“ശബരിമല അരവണ പ്ലാന്റിൽ പുലിയിറങ്ങി” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോപ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു.

വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും,ട്വിറ്ററിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പീച്ചി സംഘി പീച്ചി സംഘി എന്ന പ്രൊഫൈലിൽ നിന്നും 52 പേർ ഞങ്ങൾ കാണും വരെ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

@Ramith18 എന്ന ഐഡിയിൽ നിന്നുമുള്ള ട്വീറ്റിന് 26 റീട്വീറ്റുകളും രണ്ട് ക്വോട്ട് റീട്വീറ്റുകളും ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.

“തമിഴ്‌നാട് ഗൂഡല്ലൂരിലെ ഹോട്ടലിന്റെ അടുക്കളയിൽ എത്തിയ പുലി,” എന്ന പേരിലും ഫോട്ടോ പ്രചരിക്കുന്നുണ്ട്. The web എന്ന ഐഡിയിൽ നിന്നും ഈ അവകാശവാദത്തോടെയുള്ള പോസ്റ്റിന് 1.2 k ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification
ഈ വീഡിയോ കീ-ഫ്രെയിമുകളായി വിഭജിച്ച് ഗൂഗിൾ റിവേഴ്‌സ് സെർച്ചിന് വിധേയമാക്കിയപ്പോൾ, 2022 ഡിസംബർ 17-ന് The newsminute ഡിസംബർ 17,2022 ൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽ അതേ പുള്ളിപ്പുലിയുടെ ഫോട്ടോ കണ്ടെത്തി. “തെലങ്കാനയിൽ ഹെറ്ററോ ഫാർമയിലേക്ക് വഴിതെറ്റി എത്തിയ പുള്ളിപ്പുലിയെ മൃഗശാല അധികൃതർ പിടികൂടി,”എന്നാണ് വാർത്ത പറയുന്നത്.

ഇതു സംബന്ധിച്ച TV9 Telugu, INN Channel എന്നീ ചാനലുകൾ ഡിസംബർ 17,2022 ൽ പ്രസിദ്ധീകരിച്ച വാർത്തകളിൽ വൈറലായ പുള്ളിപ്പുലിയുടെ വീഡിയോയും ഉൾപ്പെടുത്തിയിരുന്നതായി ഞങ്ങൾ കണ്ടെത്തി.

വായിക്കുക:രാഹുൽ ഗാന്ധി നോൺ വെജിറ്റേറിയൻ ഭക്ഷണവും മദ്യവും കഴിക്കുന്നതായി കാണിക്കുന്ന ഫോട്ടോ വ്യാജമാണ്
Conclusion
ശബരിമല അരവണ പായസം നിർമാണ കേന്ദ്രത്തിൽ പുള്ളിപ്പുലി കയറി എന്ന വീഡിയോയുടെ ഒപ്പമുള്ള വിവരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. തെലങ്കാനയിലെ ഹെറ്ററോ ഫാർമ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിക്കകത്താണ് സംഭവം നടന്നത്.
Result: False
Sources
News Published by The News Minute, Dated December 17, 2022
YouTube Video from TV9 Telugu, Dated December 17, 2022
YouTube Video from INN Channel, Dated December 17, 2022
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് തമിഴ് ടീമിലെ വിജയലക്ഷ്മി ബാലസുബ്രഹ്മണ്യൻ ആണ്. അത് ഇവിടെ വായിക്കാം)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.