Monday, June 17, 2024
Monday, June 17, 2024

HomeFact CheckViralFact Check: എട്ടാം ക്‌ളാസ് വരെ മാത്രമേ താൻ പഠിച്ചിട്ടുള്ളൂവെന്ന് മോദി പറഞ്ഞോ?

Fact Check: എട്ടാം ക്‌ളാസ് വരെ മാത്രമേ താൻ പഠിച്ചിട്ടുള്ളൂവെന്ന് മോദി പറഞ്ഞോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
എട്ടാം ക്‌ളാസ് വരെ മാത്രമേ താൻ പഠിച്ചിട്ടുള്ളൂവെന്ന് മോദി തന്നെ സമ്മതിച്ചിട്ടുണ്ട്.

Fact
ദീർഘമായ വീഡിയോയുടെ ഒരു ഭാഗം മുറിച്ചു മാറ്റിയാണ് പ്രചരിപ്പിക്കുന്നത്.

താൻ എട്ടാം ക്‌ളാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്.

“ഒരുപാട് കഷ്ടപ്പെട്ടാണ് ഞാനീ വീഡിയോ കണ്ടു പിടിച്ചത്. 1998 ൽ നടന്ന ഈ അഭിമുഖത്തിൽ തനിക്കു എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂ എന്ന് മോദി തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ കയ്യിൽ 1979 ൽ പൂർത്തിയാക്കിയ ബിരുദമിരിക്കുന്നു. ഞാനീ പ്രധാനമന്ത്രിയെ കൊണ്ട് തോറ്റു,” എന്നാണ് പോസ്റ്റിലെ വിവരണം.

പോസ്ടിനോപ്പം ഉള്ള വീഡിയോ 50 സെക്കന്റ് ദൈർഘ്യമുള്ളതാണ്. അതിന്റെ ഇരുപത്തിരണ്ടാമത്തെ സെക്കന്റ് മുതലാണ് മോദി സംസാരിക്കുന്നത്. ഹിന്ദിയിലുള്ള ആ സംഭാഷത്തിന്റെ മലയാള പരിഭാഷ ഏകദേശം ഇങ്ങനെയാണ്:

മോദി: ഒന്നാമതായി, ഞാൻ വിദ്യാഭ്യാസമുള്ള ആളല്ല. എന്നാൽ, ദൈവകൃപയുണ്ട്, അതുകൊണ്ടാണ് എന്ന് തോന്നുന്നു  പുതിയ കാര്യങ്ങൾ അറിയാൻ എനിക്ക് വളരെ  ഇഷ്ടമാണ്.

റിപ്പോർട്ടർ: താങ്കൾ  എത്രത്തോളം പഠിച്ചു?

മോദി: ഞാൻ  പതിനേഴാം വയസ്സില്‍ വീട് വിട്ടു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഞാൻ പോയി. അന്നുമുതൽ ഇന്നുവരെ ഞാൻ പുതിയ കാര്യങ്ങൾ അറിയാനുള്ള അലച്ചിലാണ്.

റിപ്പോർട്ടർ: നിങ്ങൾ സ്കൂൾ വരെ മാത്രം പഠിച്ചിട്ടുള്ളോ?  പ്രൈമറി സ്കൂൾ വരെ മാത്രം എന്നാണ്  ഞാൻ ഉദ്ദേശിച്ചത് ?

മോദി: ഹൈസ്കൂൾ വരെ.


ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക: Fact Check: തൃക്കരിപ്പൂരിൽ ഗേറ്റ് ട്രെയിൻ വരുമ്പോൾ റെയിൽവേ അടച്ചില്ല എന്ന പോസ്റ്റിന്റെ വാസ്തവം

Fact Check/Verification

വീഡിയോയുടെ പശ്ചാത്തലത്തില്‍ RU-BA-RU എന്ന് എഴുതിയിരിക്കുന്നത് ഞങ്ങൾ കണ്ടു. ഇത് ഒരു സൂചനയായി എടുത്ത് യൂട്യൂബിൽ തിരഞ്ഞപ്പോൾ, Rohit Dubey എന്ന ഐഡിയിൽ നിന്നും മേയ് 11, 2016ൽ അപ്‌ലോഡ് ചെയ്ത വീഡിയോ കിട്ടി. നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസത്തെയും ബിരുദത്തെയും കുറിച്ച് രാജീവ് ശുക്ല നടത്തിയ അഭിമുഖം എന്നാണ് വീഡിയോയുടെ വിവരണം. രാജീവ് ശുക്ല (അദ്ദേഹം ഒരു പത്രപ്രവർത്തകനായിരിക്കുമ്പോൾ) RU-BA-RUവിൽ നരേന്ദ്ര മോദിയുമായി നടത്തിയ  പഴയ അഭിമുഖം (2001-ന് മുമ്പ്) എന്നും യൂട്യൂബ് വീഡിയോയുടെ വിവരണത്തിൽ പറയുന്നു. വിഡിയോയിൽ മോദിയെ ബിജെപിയുടെ  ജനറൽ സെക്രട്ടറി എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ സൂചന അനുസരിച്ച് പരിശോധിച്ചപ്പോൾ 1998 മുതൽ 2001ൽ ഗുജറാത്ത് മുഖ്യമന്ത്രി ആവുന്നത് വരെയുള്ള 3 വർഷമാണ് മോദി ബിജെപിയുടെ  ദേശിയ തലത്തിൽ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. ഈ കാലഘട്ടത്തിലെ വീഡിയോയാണിത്.

YouTube video of  Rohit Dubey
YouTube video of  Rohit Dubey

 23മിനിറ്റ്  ദൈര്‍ഘ്യമുള്ള വീഡിയോയുടെ ഇരുപത്തി രണ്ടാം  മിനിറ്റിലാണ് മോദിയുടെ വിദ്യാഭ്യാസത്തെ ക്കുറിച്ച് ചോദിക്കുന്നത്. 

വൈറൽ വിഡിയോയിൽ കാണുന്നത് കഴിഞ്ഞുള്ള ഭാഗത്ത് അദ്ദേഹം ഇത് കൂടി പറയുന്നുണ്ട്: “ഞങ്ങളുടെ കൂടെയുണ്ടായിരുന്ന മുതര്‍ന്ന ഒരു സംഘ പ്രവര്‍ത്തകനായിരുന്നു എന്നെ പഠിക്കാന്‍ നിര്‍ബന്ധിച്ചത്. അദ്ദേഹത്തിന്‍റെ  നിർബന്ധത്തിനു വഴങ്ങി ഞാൻ കൂടുതല്‍ പഠിച്ചു. എക്സ്റ്റേണൽ പരീക്ഷകൾ എഴുതാൻ തുടങ്ങി. ഞാൻ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് അങ്ങനെ എക്സ്റ്റേണൽ പരീക്ഷ എഴുതി ബിഎ നേടി. പിന്നീട് അദ്ദേഹത്തിന്‍റെ നിർബന്ധത്തിനു വഴങ്ങി ഞാൻ എക്സ്റ്റേണൽ പരീക്ഷ വഴി എംഎയും നേടി. കോളേജിന്‍റെ വാതിൽ ഞാൻ കണ്ടിട്ടില്ല.”

Samina Khan എന്ന ഐഡിയിൽ നിന്നും മാർച്ച് 1, 2013ൽ യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഇതേ വീഡിയോ കണ്ടെത്തി. നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസത്തെയും ബിരുദത്തെയും കുറിച്ച്  രാജീവ് ശുക്ല നടത്തിയ അഭിമുഖം എന്നാണ് വീഡിയോയുടെ വിവരണം. രാജീവ് ശുക്ല (അദ്ദേഹം ഒരു പത്രപ്രവർത്തകനായിരിക്കുമ്പോൾ) റു ബാ റുവിൽ നരേന്ദ്ര മോദിയുമായി നടത്തിയ പഴയ അഭിമുഖം (2001-ന് മുമ്പ്) എന്നും യൂട്യൂബ് വീഡിയോയുടെ  വിവരണത്തിൽ പറയുന്നു. വീഡിയോയുടെ തുടക്കത്തിൽ അഭിമുഖത്തിന്റെ ആദ്യഭാഗമാണ് എന്നും വ്യക്തമാക്കുന്നുണ്ട്.

YouTube video of Samina Khan
YouTube video of Samina Khan

എന്നാൽ ഞങ്ങൾക്ക് രാജീവ് ശുക്ല നടത്തിയ അഭിമുഖത്തിന്റെ  ഒറിജിനൽ വീഡിയോ കണ്ടെത്താനായില്ല.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മോദി ബിഎയും എംഎയും നേടിയത് ഓപ്പൺ യൂണിവേഴ്സിറ്റി സംവിധാനം ഉപയോഗിച്ചാണ്. എംഎ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎ ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് അദ്ദേഹം പൂർത്തിയാക്കിയത്. പൊളിറ്റിക്കൽ സയൻസായിരുന്നു അദ്ദേഹത്തിന്റെ വിഷയം.

അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് മുമ്പ് ഒരു വിവാദം ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല. എന്നാൽ, രാജീവ് ശുക്ല നടത്തിയ അഭിമുഖത്തിന്റെ കുറച്ച് ഭാഗംമുറിച്ചു മാറ്റിയാണ് വൈറലായ വീഡിയോ നിർമ്മിച്ചതെന്ന് എന്ന് വ്യക്തമാണ്.

ഇവിടെ വായിക്കുക: Fact Check: കോൺഗ്രസ് എംഎൽഎയല്ല വോട്ടിംഗ് മെഷീൻ തകർക്കുന്നത്

Conclusion

നരേന്ദ്ര മോദി ബിജെപി ജനറല്‍ സെക്രട്ടറി ആയിരുന്ന കാലത്ത്, രാജീവ് ശുക്ലയുമായ നടത്തിയ അഭിമുഖത്തിന്റെ കുറച്ച് ഭാഗം മുറിച്ചുമാറ്റിയാണ് വൈറലായ വീഡിയോ നിർമ്മിച്ചതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. മുഴുവൻ വീഡിയോയില്‍ എക്സ്റ്റേണൽ പരീക്ഷ എഴുതി എംഎ പൂര്‍ത്തിയാക്കിയെന്ന് മോദി വ്യക്തമാക്കുന്നുണ്ട്.

Result: Missing Context

Sources
YouTube video of Samina Khan on March 1, 2013
YouTube video of Rohit Dubey on May 13, 2016


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular