(ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീമിലെ ശുഭം സിങ്ങാണ് ആണ്. അത് ഇവിടെ വായിക്കാം.)
ലഖ്‌നൗവിലെ ഒരു സ്‌കൂളിൽ അരങ്ങേറിയ നാടകത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോയിൽ, ‘ഭാരത് മാത’യുടെ വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയെ കാണാം. കുട്ടിയുടെ തലയിൽ നിന്ന് ചില കുട്ടികൾ ‘ഭാരത് മാത’യുടെ കിരീടം അഴിച്ച് അതിൽ വെളുത്ത തുണി കെട്ടുന്നതാണ് ഷെയർ ചെയ്യുന്ന ദൃശ്യം.തുടർന്ന് വീഡിയോയിൽ സ്റ്റേജിൽ നിൽക്കുന്ന ചില കുട്ടികൾ പ്രാർത്ഥിക്കുന്നത് കാണാം. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വർഗീയ അവകാശവാദത്തോടെ ഈ വീഡിയോ പങ്കിടുന്നുണ്ട്.
”ഭാരത് മാതയുടെ കിരീടം മാറ്റി നിസ്കരിപ്പിക്കാനും തുടങ്ങി.ഈ നാടിൻ്റെ പോക്കെങ്ങോട്ട്? ഇത്തരം മതഭ്രാന്തുകൾ ഒന്നും ആവിഷ്കാര സ്വാതന്ത്ര്യം അല്ല,” എന്നാണ് ആ വീഡിയോയ്ക്ക് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്.
Vijayan Madathipadam എന്ന ഐഡി പോസ്റ്റ് ചെയ്ത വീഡിയോ ഞങ്ങൾ കാണുമ്പോൾ അതിന് 574 ഷെയറുകൾ ഉണ്ടായിരുന്നു.

Rashtrawadi എന്ന ഐഡിയിൽ നിന്നും 41 പേർ ഈ വീഡിയോ ഷെയർ ചെയ്തതായും ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടു.

Radhakrishnan Uthrittathi എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 35 പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Fact Check/Verification
ഈ അവകാശവാദത്തിന്റെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ ‘ഭാരത് മാത ലഖ്‌നൗ സ്കൂൾ’ എന്ന കീവേഡിൽ ഗൂഗിളിൽ തിരഞ്ഞു. അപ്പോൾ 2022 ഓഗസ്റ്റ് 15-ന് ദൈനിക് ഭാസ്‌കർ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. ലഖ്‌നൗവിലെ ബസാർ ഖാനയിലെ മാൽവിയ നഗറിൽ സ്ഥിതി ചെയ്യുന്ന ശിശു മന്ദിർ സ്‌കൂളിൽ നിന്നുള്ളതാണ് ഈ വീഡിയോ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അവിടെ അരങ്ങേറിയ നാടകത്തിന്റെ ദൃശ്യങ്ങൾ ആണിത്.
കൂടുതൽ തിരച്ചിലിൽ, ഓഗസ്റ്റ് 15 ന് ലഖ്‌നൗ പോലീസ് കമ്മീഷണറേറ്റിന്റെ ട്വിറ്റർ ഹാൻഡിൽ നിന്നും ഈ വിഷയത്തെക്കുറിച്ചുള്ള ഒരു ട്വീറ്റ് കണ്ടെത്തി. സമൂഹത്തിൽ സാമുദായിക സൗഹാർദ്ദം പ്രചരിപ്പിക്കാൻ കൊച്ചുകുട്ടികൾ അവതരിപ്പിച്ച നാടകത്തിന്റെ വീഡിയോ ചില സാമൂഹിക വിരുദ്ധർ തെറ്റായി പ്രചരിപ്പിച്ചതായി പോലീസ് പറയുന്നു. കൂടാതെ നാടകത്തിന്റെ ദൈർഘ്യമേറിയ പതിപ്പ് പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. വർഗീയ വിദ്വേഷം പരത്തുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിക്കുക എന്ന ക്രിമിനൽ പ്രവൃത്തി ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കൂടാതെ, ടൈംസ് ഓഫ് ഇന്ത്യയുടെ പത്രപ്രവർത്തകൻ അരവിന്ദ് ചൗഹാന്റെ ഓഗസ്റ്റ് 15-നുള്ള ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. തന്റെ ട്വീറ്റ് ത്രെഡിൽ നാടകത്തിന്റെ മുഴുവൻ വീഡിയോയും അപ്‌ലോഡ് ചെയ്തതിന് പുറമേ, നാടകത്തിന് കൊറിയോഗ്രാഫി ചെയ്ത അധ്യാപിക പ്രഗതി നിഗത്തിന്റെ ബൈറ്റിന്റെ വീഡിയോയും ലഖ്‌നൗ വെസ്റ്റ് ഡിസിപി എസ് ചിന്നപ്പയുടെ മൊഴിയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

”നാല് മതങ്ങളുടെയും ഒത്തൊരുമ കാണിക്കാനാണ് താൻ ഈ നാടകം അവതരിപ്പിച്ചതെന്ന്,” അധ്യാപിക പ്രഗതി നിഗം പറഞ്ഞു. ”ഒരു വ്യക്തിയുടെയും മതവികാരം വ്രണപ്പെടുത്തുക എന്നതായിരുന്നില്ല ഉദ്ദേശം. തെറ്റായ രീതിയിൽ വീഡിയോ പ്രമോട്ട് ചെയ്യുന്നവരോടുള്ള അതൃപ്തി അറിയിച്ച അധ്യാപിക അങ്ങനെ ചെയ്യുന്നവരോട് ആദ്യം മുഴുവൻ വീഡിയോ കാണാനും,” നിർദ്ദേശിച്ചു.
Conclusion
സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലഖ്‌നൗവിലെ ഒരു സ്‌കൂളിൽ നടന്ന നാടകത്തിന്റെ വീഡിയോയിൽ നിന്നും ചില ദൃശ്യങ്ങൾ അടർത്തി മാറ്റി ‘ഭാരത് മാത’യെ ഹിജാബ് ധരിപ്പിക്കുന്നുവെന്ന തെറ്റിദ്ധാരണാജനകമായ അവകാശവാദത്തോടെ ഷെയർ ചെയ്യപ്പെടുന്നുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
വായിക്കാം:വാടകയ്ക്ക് താമസിക്കുന്നവർക്ക് 18% GST? തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം വൈറലാകുന്നു
Result: Missing Context
Our Sources
Report Published by Dainik Bhaskar on August 15, 2022
Tweet by Police Commissionerate Lucknow on August 15, 2022
Tweet by Times of India Journalist Arvind Chauhan on August 15, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.