡ് എന്ന ഫേസ്ബുക്ക് പേജിൽ മാർച്ച് 3,2024ൽ ഈ സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ റാലിയുടേത് എന്ന പേരിൽ വൈറൽ ദൃശ്യങ്ങളോട് സാമ്യമുള്ള ദൃശ്യങ്ങൾ ഉള്ള ഒരു വീഡിയോ ചേർത്തിട്ടുണ്ട്.
ഈ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ റാലിയുടേതാണോ വൈറൽ വീഡിയോ എന്ന് തീർച്ചയില്ല. എന്നാൽ ഖമ്മമിൽ നടന്ന വൈറൽ വീഡിയോയിൽ എന്ന് വ്യക്തമായി.
ഇവിടെ വായിക്കുക:Fact Check: കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റുകാരനല്ല വീഡിയോയിൽ
Conclusion
തെലുങ്കാനയിലെ ഖമ്മമിൽ നടന്ന റാലിയുടെ വീഡിയോ ആണ്, ബംഗാളിൽ ഇടതുപക്ഷം നടത്തിയ റാലി എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
ഇവിടെ വായിക്കുക:Fact Check: എട്ടാം ക്‌ളാസ് വരെ മാത്രമേ താൻ പഠിച്ചിട്ടുള്ളൂവെന്ന് മോദി പറഞ്ഞോ?
Result: False
Sources
Youtube video by SK videos on May 12,2024
Report by Telangana Today on March 6,2024
Facebook Post by Comrade on March 3,2024
Google Map
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.