Friday, September 13, 2024
Friday, September 13, 2024

HomeFact CheckViral Fact Check: മുകേഷും ചിന്ത ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന ന്യൂസ്‌കാർഡ് വ്യാജം 

 Fact Check: മുകേഷും ചിന്ത ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന ന്യൂസ്‌കാർഡ് വ്യാജം 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: സിനിമാ നടനും എം.എൽ.എയുമായ മുകേഷും ഡി.വൈ.എഫ്.ഐ. നേതാവ്‌ ഡോ. ചിന്ത ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന് എന്ന പേരിൽ മാതൃഭൂമി ഡോട്ട് കോമിന്റെ ന്യൂസ്‌കാർഡ്‌.

Fact: ഈ കാർഡ് വ്യാജമാണ് എന്ന് മാതൃഭുമി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ  അപകീർത്തിപ്പെടുത്താൻ വ്യാജമായി നിർമ്മിച്ചതാണ് ഈ ന്യൂസ്‌കാർഡ് എന്ന് ചിന്ത ജെറോം വ്യക്തമാക്കി.

സിനിമാ നടനും എം.എൽ.എയുമായ മുകേഷും ഡി.വൈ.എഫ്.ഐ. നേതാവ്‌ ഡോ. ചിന്ത ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന് എന്ന പേരിൽ മാതൃഭൂമി ഡോട്ട് കോമിന്റെ ന്യൂസ്‌കാർഡ്‌ വൈറലാവുന്നുണ്ട്.

“അഭിനന്ദനങ്ങൾ ആണ്ടു തോറും നടക്കാറുള്ള ശ്രീ. മുകേഷിന്റെ വിവാഹം ഈ വർഷവും പൂർവാധികം ഭംഗിയായി നടത്തുന്നു,” എന്ന വിവരണത്തോടൊപ്പമാണ് സമൂഹ മാധ്യമങ്ങളിൽ കാർഡ് വൈറലാവുന്നത്.  ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

ഫേസ്ബുക്കിലും പോസ്റ്റ് വൈറലാവുന്നുണ്ട്. WhiteArmy Congress എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 26 ഷെയറുകൾ ഉണ്ടായിരുന്നു.

 WhiteArmy Congress's Post
 WhiteArmy Congress’s Post

ഇവിടെ വായിക്കുക: Fact Check: ആളൊഴിഞ്ഞ കസേരകള്‍ നോക്കി നവ കേരള സദസിലെ തിരക്കിനെ പറ്റി മുഖ്യമന്ത്രി പ്രസംഗിച്ചോ?

Fact Check/Verification

ഞങ്ങൾ  ഞങ്ങൾ മുകേഷും ചിന്ത ജെറോമുമായി വിവാഹം എന്ന്  ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ 2023 ഡിസംബർ 16ലെ മാതൃഭൂമി വെബ്‌സൈറ്റിലെ വാർത്ത കിട്ടി.

“സിനിമാ നടനും എം.എൽ.എയുമായ മുകേഷും ഡി.വൈ.എഫ്.ഐ. നേതാവ്‌ ഡോ. ചിന്ത ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന് വീണ്ടും വ്യാജ പ്രചരണം. മാതൃഭൂമിയുടെ വാർത്താ പോസ്റ്റർ എന്ന തരത്തിലാണ് വ്യാജൻ ഇറങ്ങിയത്. 2022ലും ഇതേ വ്യാജവാർത്ത പ്രചരിച്ചിരുന്നു,” വാർത്ത പറയുന്നു.

“വിവാഹ മംഗളാശംസകൾ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പലരും വ്യാജ വാർത്ത പങ്കുവയ്ക്കുന്നുണ്ട്. 2017-ൽ ചിന്ത തൻറെ ഫേസ്ബുക്കിൽ ഓണാശംസ നേർന്ന് കൊണ്ട് പങ്കുവച്ച ചിത്രമാണ് വ്യാജ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. മുകേഷിന്റെ ചിത്രമാകട്ടെ മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നെടുത്തതും. ഇരുവരെയും അപഹസിച്ചുകൊണ്ടുള്ള കമൻറുകളാണ് ഓരോ പോസ്റ്റുകൾക്ക് താഴെയും വരുന്നത്,” വാർത്ത കൂട്ടിച്ചേർക്കുന്നു.

News report in Mathrubhumi website on December 16, 2023
News report in Mathrubhumi website on December 16, 2023

2022 ഏപ്രിൽ 16 ന് ഈ വാർത്ത പ്രചരിച്ചപ്പോൾ അത് വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന മാതൃഭൂമി ഇംഗ്ലീഷ് വെബ്‌സൈറ്റിലെ വാർത്തയും ഞങ്ങൾ കണ്ടു.

“എൽ.ഡി.എഫ് എം.എൽ.എയും നടനുമായ മുകേഷിന്റെയും ഡി.വൈ.എഫ്.ഐ നേതാവായ ചിന്താ ജെറോമിന്റെയും വിവാഹവുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോം എന്ന പേരിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു. എന്നാൽ, മാതൃഭൂമി ഡോട്ട് കോം ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല.വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും,”  ആ വാർത്തയും പറയുന്നത്. ഇതിൽ നിന്നും മാതൃഭൂമിയുടെ ന്യൂസ്‌കാർഡ് വ്യാജമായി നിർമ്മിച്ചതാണ് എന്ന് ബോധ്യമായി.

News report in Mathrubhumi website on April 16,2023
News report in Mathrubhumi website on April 16,2023

തങ്ങളെ  അപകീർത്തിപ്പെടുത്താൻ വ്യാജമായി നിർമ്മിച്ചതാണ് ഈ ന്യൂസ്‌കാർഡ് എന്ന് ചിന്ത ജെറോം ഞങ്ങളുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി. “ഈ പ്രചരണത്തിനെതിരെ പരാതി കൊടുത്തിട്ടുണ്ട്,” ചിന്ത ജെറോം കൂട്ടിച്ചേർത്തു.

ഇവിടെ വായിക്കുക: Fact Check: 102 ശബരിമല തീർത്ഥാടകർ മരിച്ചത് ആരുടെ ഭരണകാലത്ത്?

Conclusion

മാതൃഭൂമിയുടെ പേരിൽ പ്രചരിക്കുന്ന സിനിമാ നടനും എം.എൽ.എയുമായ മുകേഷും ഡി.വൈ.എഫ്.ഐ. നേതാവ്‌ ഡോ. ചിന്ത ജെറോമും വിവാഹിതരാകുന്നു എന്ന വാർത്ത വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഈ അവകാശവാദമുള്ള മാതൃഭൂമിയുടെ ന്യൂസ്‌കാർഡ് വ്യാജമായി നിർമ്മിച്ചതാണ് എന്നും വ്യക്തമായി.

Result:  Altered Photo

ഇവിടെ വായിക്കുക: Fact Check: എടച്ചേന കുങ്കൻ നായർ സ്മാരക നിർമ്മാണം തടഞ്ഞത് വർഗീയ കാരണങ്ങളാലല്ല

Sources
News report in Mathrubhumi website on December 16, 2023

News report in Mathrubhumi website on April 16, 2023
Telephone Conversation with Chinta Jerome

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular