Sunday, December 22, 2024
Sunday, December 22, 2024

HomeFact CheckFact Check:പോലീസിനെ വെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്ന യാത്രികന്റെ ദൃശ്യം ഒരു പഞ്ചാബി സിനിമയിലേത്‌ 

Fact Check:പോലീസിനെ വെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്ന യാത്രികന്റെ ദൃശ്യം ഒരു പഞ്ചാബി സിനിമയിലേത്‌ 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
പോലീസിനെ വെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്ന ആൾ.  
Fact

ചൊബ്ബാര്‍ എന്ന പഞ്ചാബി സിനിമയിലെ ദൃശ്യം. 

ചുറ്റും പോലീസുകാർ നിരന്നു നിൽക്കുന്നു. അതിനിടയിലേക്ക് ഒരു മുഖം മറച്ച ബൈക്ക് യാത്രികൻ. അയാൾ അതി സാഹസികമായി പൊലീസുകാരെ വെട്ടിച്ച് രക്ഷപ്പെടുന്നു,

“ഇതാണോ പോലീസുകാരെ ഇട്ടു വട്ടം കറക്കി എന്നു പറയുന്നത്,” എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. ക്രമാസമാധാനപാലനത്തിലെ പോലീസിന്റെ വീഴ്ച്ചയെ പരിഹസിച്ചാണ് വീഡിയോ ഷെയർ ചെയ്യുന്നത്.

Sharon Femrin എന്ന ഐഡിയിൽ നിന്നുള്ള റീൽസിന് ഞങ്ങൾ കാണും വരെ 76 ഷെയറുകൾ ഉണ്ടായിരുന്നു.

Sharon Femrin's reels
Sharon Femrin‘s reels

Suneer Shajahan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 10  ഷെയറുകൾ ഉണ്ടായിരുന്നു.

Suneer Shajahan's Post
Suneer Shajahan‘s Post

ഞങ്ങൾ കാണും വരെ Shafeek Thayalepurayil എന്ന ഐഡിയിൽ നിന്നും 9 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

Shafeek Thayalepurayil's Post 
Shafeek Thayalepurayil’s Post 

Mallus Kerala എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണും വരെ 7 പേർ ഷെയർ ചെയ്തിട്ടുണ്ട്.

Mallus Kerala's Post
Mallus Kerala‘s Post

Fact Check/Verification

ഞങ്ങൾ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. അപ്പോൾ Chobbar Movie എന്ന് എഴുതിയിരിക്കുന്നത് കണ്ടു. 

Chobbar Movie seen written in the video
Chobbar Movie seen written in the video

ഈ കീ വേർഡ് ഉപയോഗിച്ച് സെർച്ച് ചെയ്തപ്പോൾ ഈ സിനിമയിലെ നായക നടൻ Jayy Randhawaയുടെ യുട്യൂബ് ചാനലിൽ നിന്നും മാർച്ച് 5,2023 ൽ പോസ്റ്റ് ചെയ്ത ഇതേ വീഡിയോ കിട്ടി. Police chasing (bts) | Jayy Randhawa | chobbar എന്നാണ് അതിൽ കൊടുത്തിരിക്കുന്ന വിവരണം.

Jayy Randhawa's youtube video
Jayy Randhawa’s youtube video

ചൊബ്ബാര്‍ സിനിമയുടെ ട്രെയിലറിലും സമാനമായ ദൃശ്യം കണ്ടു. സിനിമയുടെ നിർമാതാക്കളായ GeetMP3യുടെ യുട്യൂബ് ചാനൽ നവംബർ 1,2022 ൽ പോസ്റ്റ് ചെയ്തതാണീ ട്രെയിലർ.

From the trailer of Chobbar
From the trailer of Chobbar

ഈ സിനിമയുടെ പ്രമേയം ഒരു ബൈക്ക് റൈഡറുടെ ജീവിതമാണ്. സിനിമ 2022 നവംബര്‍ 11 ന് റിലീസായി.

വായിക്കുക:Fact Check:ആതിഖ് അഹമ്മദിന്റെ കൊലയാളി പോലീസിനൊപ്പം മൊബൈൽ നോക്കുന്ന ഫോട്ടോയാണോ ഇത്? ഒരു അന്വേഷണം

Conclusion

യഥാര്‍ത്ഥ സംഭവമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പിനൊപ്പം പ്രചരിക്കുന്ന വീഡിയോ ശരിക്കും സിനിമ 2022 നവംബര്‍ 11 ന് റിലീസായ ചൊബ്ബാര്‍ എന്ന പഞ്ചാബി സിനിമയിലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Missing Context

Sources

Youtube video by Jayy Randhawa on March 5, 2023

Youtube video by Geet MP3 on November 1, 2022

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular