Monday, April 21, 2025

Fact Check

Fact Check:അപൂർണ്ണമായ ഇന്ത്യയുടെ ഭൂപടം കാണിക്കുന്ന ബിബിസി ഫോട്ടോ 2015ൽ നിന്നുള്ളതാണ് 

Written By Sabloo Thomas
Feb 21, 2023
banner_image

ബിബിസി ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദർശിപ്പിച്ചുവെന്നും അതിൽ ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും കാണിച്ചുവെന്നും അവകാശപ്പെടുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചു കൊണ്ടുള്ള ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള  ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി വിവാദം ആവുകയും ബിബിസിയ്ക്കെതിരെ ഇൻകം ടാക്സ് റെയ്‌ഡുകൾ നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ഫോട്ടോ ഷെയർ ചെയ്യപ്പെടുന്നത്.

“കേന്ദ്ര സർക്കാർ ഒരു പ്രബന്ധവും എഴുതേണ്ട. താത്വികം മെഴുകി മറിക്കണ്ട. പ്രചണ്ഢ പ്രചരണങ്ങളും നടത്തണ്ട. വായ പോലും തുറക്കണ്ട. ഒരു ഇന്ത്യക്കാരന് #BBC എന്താണെന്ന് മനസിലാക്കാൻ ഈ ഒരൊറ്റ ചിത്രം മതി,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്.

Rashtrawadi എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 69 ഷെയറുകൾ ഉണ്ടായിരുന്നു.

Rashtrawadi
Rashtrawadi‘s Post

Renjith Ravi എന്ന ഐഡിയിൽ നിന്നും ഇതേ  പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 42 ഷെയറുകൾ ഉണ്ടായിരുന്നു.

Renjith Ravi 
Renjith Ravi‘s Post

ചാണക്യ മഹാഗുരു എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 32 ഷെയറുകൾ ഉണ്ടായിരുന്നു.

ചാണക്യ മഹാഗുരു 
ചാണക്യ മഹാഗുരു‘s Post

ഞങ്ങൾ കാണും വരെ പ്രജാപതി എന്ന ഐഡിയിൽ നിന്നും 9 പേർ ഷെയർ ചെയ്തിരുന്നു.

 പ്രജാപതി 
 പ്രജാപതി ‘s Post

ഇന്ത്യയുടെ ഭൂപടം ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ എന്താണ്?

സ്വകാര്യ പ്രസാധകരുടെ പ്രസിദ്ധീകരണങ്ങളിൽ ഇന്ത്യയുടെ ഭൂപടം ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം ദേശീയ ഭൂപട നയം, 2005 (NMP), കൂടാതെ സർവ്വേ ഓഫ് ഇന്ത്യ (SOI), 2016-ന് കീഴിൽ പുറപ്പെടുവിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയിലെ വ്യവസ്ഥകൾ പ്രകാരമാണ്. SOI, NMP എന്നിവയ്ക്ക് കീഴിൽ രാജ്യത്തിന്റെ മാപ്പ് ഡാറ്റാബേസിന്റെ പരിപാലനവും വ്യാപനവും എങ്ങനെയായിരിക്കണം എന്ന് കൃത്യമായി പറയുന്നുണ്ട്.

ഇന്ത്യയുടെ ഭൂപടത്തിൽ അതിരുകൾ തെറ്റായി ചിത്രീകരിക്കുന്നത് നിയമ നടപടികളിലേക്ക് നയിച്ചേക്കാം. ഔദ്യോഗിക രഹസ്യ നിയമം, 1923, കസ്റ്റംസ് നിയമം, 1962, ക്രിമിനൽ നിയമം (ഭേദഗതി നിയമം) ആക്റ്റ്, 1990 തുടങ്ങിയ വകുപ്പുകൾ പ്രകാരവും നിയമനടപടി സ്വീകരിക്കാവുന്നതാണ്.

Fact Check/Verification

ഈ അവകാശവാദത്തിന്റെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ ചില കീവേഡുകളുടെ സഹായത്തോടെ ട്വിറ്ററിൽ തിരയാൻ തുടങ്ങി. ബിബിസി റിപ്പോർട്ടിലേക്ക് ലിങ്കുള്ള Divya Gandotra Tandonന്റെ ട്വീറ്റിന് ഒരു ഉപയോക്താവിന്റെ മറുപടി ഞങ്ങൾ കണ്ടെത്തി. 2015ൽ ബിബിസിയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ആ വീഡിയോയിൽ വൈറലായ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഇന്ത്യയുടെ ഭൂപടം ഉണ്ടായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനയാത്രയെ കുറിച്ചാണ് റിപ്പോർട്ട് പറയുന്നത്. ബിബിസിയുടെ വൈറലായ ചിത്രത്തിന് ഏഴ് വർഷത്തോളം പഴക്കമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

Courtesy: BBC News
Courtesy: BBC News

2023 ജനുവരി 31-ന് BBC ഈ വീഡിയോ YouTube-ൽ നിന്നും വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു. ബിബിസി ഇങ്ങനെ എഴുതി, “ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രാ പരമ്പര ചിത്രീകരിക്കുന്ന വീഡിയോയിൽ യഥാർത്ഥത്തിൽ ഇന്ത്യയുടെ തെറ്റായ ഭൂപടമാണ് ഉപയോഗിച്ചത്. ഈ തെറ്റ് മനസ്സിലാക്കി, വീഡിയോ നീക്കം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു.

Courtesy: BBC News
Courtesy: BBC News

തുടർന്ന്, ന്യൂസ്‌ചെക്കർ മെയിൽ വഴി ബിബിസിയെ ബന്ധപ്പെട്ടു. മെയിലിനുള്ള മറുപടിയിൽ ബിബിസി വക്താവ് ഞങ്ങളോട് ഇങ്ങനെ പറഞ്ഞു, “വൈറൽ സ്ക്രീൻഷോട്ട് 2015 ൽ സംപ്രേഷണം ചെയ്ത ഒരു ബിബിസി പ്രോഗ്രാമിൽ നിന്നുള്ളതാണ്. അതിൽ തെറ്റായ ഇന്ത്യയുടെ ഭൂപടം കാണിച്ചു. ഞങ്ങൾ ഇപ്പോൾ ആ വീഡിയോ നീക്കം ചെയ്‌തു.

കൂടാതെ, 2021-ൽ ഇന്ത്യയുടെ അപൂർണ്ണമായ ഭൂപടം കാണിച്ചതിന് ബിബിസി ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. ഖേദപ്രകടനത്തിൽ തെറ്റ് തിരുത്തിയതായി ബിബിസി വ്യക്തമാക്കുന്നുണ്ട്.

വായിക്കാം:24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍  ഏഷ്യാനെറ്റ് ന്യൂസ്  ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്കറെ വിമർശിക്കുന്ന വീഡിയോ എഡിറ്റഡ് ആണ്  

Conclusion

ബിബിസിയുടെ ഏഴ് വർഷം പഴക്കമുള്ള റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ടാണ് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദവുമായി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാണ്.

Result: Missing Context

Our Sources

Report Published on BBC Website in 2015

Conversation with BBC Spokesperson

(ഈ പോസ്റ്റ് ആദ്യം ഫാക്ടചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമിലെ ശുഭം സിങ്ങാണ്. അത് ഇവിടെ വായിക്കാം)


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,843

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.