Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കുന്ന ടേബിളിൽ ഡ്രൈ ഫ്രൂട്ട്‌സ്, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ, മദ്യം പോലെ തോന്നിക്കുന്ന ഒരു ഗ്ലാസ്സ് പാനീയം എന്നിവ നിരന്നിരിക്കുന്നത് കാണിക്കുന്ന ഒരു ഫോട്ടോ വൈറലാവുകയാണ്. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര പഞ്ചാബിലൂടെ കടന്നു പോവുന്ന സമയത്താണ് ഈ ഫോട്ടോ പ്രചരിക്കുന്നത്.
“പകൽ കാവി, രുദ്രാക്ഷം, പൂജകൾ, രാത്രി ചിക്കൻ ഫ്രൈ, കുമ്പിടിയാ, കുമ്പിടി,” എന്നാണ് പോസ്റ്റിലെ വരികൾ.മലയാളി പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള താരമായ ജഗതി ശ്രീകുമാര്‍, നന്ദനം സിനിമയിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് കുമ്പിടി. രാവിലെ മുഴുവൻ സന്ന്യാസി വേഷത്തിൽ നടക്കുകയും ഒളിച്ചിരുന്ന് ചിക്കൻ കഴിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രമാണിത്.
Giri Pk എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 75 ഷെയറുകളാണ് ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ ഉണ്ടായിരുന്നത്.

ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ, Aneesh Kunnappillil എന്ന ഐഡിയിൽ നിന്നും 10 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

വെൺകുളം മണികണ്ഠൻ എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് ഞങ്ങൾ കാണും വരെ 10 പേർ ഷെയർ ചെയ്തിട്ടുണ്ട്.

വൈറലായ ഫോട്ടോയുടെ ഗൂഗിൾ റിവേഴ്‌സ് സെർച്ച് നടത്തിയപ്പോൾ Times Now വിന്റെ ഒരു വാർത്ത ഞങ്ങൾ കണ്ടെത്തി. രാഹുൽ ഗാന്ധിയുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തെയും ദിനചര്യയെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാർത്ത. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പരഞ്ജോയ് ഗുഹ താകുർത്തയുടെ ട്വീറ്റും വാർത്തയിലുണ്ട്.
വൈറലായ ഫോട്ടോയ്ക്ക് സമാനമായ ഒരു ചിത്രം ട്വീറ്റിൽ കാണാം. പക്ഷേ അത് തീൻമേശയിൽ നോൺ-വെജിറ്റേറിയൻ വിഭവങ്ങളോ മദ്യമടങ്ങിയ ഗ്ലാസോ കാണുന്നില്ല. ഫോട്ടോയിൽ, ഒരു പാത്രം നിറയെ ഡ്രൈ ഫ്രൂട്ട്‌സ്, മഖാന, പാലിനോട് സാമ്യമുള്ള ഒരു പാനീയം എന്നിവ കാണാം.

ജനുവരി 7 ലെ ഈ ട്വീറ്റിൽ,താൻ പഞ്ചാബിലേക്ക് പോകുകയാണെന്നും ആകസ്മികമായി, ഭാരത് ജോഡോ യാത്രയും തന്റെ വഴിയിലൂടെ കടന്നുപോകുന്നുവെന്നും പരഞ്ജോയ് ഗുഹ താകുർത്ത എഴുതിയിട്ടുണ്ട്. ഇതിനിടയിൽ കർണാലിനടുത്തുള്ള ഒരു ധാബയിൽ രാഹുൽ അത്താഴം കഴിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയെ കണ്ടത്, പരഞ്ജോയ് ഗുഹ താകുർത്ത എഴുതി. മറ്റൊരു ട്വീറ്റിൽ, ഒരു ഫോട്ടോ പങ്കിട്ട് കൊണ്ട്, തന്റെ ഒരു പുസ്തകവും രാഹുലിന് സമ്മാനിച്ചതായി പരഞ്ജോയ് പറയുന്നു.
ന്യൂസ്‌ചെക്കർ പരഞ്ജോയിയുമായിബന്ധപ്പെട്ടു. തന്റെ ട്വീറ്റിൽ രാഹുൽ ഗാന്ധിയുടെ ഫോട്ടോ പങ്ക് വെച്ചതായി പരഞ്ജോയ് ഞങ്ങളോട് പറഞ്ഞു. യഥാർത്ഥ ഫോട്ടോയിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ട്വീറ്റിലെ ഫോട്ടോയും ഇപ്പോൾ വൈറലായ ഫോട്ടോയും താരതമ്യം ചെയ്താൽ മനസിലാവും.

വായിക്കുക:‘ഫേസ്ബുക്ക് അൽഗോരിതം 25 ആളുകളെ മാത്രമാണ് പോസ്റ്റുകൾ കാണിക്കുന്നത്’ എന്ന പ്രചാരണത്തിന്റെ വസ്തുത അറിയുക
രാഹുൽ ഗാന്ധി ചിക്കനും മദ്യവും കഴിക്കുന്നുവെന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ വ്യാജമായി നിർമിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.
Our Sources
Tweet of Journalist/Author Paranjoy Guha Thakurta
Quote of Paranjoy Guha Thakurta
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമിലെ അർജുൻ ഡിയോഡിയയാണ്. അത് ഇവിടെ വായിക്കാം)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Kushel Madhusoodan
August 26, 2025
Sabloo Thomas
April 12, 2024
Sabloo Thomas
March 20, 2024