Tuesday, April 22, 2025
മലയാളം

Fact Check

“SFI ഇരന്ന് വാങ്ങിയ കൊലപാതകമാണ്,” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത് 2019 ലെ ദൃശ്യങ്ങൾ

banner_image

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ SFI പ്രവർത്തകൻ ജനുവരി പത്തിന്  കുത്തേറ്റു മരിച്ചിരുന്നു. ഇടുക്കി എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ കണ്ണൂര്‍ സ്വദേശി ധീരജ് രാജേന്ദ്രനാണ് കൊല്ലപ്പെട്ടത്.

കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജില്‍ കെഎസ്‌യു- എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നില നിന്നിരുന്നു. ധീരജിനെ കുത്തിയതെന്നു കരുതുന്ന മണിയാറംകുടി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയെ പൊലീസ് പിടൂകൂടി.

അതിനു ശേഷം,”ഇത് ഇരന്ന് വാങ്ങിയ കൊലപാതകമാണ്,” എന്ന് വാദിക്കുന്ന പല പോസ്റ്റുകൾ സംഘടനയെ രാഷ്ട്രീയമായി എതിർക്കുന്നവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അതിലൊന്ന് എസ്എഫ്ഐയ്ക്കെതിരെ ചില വിദ്യാർഥികൾ സംസാരിക്കുന്ന വീഡിയോ ക്ലിപ്പിങ്ങിനൊപ്പമുള്ള പോസ്റ്റാണ്. 

Kondotty Abu – കൊണ്ടോട്ടി അബുവിന്റെ പോസ്റ്റ്  ഞങ്ങൾ പരിശോധിക്കുമ്പോൾ, 18 k റിയാക്ഷനുകളും 13 k ഷെയറുകളും, കണ്ടെത്താനായി. “SFI ക്കാരുടെ വാക്കുകൾ. കാണുക കേൾക്കുക വിലയിരുത്തുക. ഇതാണ് SFI എന്ന ക്രിമിനൽ വിദ്യാർത്ഥി പ്രസ്ഥാനം..ഇരന്ന് വാങ്ങിയ കൊലപാതകം തന്നെ. ഒരു സംശയവുമില്ല,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റ് വൈറലാവുന്നത്.

Archived link of Kondotty Abu – കൊണ്ടോട്ടി അബു’s Post

Anu Mon എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റ്  ഞങ്ങളുടെ പരിശോധനയിൽ 3 പേർ ഷെയർ ചെയ്തതായി കണ്ടെത്തി.

Archived link of Anu Mon’s Post

Fact Check/Verification

ഞങ്ങൾ പരിശോധിക്കുമ്പോൾ Kondotty Abu – കൊണ്ടോട്ടി അബുവിന്റെ പോസ്റ്റിനു താഴെ Koya K Azad എന്ന ആളുടെ ഒരു കമന്റ് കാണുന്നു.

Koya K Azad’s Comment in Kondotty Abu – കൊണ്ടോട്ടി അബു’s post

ആ കമന്റ് ഇങ്ങനെയാണ്:”നാല് വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് നടന്ന സംഭവം കൊണ്ടോട്ടിയില്‍ ഇന്നലെയെത്തുന്നു. പുതിയതാണെന്ന് വിചാരിച്ചു പോസ്റ്റുന്നു.”

തുടർന്ന് ഫേസ്ബുക്കിൽ തിരയുമ്പോൾ SiMz 4u Media എന്ന ഐഡിയിൽ നിന്നും ഇതേ ദൃശ്യങ്ങളുള്ള ഒരു വീഡിയോ കണ്ടെത്തുന്നു. അത് പോസ്റ്റ് ചെയ്തിരിക്കുന്നത് ജൂലൈ 13,2019നാണ്.

അതിനൊപ്പമുള്ള  വിവരണം ഇങ്ങനെയാണ്: “യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബി.എ.വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. വിദ്യാര്‍ഥികള്‍ തമ്മിലെ സംഘര്‍ഷത്തിനിടയിലാണ് കുത്തേറ്റത്. നെഞ്ചില്‍ കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാന്റിനിൽ ഇരുന്ന് പാട്ടുപാടിയതിനെ ഒരു വിഭാഗം വിദ്യാർഥികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.”

 SiMz 4u Media’s Facebook Post 

തുടർന്ന് ഇതേ വീഡിയോയിലെ ചില ദൃശ്യങ്ങൾ ജൂലൈ 12,2019 ലെ ഏഷ്യാനെറ്റ് ന്യൂസിന്റെ വീഡിയോയിൽ നിന്നും കണ്ടെത്തി.

“യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്. ഹിസ്റ്ററി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം ക്യാന്റീനില്‍ പാട്ടു പാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും ഇന്ന് അനുരഞ്ജന ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു,” എന്നാണ് ആ വീഡിയോയിൽ പറയുന്നത്.

“കുത്തേറ്റ ആളും കുത്തിയ ആളുകളും  SFI പ്രവർത്തകരായിരുന്നുവെന്നും,” വാർത്ത  പറയുന്നു. ഈ വാർത്തയിൽ അഭിപ്രായം പറയുന്നതായി കാണിക്കുന്ന വിദ്യാർഥികളിൽ ചിലരെ ഇപ്പോൾ വൈറലായ വീഡിയോയിലും കാണാം.  

തുടർന്നുള്ള തിരച്ചിലിൽ മാതൃഭൂമി ന്യൂസിന്റെ ഈ വിഷയത്തിലുള്ള ജൂലൈ 12 2019 ലെ വാർത്ത കിട്ടി. 

Mathrubhumi News’s video

മാതൃഭൂമി ന്യൂസിന്റെവാർത്തയിലും,  ഇപ്പോൾ വൈറൽ വീഡിയോയിൽ പ്രതികരിക്കുന്ന വിദ്യാർഥികളിൽ ചിലരെ കാണാം.

ഇതേ വിഷയത്തിൽ ദീപിക കൊടുത്ത ഒരു വാർത്തയും ഞങ്ങൾക്ക് കണ്ടെത്താനായി.

Conclusion

ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവർത്തകന്റെ മരണവുമായി ബന്ധമുള്ളതല്ല. എസ്എഫ്‌ഐയ്ക്കെതിരെ വിദ്യാർഥികൾ പ്രതികരിക്കുന്ന ദൃശ്യം രണ്ടര  വർഷം മുൻപ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നുള്ളതാണ്. അക്രമിച്ചവരും അക്രമത്തിനു ഇരയായ ആളും എസ്എഫ്ഐ പ്രവർത്തകരായിരുന്നു, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

വായിക്കാം: വടകര ഓട്ടം എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 2018 ലേത്

Result: Misleading Content/Partly False

Sources

SiMz 4u Media 

Asianet News


Mathrubhumi News

Deepika


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.