Wednesday, April 23, 2025

Fact Check

 Fact Check: കരിങ്കൊടി വീശാൻ വന്ന ആൾ ആണെന്ന് കരുതി അയ്യപ്പ ഭക്തനെ അറസ്റ്റ് ചെയ്തോ?

banner_image

Claim: കരിങ്കൊടി വീശാൻ വന്ന ആൾ ആണെന്ന് കരുതി അയ്യപ്പ ഭക്തനെ അറസ്റ്റ് ചെയ്യുന്നു.

Fact: ഗുരുവായൂർ മേൽപാലം ഉദ്‌ഘാടനത്തിനിടയിൽ മുണ്ടൂരി മന്ത്രി മുഹമ്മദ് റിയാസിനെ വീശിയതിനാണ് അറസ്റ്റ്.


കരിങ്കൊടി വീശാൻ വന്ന ആൾ എന്ന് തെറ്റിദ്ധരിച്ച് അയ്യപ്പ ഭക്തനെ അറസ്റ്റ് ചെയ്തുവെന്ന അവകാശവാദവുമായി ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “കരിങ്കൊടി ആണെന്ന് കരുതി മാലയിട്ട സ്വാമിയെ പിടിച്ചോണ്ടു പോകുന്നു,” എന്നാണ് പോസ്റ്റിന്റെ വിവരണം.  

നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പോലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും മര്‍ദ്ദിച്ചതായി ആക്ഷേപം ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച്  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന  മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം ഉണ്ടായി. ഈ സന്ദർഭത്തിലാണ് പോസ്റ്റുകൾ.

Arun J Nair എന്ന ഐഡിയിലെ റീൽസിന് ഞങ്ങൾ കാണും വരെ 3.2 k ഷെയറുകൾ ഉണ്ടായിരുന്നു.

Arun J Nair's Post 
Arun J Nair’s Post 

കൊച്ചാപ്പ മലപ്പുറം എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റിന് 76 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.

കൊച്ചാപ്പ മലപ്പുറം's Post
കൊച്ചാപ്പ മലപ്പുറം’s Post

 Deepa Higenus എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 54 ഷെയറുകൾ ഉണ്ടായിരുന്നു.

 Deepa Higenus's Post
 Deepa Higenus’s Post

ഇവിടെ വായിക്കുക:Fact Check: മുകേഷും ചിന്ത ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന ന്യൂസ്‌കാർഡ് വ്യാജം

Fact Check/Verification

വൈറലായ വീഡിയോയുടെ കീഫ്രെയിമുകൾ ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ നവംബർ 15, 2023ന് സീ മലയാളം ന്യൂസിന്റെ വെബ്‌സൈറ്റിൽ  ഈ വീഡിയോയിലെ സ്റ്റില്ലുകൾ ഒന്ന് ഉള്ള ഒരു വാർത്ത കണ്ടെത്തി.

 “ഗുരുവായൂരിൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന് നേരെ കറുത്ത ഉടുമുണ്ട് അഴിച്ച് വീശി മധ്യവയസ്കൻ. ഇന്നലെ രാത്രി 7.45 ഓടെ  ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇയാൾ മന്ത്രിക്ക് നേരെ കറുത്ത തുണി വീശിയത്.  ഉടൻതന്നെ ഇയാളെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു,” എന്ന് വാർത്ത പറയുന്നു. 

“റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു കൊണ്ടിരിക്കേയാണ് മന്ത്രി മുഹമ്മദ് റിയാസ് വേദിയിലേക്ക് കടന്നുവന്നത്. ഇതേസമയം വേദിക്ക് തൊട്ടുമുന്നിലായി ഏറെ നേരമായി നിൽക്കുകയായിരുന്ന മധ്യ വയസ്ക്കൻ പെട്ടെന്ന് തന്റെ കറുത്ത ഉടുമുണ്ട് അഴിച്ച് വീശുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാസേന ഇയാളെ കസ്റ്റഡിയിലെടുത്തു,” എന്നാണ് വാർത്ത തുടർന്ന് പറയുന്നത്.

News report in Zee News Malayalam
News report in Zee News Malayalam


നവംബർ 14,2023ന് ഇതേ ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോ മാതൃഭൂമി ന്യൂസും യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. “മന്ത്രി മുഹമ്മദ് റിയാസിന് നേരെ മുണ്ടുരിഞ്ഞ് പ്രതിഷേധം,” എന്നാണ് വീഡിയോയുടെ തലക്കെട്ട്. വീഡിയോയിലെ വിവരണം അനുസരിച്ച്, മാമാ ബസാർ സ്വദേശി ബഷീറാണ് അറസ്റ്റിൽ ആയത്.

Youtube video by Mathrubhumi 
Youtube video by Mathrubhumi 

നവംബർ 14,2023ന് ഇതേ ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോ യൂട്യൂബിൽ മീഡിയവണും  അപ്ലോഡ് ചെയ്തിട്ടുണ്ട്.  ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ട് ഉരിഞ്ഞ് പ്രതിഷേധം.  മാമാ ബസാർ സ്വദേശി ബഷീറാണ് പ്രതിഷേധിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് മീഡിയവൺ വീഡിയോയുടെ വിവരണം പറയുന്നത്.

Youtube video by Mediaone
Youtube video by Mediaone


ഇവിടെ വായിക്കുക: Fact Check: ആളൊഴിഞ്ഞ കസേരകള്‍ നോക്കി നവ കേരള സദസിലെ തിരക്കിനെ പറ്റി മുഖ്യമന്ത്രി പ്രസംഗിച്ചോ?

Conclusion 

ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ട് ഉരിഞ്ഞ് പ്രതിഷേധിച്ച ആളെ അറസ്റ്റ് ചെയ്യുന്ന രംഗമാണ് വിഡിയോയിൽ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. 

Result: False

ഇവിടെ വായിക്കുക: Fact Check: എടച്ചേന കുങ്കൻ നായർ സ്മാരക നിർമ്മാണം തടഞ്ഞത് വർഗീയ കാരണങ്ങളാലല്ല

Sources
News report in Zee News Malayalam website on November 15, 2023
Youtube video by Mathrubhumi News on November 14, 2023
Youtube video by Mediaone on November 14, 2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage