Sunday, March 30, 2025
മലയാളം

Fact Check

പാകിസ്ഥാൻ പാർലമെന്റിൽ മോദി അനുകൂല മുദ്രാവാക്യം എന്ന് അവകാശപ്പെടുന്ന  വീഡിയോ  തെറ്റിദ്ധരിപ്പിക്കുന്നത്

banner_image

CLAIM

പാർലമെന്റ് സമ്മേളനത്തിനിടെ പാക്കിസ്ഥാനിലെ തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങൾ, മോദി മോദിഎന്ന്  ആർപ്പ് വിളിച്ചു.

FACT

 റഷ്യൻ  അധിനിവേശത്തിനിടെ ഉക്രൈനിൽ  കുടുങ്ങിക്കിടക്കുന്ന സ്വന്തം  പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടി  പല രാജ്യങ്ങളും തുടങ്ങിയിട്ടുണ്ട്  ഇന്ത്യൻ ഗവൺമെന്റ് നടത്തുന്ന ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഏകദേശം 16,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. അവരിൽ , ഭൂരിഭാഗവും  വിദ്യാർത്ഥികളായിരുന്നു. ഇന്ത്യൻ പതാക പിടിച്ച്  നിൽക്കുന്ന ഉക്രൈനിൽ നിന്നും രക്ഷിച്ചു കൊണ്ട് വന്നവരുടെ  ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ധാരാളമായി പ്രചരിക്കുന്നുണ്ട്. ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന പാകിസ്താൻ, തുർക്കി  എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികളും  യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാനും സുരക്ഷിതമായി കടന്നുപോകാനും  ഇന്ത്യൻ പതാകകൾ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ പശ്ചാത്തലത്തിൽ, ഉക്രൈനിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്ഥാൻ വിദ്യാർത്ഥികൾ ഇന്ത്യയുടെ പതാക ഉപയോഗിച്ചതിന് ശേഷം  നടന്ന പാകിസ്ഥാൻ പാർലമെന്റ് സമ്മേളനത്തിൽ  എംപിമാർ  മോദി അനുകൂല മുദ്രാവാക്യം മുഴക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ  ഫേസ്ബുക്കിൽ  വൈറലാക്കുന്നുണ്ട്. ന്യൂസ്‌ചെക്കർ ആ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി.


ഗൂഗിളിൽ  വൈറലായ വീഡിയോയുടെ കീഫ്രെയിമുകൾ ഞങ്ങൾ റിവേഴ്‌സ് ഇമേജ്  സേർച്ച് നടത്തിയപ്പോൾ  ദുനിയ ന്യൂസിന്റെ ഔദ്യോഗിക ചാനലിൽ   2020 ഒക്ടോബർ 26ന് ,  അപ്‌ലോഡ് ചെയ്ത ഒരു യൂട്യൂബ് വീഡിയോ ഞങ്ങൾ കണ്ടെത്തി. ‘ഷാ മെഹമൂദ് ഖുറേഷി ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗം പ്രസംഗം’ എന്നായിരുന്നു വീഡിയോയുടെ  തലക്കെട്ട്. 

വീഡിയോയുടെ 25 സെക്കൻഡിൽ  പാകിസ്ഥാൻ പാർലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടുത്തിടെ നടന്ന ഒരു സെഷനിൽ “മോദി മോദി” എന്ന് വിളിച്ചതായി അവകാശപ്പെടുന്ന ക്ലിപ്പിൽ നിന്ന് ഞങ്ങൾ എടുത്ത  കീഫ്രെയിമുകളുമായി പൊരുത്തപ്പെടുന്ന ദൃശ്യങ്ങൾ കണ്ടെത്തി.

ഷാ മെഹമൂദ് ഖുറേഷിയുടെ പ്രസംഗത്തിനിടയിൽ അംഗങ്ങൾ ഉരുവിടുന്നത്  എന്തെന്ന്  മനസിലാക്കാനായി ഞങ്ങൾ വീഡിയോയുടെ പ്ലേബാക്കിന്റെ  വേഗത കുറച്ചു കേട്ടു നോക്കി. അപ്പോൾ, പാകിസ്ഥാൻ പാർലമെന്റിലെ അംഗങ്ങൾ “മോദി മോദി” എന്നല്ല, “വോട്ടിങ്ങ്, വോട്ടിങ്ങ്” എന്നാണ്  വിളിച്ചത് എന്ന  നിഗമനത്തിൽ എത്തി. ഖുറേഷി തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ചപ്പോൾ, ഇപ്പോൾ വൈറലായിരിക്കുന്ന പോസ്റ്റുകൾ അവകാശപ്പെടുന്ന  മുദ്രാവാക്യങ്ങളൊന്നും പാർലമെന്റംഗങ്ങൾ വിളിച്ചില്ല.


തുടർന്നുള്ള അന്വേഷണത്തിൽ, 2020 ഒക്ടോബർ 26-ലെ ഡോൺ ദിനപത്രം പ്രസിദ്ധീകരിച്ച, വൈറൽ വീഡിയോയിൽ നിന്നുള്ള ഒരു സ്റ്റിൽ ഉൾക്കൊള്ളുന്ന, റിപ്പോർട്ട് ഞങ്ങൾക്ക് കിട്ടി. ശബ്ദായമാനമായ അന്തരീക്ഷത്തിൽ നടന്ന   സെഷനുശേഷം മതനിന്ദാ ഉൾകൊള്ളുന്ന ചിത്രങ്ങൾക്കെതിരെ നാഷണൽ അസംബ്ലി (NA) ഏകകണ്ഠമായി പ്രമേയം  പാസ്സാക്കി  എന്ന തലക്കെട്ടാണ് റിപ്പോർട്ടിന് നൽകിയിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, വിദേശകാര്യ മന്ത്രി ഖുറേഷി “മതനിന്ദ വിഷയത്തിൽ സർക്കാർ സമവായത്തോടെ പാസാക്കാൻ ഉദ്ദേശിക്കുന്ന  മറ്റൊരു പ്രമേയം വായിച്ചു. പ്രതിപക്ഷ അംഗങ്ങൾ ” ആസിഫ് അവതരിപ്പിച്ച പ്രമേയത്തിന്മേൽ വോട്ടിങ്ങ് വേണമെന്ന് ആവശ്യപ്പെട്ടു. രോഷാകുലനായ ഖുറേഷി പ്രതിപക്ഷം സെൻസിറ്റീവ് വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചു.

തെറ്റായ അവകാശവാദത്തോടൊപ്പം ഈ  വീഡിയോ പ്രചരിക്കുന്നത്  ഇതാദ്യമല്ല. 2020 ൽ പാകിസ്ഥാൻ പാർലമെന്റംഗങ്ങൾ ‘മോദി മോദി’ എന്ന് വിളിച്ചതായി ഈ വീഡിയോ വെച്ചുള്ള പ്രചരണം ന്യൂസ്‌ചെക്കർ തെറ്റാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

Result: False Context/False

നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,571

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.