Claim
പോറലുകളും ചെറിയ കേടുപാടുകളും ഉള്ള പ്രമുഖ കമ്പനികളുടെ ഫ്രിഡ്ജും മറ്റ് ഉപകരണങ്ങളും സൗജന്യമായി നൽകുന്നു.
Fact
ഇത് ഒരു തട്ടിപ്പ് ശ്രമമാണ് എന്ന് കേരള പോലീസ് വ്യക്തമാക്കി.
പോറലുകളും ചെറിയ കേടുപാടുകളും കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ റഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും LCD ടിവികളും നറുക്കെടുപ്പിലൂടെ സൗജന്യമായി കൊടുക്കുന്നു എന്ന തരത്തിലുള്ള പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നു. എൽജി,bosch, സാംസങ്ങ്, ബെക്കോ എന്നീ പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ Fans ചേർത്ത സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രചരണം. ഓൺലൈൻ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച് വിവർത്തനം ചെയ്തത് പോലുള്ള അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമായ ഭാഷയിലാണ് പോസ്റ്റുകൾ.




Fact Check/Verification
വ്യത്യസ്‌ത കമ്പനികളുടെ നാല് പോസ്റ്റുകൾക്കും ഒരേ പദപ്രയോഗമാണ് ഉള്ളത്. അവ തട്ടിപ്പ് ശ്രമമാണോ എന്ന് അതിനാൽ തന്നെ സംശയം ജനിക്കുന്നു. നാല് പേജുകളും വെരിഫൈഡ് അക്കൗണ്ടുകളല്ല എന്നതും ശ്രദ്ധേയമാണ്. ഇതിൽ എൽജിയുടെയും സാംസങ്ങിന്റെയും പേജുകൾ യഥാക്രമം ഏപ്രിൽ 16നും ഏപ്രിൽ 11നുമാണ് ആരംഭിച്ചത്. ഏപ്രിൽ 17നാണ് bosch കമ്പനി ആരംഭിച്ചത്. ജനുവരിയിലാണ് ബെക്കോയുടെ പേജ് ആരംഭിച്ചത്.




സാംസങ്ങ് പേജിലെ പോസ്റ്റുകളിലൊന്ന് താജിക് ഭാഷയിലാണ്.

ഈ പ്രൊഫൈലുകളുടെ മലയാളം പോസ്റ്റുകളിൽ വിദേശ പേരുകളുള്ള പേജുകളിൽ നിന്നുള്ള കമന്റുകളും ഉണ്ട്.

കമന്റിട്ട ഒരാളുടെ പ്രൊഫൈൽ പരിശോധിച്ചപ്പോൾ അയാൾ താജിക്കിസ്ഥാനിൽ നിന്നാണെന്ന് മനസിലായി.

പ്രൊഫൈലുകളിൽ നൽകിയിരിക്കുന്ന ലിങ്ക്, ബ്ലോഗ് സ്‌പോട്ടുകളുടെതാണ്. മാത്രമല്ല, bosch, samsung, beko, lg കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ അത്തരമൊരു ഓഫറിനെക്കുറിച്ച് യാതൊരു വിവരവുമില്ല.
ഉപകരണങ്ങൾ സൗജന്യമായി നൽകുന്നുവെന്ന പ്രചരണത്തെ കുറിച്ച് കേരള പോലീസിന്റെ മുന്നറിയിപ്പ്
ഞങ്ങൾ ഒരു കീ വേഡ് സെർച്ച് നടത്തിയപ്പോൾ, ഇത് ഒരു തട്ടിപ്പ് ശ്രമമാണെന്ന് വിശദമാക്കുന്ന കേരള പോലീസിന്റെ പോസ്റ്റ് ഞങ്ങൾ കണ്ടെത്തി. “ഒറ്റനോട്ടത്തിൽ തന്നെ ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം. പ്രതിദിനം നിരവധി മത്സരങ്ങൾ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഇവരുടെ ഓഫർ പോസ്റ്റുകളിൽ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തിൽ തെരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നൽകാനും ഇ-മെയിൽ, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. ഇതിനായി phishing ലിങ്കുകളും അയച്ചുകൊടുക്കുന്നു. വിശ്വാസം നേടിയെടുക്കന്നതിനായി മുൻപ് മത്സരത്തിൽ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജഫോട്ടോകളും അയച്ചു തരുന്നു. കമ്പനികളുടെ നൂറ്റമ്പതാം വാർഷികം, നൂറാം വാർഷികം എന്നൊക്കെ അനൗൺസ് ചെയ്യുമ്പോൾ ഒരുപക്ഷെ ആ കമ്പനി അൻപത് വർഷംപോലും പൂർത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുത,” കേരള പോലീസിന്റെ പോസ്റ്റ് പറയുന്നു.

വായിക്കുക:Fact Check:പോലീസിനെ വെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്ന യാത്രികന്റെ ദൃശ്യം ഒരു പഞ്ചാബി സിനിമയിലേത്
Conclusion
പോറലുകളും ചെറിയ കേടുപാടുകളും കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ ഉപകരണങ്ങൾ സൗജന്യമായി നൽകുന്നു എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Result: False
Sources
Facebook post by Kerala Police on April 18,2023
LG Website
Beko Website
Samsung Website
Bosch Website
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.