Thursday, March 20, 2025
മലയാളം

Fact Check

Fact Check: കേരളത്തിലെ ലൗ ജിഹാദിന്റെ ഇരയുടെ വീഡിയോ അല്ലിത് 

banner_image

Claim
കേരളത്തിലെ ലൗ ജിഹാദിന്റെ ഇര അഫ്‌ഗാനിസ്ഥാനിൽ പീഡിപ്പിക്കപ്പെടുന്ന വീഡിയോ.

Fact
അവിഹിത ഗർഭം ആരോപിച്ച് സിറിയയിൽ പെൺകുട്ടിയെ ബന്ധുക്കൾ പീഡിപ്പിക്കുന്ന വീഡിയോ.

ഒരു പെൺകുട്ടിയെ ആളുകൾ വടികൊണ്ട് അടിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. വീഡിയോയിൽ, ഒരു പുരുഷൻ പെൺകുട്ടിയെ നടുറോഡിൽ മുടിയിൽ പിടിച്ച് വലിച്ചിഴക്കുന്നതായി ആദ്യം കാണിക്കുന്നു. കൈയിൽ വടിയുമായി മൂന്ന് പേർ കൂടി പുറകിൽ വാഹനത്തിൽ വരികയും ഇയാൾക്കൊപ്പം യുവതിയെ മർദിക്കുകയും ചെയ്യുന്നത് തുടർന്ന് കാണിക്കുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഈ കാഴ്ച കണ്ടു നിൽക്കുന്നത് വീഡിയോയിൽ കാണാം. കേരളത്തിലെ ലൗ ജിഹാദിന്റെ ഇരയുടെ ഇപ്പോഴത്തെ അവസ്ഥ എന്നാണ് വിവരണം.

 “ഈ പ്രിയതമ കേരളത്തിൽ നിന്നുള്ളതായിരുന്നു. അവളുടെ മാതാപിതാക്കളുടെ ഏക മകളായിരുന്നു അവൾ. അവളുടെ അബ്ദുൾ വളരെ മധുരനായിരുന്നു. അവൾ അവൻ്റെ കൂടെ ഒളിച്ചോടി വിവാഹം കഴിച്ചു,” വീഡിയോയുടെ അടിക്കുറിപ്പ് പറയുന്നു.

“അബ്‌ദുൽ അവരുടെ മാതാപിതാക്കളെ റോഡപകടത്തിൽ കൊന്നു സ്വത്തെല്ലാം കൈക്കലാക്കി. അബ്‌ദുൽ 6 മാസം ഒരുപാട് ഉല്ലസിച്ചു. എന്നിട്ട് അവളെ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു,” അടിക്കുറിപ്പ് തുടരുന്നു,

“ഒരു ​​തെണ്ടിയെപ്പോലെ, ദിവസവും 5-6 പേർ അവളെ ചൊറിയുന്നു. വിസമ്മതിച്ചാൽ, അവളെ ഇങ്ങനെ തല്ലുന്നു. നിങ്ങളുടെ എല്ലാ അബ്ദുൾ സ്നേഹികൾക്കും വീഡിയോ അയക്കൂ!,” എന്നും അടിക്കുറിപ്പ് പറയുന്നു.

“പാമ്പിൽ നിന്ന് 2 അടി ദൂരവും ജിഹാദി മുല്ലകളിൽ നിന്ന് 200 അടി ദൂരവും ഹിന്ദു പെൺകുട്ടികൾക്ക് വളരെ പ്രധാനമാണ്,” എന്നും അടിക്കുറിപ്പ് കൂട്ടിച്ചേർക്കുന്നു.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.


Request we got in our tipline number

Request we got in our tipline number

ഇവിടെ വായിക്കുക:Fact Check: യെച്ചൂരിയുടെ മരണ വാര്‍ത്ത ദിവസം ദേശാഭിമാനി പരസ്യം ഒന്നാം പേജില്‍ കൊടുത്തോ?

Fact Check/Verification

വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, ഈ വീഡിയോയിലെ ഒരു കീ ഫ്രേമുള്ള അറബി ഭാഷയിൽ അൽ അറബ് എന്ന മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾ കണ്ടെത്തി. 

ഈ സംഭവം നടന്നത് സിറിയയിൽ ആണെന്ന് 2024 ഫെബ്രുവരി 27ലെ ഈ റിപ്പോർട്ട് പറയുന്നു. ഈ റിപ്പോർട്ടിൽ, സിറിയയിലെ റാഖ നഗരത്തിലാണ് ഈ സംഭവം നടന്നതെന്നും ഈ സ്ത്രീയുടെ പേര് ലിന അഖ്‌ല അൽ-അഹ്മദ് എന്നും പറഞ്ഞിട്ടുണ്ട്.

News report by Al Arab
News report by Al Arab

ഇവാൻ ഹസീബ്‌ എന്ന മാധ്യമ പ്രവർത്തകനും ഗവേഷകനുമായ ആൾ എക്‌സിൽ 2024 ഫെബ്രുവരി 27ൽ പോസ്റ്റ് ചെയ്ത ഇതേ ദൃശ്യങ്ങൾ ഉള്ള വീഡിയോയും ഞങ്ങൾക്ക് ലഭിച്ചു.

“പെൺകുട്ടിയെ തെരുവിന് നടുവിൽ വെച്ച് കുട്ടികൾ  ഉൾപ്പെടെയുള്ള നിരവധി ബന്ധുക്കൾ ആക്രമിക്കുന്നു. അഭിമാനത്തിന്റെ പേരിൽ അവളെ മാറിമാറി അടിക്കുന്നു. അതേ സമയം പെൺകുട്ടി നിലവിളിക്കുന്നു,”  പോസ്റ്റിലെ വിവരണം പറയുന്നു.

“ആക്രമണകാരികളിൽ ഒരാൾ മറുപടി പറഞ്ഞു, “ഞാൻ അവളെ ശക്തമായി അടിച്ചു, ഞാൻ അവളെ അടിച്ചു.. ഞാൻ അവളെ അടിച്ചു,” പോസ്റ്റ് തുടരുന്നു.
“2017 ഒക്ടോബർ വരെ ഐഎസിൻ്റെ ശക്തികേന്ദ്രവും നിലവിൽ വടക്കുകിഴക്കൻ സിറിയയിലെ സ്വയംഭരണ സ്ഥാപനങ്ങളുടെ കേന്ദ്രവുമായ റാഖ നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള  താൽ അൽ-സമാൻ ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്,” പോസ്റ്റ് പറയുന്നു.

X post by @Ivan_Hassib
X post by @Ivan_Hassib

“ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിനയെ റാഖയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,” എന്നാണ് ആജ സിറിയ എന്ന മാധ്യമത്തിന്റെ  2024 ഫെബ്രുവരി 27 റിപ്പോർട്ട് പറയുന്നത്.

റിപ്പോർട്ട് പ്രകാരം,”ലിനയുടെ സഹോദരി ഐഷ അഖ്‌ല അൽ-അഹ്മദ്നെയും അവളുടെ കുടുംബാംഗങ്ങൾ മർദ്ദിച്ചു. പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഒരു പ്രതി ഒളിവിലാണ്.”

X post by@ AJA_Syria
X post by@ AJA_Syria

“ലിന ഗർഭിണിയാണെന്ന് സംശയിച്ച് മൂന്ന് സഹോദരന്മാരും മരുമകനും ചേർന്ന് ലിനയെ പരസ്യമായി മർദിച്ചു. ഇതിനിടയിൽ താൻ ഗർഭിണിയല്ലെന്ന് ലിന പലതവണ അലറി കരഞ്ഞു പറഞ്ഞു,” ദാമ പോസ്റ്റ് എന്ന അറബ് മാധ്യമത്തിന്റെ 2024 ഫെബ്രുവരി 27ലെ റിപ്പോർട്ട് പറയുന്നു.

ഈ സൂചനകൾ വെച്ച് ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, ഈ വിഷയത്തിലുള്ള മറ്റ് നിരവധി അറബിയിലുള്ള മാധ്യമ റിപോർട്ടുകൾ കിട്ടി. അത് ഇവിടെയും ഇവിടെയും വായിക്കാം.

“യഥാർത്ഥത്തിൽ, ലിനയുടെ വയറ്റിൽ ട്യൂമർ ഉണ്ടായിരുന്നു. ചികിത്സയ്ക്കായി അവൾ ഒരു ഡോക്ടറെ സമീപിച്ചു. എന്നാൽ, ഡോക്ടർ തെറ്റായ രോഗനിർണയം നടത്തുകയും അവൾ ഗർഭിണിയാണെന്ന് വീട്ടുകാരെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് സംഭവം,” റിപ്പോർട്ടുകൾ പറയുന്നു.

ഇവിടെ വായിക്കുക: Fact Check: അടിവസ്ത്രത്തിന്റെ അവശിഷ്ടം ഈ വർഷത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ കണ്ടെത്തിയോ?

Conclusion

സിറിയയിൽ പെൺകുട്ടിയെ വീട്ടുകാർ മർദിക്കുന്ന വീഡിയോ കേരളത്തിൽ നിന്നുള്ള ലൗ ജിഹാദിന്റെ ഇര അഫ്ഗാനിസ്ഥാനിൽ എത്തിയപ്പോൾ നേരിട്ട പീഡനം എന്ന വ്യാജേന പ്രചരിപ്പിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വീഡിയോ വ്യക്തമായി. 

Result: False

ഇവിടെ വായിക്കുക: Fact Check: രാജാ രവിവർമ്മ വരച്ച മഹാബലിയുടെ ചിത്രമല്ലിത്

Sources
News report by Al Arab on February 27, 2024
X post by @Ivan_Hassib on February 27, 2024
X post by @ AJA_Syria on February 27,2024
News report by Dama Post on February 27, 2024
News report by Syria TV on February 27, 2024
News report by Alhurra on February 27, 2024


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.