Tuesday, April 22, 2025

Fact Check

Fact Check:65 രാജ്യങ്ങളിൽ മുൻപ് ബാൻ ചെയ്യപ്പെട്ട ചോക്ലേറ്റ് ആണ് സ്നിക്കേഴ്സ് എന്ന പ്രചരണത്തിന്റെ സത്യാവസ്ഥ 

Written By Sabloo Thomas
Feb 21, 2023
banner_image

“65 രാജ്യങ്ങളിൽ മുൻപ് ബാൻ ചെയ്യപ്പെട്ട ചോക്ലേറ്റ് ആണ് സ്നിക്കേഴ്സ്” എന്ന പേരിൽ ഒരു പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ kodam_puli_എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്യുന്നുണ്ട്. 23,506 ലൈക്ക് ആ പോസ്റ്റിന് ഞങ്ങൾ കാണും വരെ ഉണ്ട്.

 “65 രാജ്യങ്ങളിൽ മുൻപ് ബാൻ ചെയ്യപ്പെട്ട ചോക്ലേറ്റ് ആണ് സ്നിക്കേഴ്സ്. ക്യാൻസർ ആരോപണം തെളിയിക്കപ്പെടാത്തതിനാലും പണത്തിന്റെ ബലം കൊണ്ടും അത് മാർക്കറ്റിൽ തിരിച്ചെത്തി. ഹെവി ഷുഗർ കണ്ടന്റും പാമോയിൽ ടെക്സ്ട്രോക്സ് പോലെയുള്ള കണ്ടന്റ്‌സും ഇത് കഴിക്കുന്നവരെ ഡയബറ്റിക്, കൊളസ്‌ട്രോൾ രോഗികളാക്കും. Beware of snickers,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

kodam_puli_
kodam_puli‘s Post

Fact Check/Verification

65 രാജ്യങ്ങളിൽ മുൻപ് ബാൻ ചെയ്യപ്പെട്ട ചോക്ലേറ്റ് ആണോ സ്നിക്കേഴ്സ് എന്നറിയാൻ“Snickers and Mars causes cancer, banned in 65 Countries,” എന്ന് ഞങ്ങൾ  കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ ACube Entertainment എന്ന ചാനൽ മാർച്ച് 14,2018 ൽ അപ്ലോഡ് ചെയ്ത വീഡിയോ കിട്ടി.

 ACube Entertainment's youtube video
 ACube Entertainment‘s youtube video

“55 രാജ്യങ്ങളിൽ 15 ടൺ സ്‌നിക്കേഴ്‌സ്, മാർസ് ചോക്ലേറ്റ് ബാറുകൾ നിരോധിച്ചു. പരിശോധനയിൽ അവയിൽ  പ്ലാസ്റ്റിക്കിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസറിന് കാരണമാകുന്നു. അതിനാൽ ദയവായി ആളുകൾ ഇത് കഴിക്കരുത്. അടുത്ത തവണ നിങ്ങൾക്ക് വിശക്കുമ്പോൾ ഒരു സ്നിക്കറോ മാർസ് ബാറോ എടുക്കരുത്. ഇനി മുതൽ ഈ ബാറുകൾ കഴിക്കുന്നത് നിർത്തി നിങ്ങളുടെ കുട്ടികളിൽ നിന്ന് ഇവയെ അകറ്റി നിർത്തുക,” എന്നാണ് ഈ വിഡിയോയ്ക്ക് ഒപ്പമുള്ള വിവരണം.

കൂടുതൽ അന്വേഷണത്തിൽ ആ വീഡിയോ യൂറോ ന്യൂസ് മാർച്ച് 11,2016 ൽ കൊടുത്ത ഒരു റിപ്പോർട്ടിൽ നിന്നുള്ളതാണ് എന്ന് മനസിലായി.

Euro News youtube video
Euro News youtube video

“കഴിഞ്ഞ മാസം  നിർമ്മാതാവ് കൂട്ടത്തോടെ സ്‌നിക്കേഴ്‌സ് ബാറുകൾ  തിരിച്ചു വിളിച്ചതിന് പിന്നാലെ  15 ടൺ ചോക്ലേറ്റ് നശിപ്പിച്ചതായി ഗാസയിലെ അധികൃതർ പറഞ്ഞു. ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്ത് ആയിരക്കണക്കിന് സ്‌നിക്കേഴ്‌സ് ബാറുകൾ കത്തിക്കുന്നതിന് സാമ്പത്തിക മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ മേൽനോട്ടം വഹിച്ചു. സ്‌നിക്കേഴ്‌സിന്റെ നിർമ്മാതാക്കളായ മിഠായി രംഗത്തെ ഭീമൻ മാഴ്‌സ് കഴിഞ്ഞ മാസം 55 രാജ്യങ്ങളിൽ നിന്നുള്ള മാർസ് ബാറുകളും സ്‌നിക്കേഴ്‌സും തിരിച്ചുവിളിച്ചു. ഒരു ഉൽപ്പന്നത്തിൽ പ്ലാസ്റ്റിക് കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി,”എന്നാണ് വീഡിയോയുടെ വിവരണം.

“2016ൽ ചോക്ലേറ്റിൽ പ്ലാസ്റ്റിക് കണ്ടെത്തിയതിനെ തുടർന്ന് 55 രാജ്യങ്ങളിൽ നിന്നുള്ള മാർസ് ബാറുകളും സ്‌നിക്കേഴ്‌സ് ബാറുകളും സ്‌നിക്കേഴ്‌സിന്റെ നിർമാതാക്കളായ മാർസ് തിരിച്ചു വിളിച്ചിരുന്നു,” എന്ന് വ്യക്തമാക്കുന്ന യൂറോ ന്യൂസ് വെബ്‌സൈറ്റിൽമാർച്ച് 10 ,2016 ൽ കൊടുത്ത റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി.

കൂടുതൽ തിരച്ചിലിൽ മാർച്ച് 11 ,2018 ൽ Snickers Arabia പുറത്തിറക്കിയ വിശദീകരണം അവരുടെ ഫേസ്ബുക്ക് പേജിൽ നിന്നും ലഭിച്ചു. “ഇന്നലെ മുതൽ ചില ഉപയോക്താക്കൾ സ്‌നിക്കേഴ്‌സിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പങ്കിടുന്നു. Snickers പ്രേമികളും വിശ്വസ്തരായ ഉപഭോക്താക്കളും പ്രതികരിച്ചതു പോലെ, ഗാസയിൽ നിന്ന് എടുത്ത വീഡിയോയ്ക്ക് 2 വർഷം പഴക്കമുണ്ട്. വളരെ പരിമിതമായ അളവിലുള്ള ഉൽപ്പന്നങ്ങളെ ബാധിച്ച ഗുണനിലവാര പ്രശ്‌നം മൂലം ഞങ്ങൾ സ്വമേധയാ അവ തിരിച്ചു വിളിക്കുകയായിരുന്നു. കാരണം ഞങ്ങൾ  മറ്റെന്തിനേക്കാളും ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷ ശ്രദ്ധിക്കുന്നു. അന്ന് ഞങ്ങളുടെ തത്ത്വങ്ങൾക്കൊപ്പം ഉറച്ച്  നിന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡായ Snickers-ൽ ഉള്ള വിശ്വാസത്തിന് നിങ്ങൾക്കെല്ലാവർക്കും നന്ദി,” എന്നാണ് ആ വിശദീകരണം.

Snickers Arabia
Snickers Arabia‘s Clarification


വായിക്കാം:Fact Check: അപൂർണ്ണമായ ഇന്ത്യയുടെ ഭൂപടം കാണിക്കുന്ന ബിബിസി ഫോട്ടോ 2015ൽ നിന്നുള്ളതാണ്

Conclusion

 സ്നിക്കേഴ്സിന്റെ ഒരു ബാച്ചിൽ പ്ലാസ്റ്റിക്ക് അംശം കണ്ടതിനെ തുടർന്ന് കമ്പനി 55 രാജ്യങ്ങളിൽ നിന്നും അവ തിരിച്ചു വിളിക്കുകയായിരുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ  മനസിലായി. അല്ലാതെ ഒരു രാജ്യവും സ്‌നിക്കേഴ്‌സ് നിരോധിച്ചിട്ടില്ല.

Result: False 


Sources


You tube video of Euro News on March 11,2016


News report of Euro News website on March 11,2016


Facebook Post of Snickers Arabia on March 11,2018




ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage