Claim
ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോ പുതിയ സർക്കാർ വന്നതിന് ശേഷമുള്ളത് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ബംഗ്ലാദേശിൽ പുതിയ സർക്കാർ രൂപീകരിച്ചയുടൻ, എല്ലാ മുസ്ലീം കടയുടമകൾക്കും കർശനമായ മുന്നറിയിപ്പ് നൽകുന്നു, നിങ്ങളുടെ കടയിൽ ഏതെങ്കിലും ഇന്ത്യൻ സാധനം ഉണ്ടെങ്കിൽ ഒന്നുകിൽ അത് നശിപ്പിക്കുക അല്ലെങ്കിൽ അത് കടയിൽ എവിടെയും കാണരുത്. ഇത് ഒരു മുസ്ലീ രാജ്യമാണ്,” എന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്.

ഹിന്ദുഐക്യവേദി പൂയപ്പള്ളി’s post
ഇവിടെ വായിക്കുക: Fact Check: കെനിയൻ താരത്തെ സ്പാനിഷ് താരം സഹായിച്ചത് പാരീസ് ഒളിംപിക്‌സിൽ അല്ല
Fact
ഓഗസ്റ്റ് 5ന് ഷേഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിട്ടത്. ബംഗ്ലാദേശിന്റെ പുതിയ സർക്കാർ അധികാരം ഏറ്റത് ഓഗസ്റ്റ് 11,2024ലാണ്.
റിവേഴ്സ് ഇമേജ് ഇൻവിഡ് ടൂളിൻ്റെ സഹായത്തോടെ Google-ൽ വൈറൽ വീഡിയോയുടെ ചില കീഫ്രെയിമുകൾ സേർച്ച് ചെയ്തു. 2024 ഫെബ്രുവരി 22 ന് തമന്ന ഫെർദൂസ് ശിഖ എന്ന ഫേസ്ബുക്ക് ഉപയോക്താവിൻ്റെ അക്കൗണ്ടിൽ ഈ വീഡിയോ പങ്കിട്ടതായി ഞങ്ങൾ കണ്ടെത്തി, അതിൽ ഇന്ത്യൻ സാധനങ്ങൾ വിൽക്കരുതെന്ന് കടയുടമകളോട് അഭ്യർത്ഥിച്ചു. ‘കടകളിൽ പോയി ഇന്ത്യൻ സാധനങ്ങൾ വിൽക്കരുതെന്ന് മുന്നറിയിപ്പ് നൽകി’ എന്ന ബംഗാളിയിൽ എഴുതിയ അടിക്കുറിപ്പിൻ്റെ മലയാളം വിവർത്തനം.

അദ്ദേഹത്തിൻ്റെ പ്രൊഫൈൽ അൽപ്പം സ്കാൻ ചെയ്ത ശേഷം, വൈറലായ വീഡിയോയിൽ കണ്ട വ്യക്തിയുടെ പ്രൊഫൈൽ കണ്ടെത്തി. മുഹമ്മദ് താരിഖ് റഹ്മാൻ എന്നാണ് അയാളുടെ പേര്. ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന നിരവധി വീഡിയോകൾ അദ്ദേഹത്തിൻ്റെ പ്രൊഫൈലിൽ ഉണ്ട്.
2024 ഫെബ്രുവരി 19-ലെ അക്കൗണ്ടിലെ ഒരു പോസ്റ്റിൽ, അത്തരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഒരു ലിസ്റ്റും അയാൾ പങ്കിട്ടുണ്ട്. അവ ബഹിഷ്‌കരിക്കാൻ അഭ്യർത്ഥിച്ചിട്ടുമുണ്ട്.

ഇതിൽ നിന്നെല്ലാം ബംഗ്ലാദേശിൽ പുതിയ സർക്കാർ വരുന്നതിന് മുമ്പുള്ളതാണ് ഇന്ത്യൻ സാധനം ഉണ്ടെങ്കിൽ അത് നശിപ്പിക്കുക എന്ന ആഹ്വാനം ചെയ്യുന്ന വീഡിയോ എന്ന് മനസ്സിലായി.
Result: False
ഇവിടെ വായിക്കുക: Fact Check: സിപിഎം ഗ്രാമ പഞ്ചായത്ത് മെമ്പർ ദുരിതാശ്വാസ സാധനങ്ങൾ കടത്തിയോ?
Sources
Facebook Post of Mohammed Tarek Rahman on February 19, 2024
Facebook post of Tamanna Ferdous Shikha on February 22, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.