സ്കൂള്‍ തുറക്കല്‍ മാര്‍ഗരേഖ പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്ക് ഒരു നാക്ക് പിഴവ് സംഭവിച്ചിരുന്നു. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോള്‍ 28ന് പകരം 35 ആയിപ്പോയി.
തുടർന്ന്, അദ്ദേഹത്തെ കുറിച്ച് നിരവധി ട്രോളുകൾ ഉണ്ടായി. അത്തരം ട്രോളുകൾ അരങ്ങ് വാഴുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രി പുസ്തകം തലതിരിച്ചു പിടിച്ചു വയ്ക്കുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.
Devoo India എന്ന ഐഡിയിൽ നിന്നുള്ള ഈ പോസ്റ്റ് 290 പേർ വീണ്ടും ഷെയർ ചെയ്തതായി മനസിലായി.
Manikandan K Skm എന്ന ഐഡിയിൽ നിന്നും Kerala Hindu Community എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത ഫോട്ടോയ്ക്ക് 93 റീഷെയറുകൾ ഉണ്ടായിരുന്നു.
Archived link of Manikandan K Skm
Fact Check/Verification
ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായി ചുമതല ഏറ്റെടുത്ത കാലത്ത് തന്നെ അദ്ദേഹത്തെ അപഹസിക്കുന്ന നിരവധി പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹത്തെ സ്‌കൂൾ വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരാളായി ചിത്രികരിക്കുന്നവായിരുന്നു പോസ്റ്റുകൾ.
എന്നാൽ അദ്ദേഹം ബിരുദം കഴിഞ്ഞ ശേഷം എൽ എൽ ബി പൂർത്തിയാക്കിയ ആളാണ് എന്നതാണ് വാസ്തവം. അന്ന് ഞങ്ങൾ ഈ പ്രചാരണം ഫാക്ട് ചെക്ക് ചെയ്തിരുന്നു.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഇമേജ് ഫോട്ടോഷോപ്പ് ചെയ്തത്
ഇപ്പോൾ വീണ്ടും വിദ്യാഭ്യാസ മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള ചർച്ചകൾ കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്. ഫാക്ട് ചെക്കിങ്ങിന്റെ ഭാഗമായി ആദ്യം ഞങ്ങൾ വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ തിരഞ്ഞു. അവിടെ ജൂലൈ 26,2019ന് പോസ്റ്റ് ചെയ്തിരിക്കുന്ന ഒറിജിനൽ പോസ്റ്റ് കിട്ടി. അതിൽ അദ്ദേഹം പുസ്തകം ശരിയായാണ് പിടിച്ചിരിക്കുന്നത്.
തുടർന്ന്, ഞങ്ങൾ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടു. അദേഹത്തിന്റെ ഓഫീസ് ഈ ഫോട്ടോയുടെ ഒറിജിനൽ ഞങ്ങൾക്ക് വാട്ട്സ്ആപ്പ് ചെയ്തു തരികയും ചെയ്തു.

ഇപ്പോൾ പ്രചരിക്കുന്നത് ഫോട്ടോഷോപ്പ് ചെയ്ത ഇമേജ് ആണ്, മന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.
വായിക്കാം: മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച ലാർസ് വിൽക്സ് മരിച്ച കാർ അപകടത്തിന്റെ വീഡിയോയാണോ ഇത്?
Conclusion
വിദ്യാഭ്യാസ മന്ത്രി പുസ്തകം തലതിരിച്ചു പിടിച്ചിരിക്കുന്ന ഇമേജ് ഫോട്ടോഷോപ്പ് ചെയ്തതാണ്. ശരിയായ ഫോട്ടോയിൽ അദ്ദേഹം പുസ്തകം ശരിയായാണ് പിടിച്ചിരിക്കുന്നത്.
Result: False
Our Sources
Education Minister’s Facebook post
Conversation with Education Minister’s office
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.