Friday, April 4, 2025
മലയാളം

Coronavirus

Covid vaccine എടുത്തവർക്ക് chicken കഴിക്കാം

banner_image

covid vaccine  എടുത്തവർക്ക്  chicken കഴിക്കരുത് എന്ന് പറഞ്ഞു  
ആരോഗ്യവകുപ്പ് സ്പെഷ്യൽ ഡയറക്ടർ ഗംഗാദത്തൻ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതായി ഒരു  ശബ്ദ സന്ദേശം വാട്ട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്. 

എല്ലാ ആശാവർക്കർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയർ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ആ  ശബ്ദ സന്ദേശം തുടങ്ങുന്നത്. 

ആ പ്രചാരണത്തിന്റെ ഓഡിയോ ഞങ്ങളുടെ കയ്യിൽ ഉണ്ടെങ്കിലും ദുരുപയോഗ സാധ്യത കണക്കിലെടുത്തു അത് ഞങ്ങൾ ഇവിടെ ചേർക്കുന്നില്ല.

ആ പോസ്റ്റ് പറയുന്നത് ഇങ്ങനെയാണ്

കോവിഡ് വാക്‌സിൻ എടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ല. വാക്‌സിനെടുത്ത ശേഷം ചിക്കൻ കഴിച്ച് രണ്ട് പേർ മരണപ്പെട്ടു. വാക്‌സിൻ എടുത്തവർ 14 ദിവസം സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കാവൂ.കാറ്ററിങ് ഉൾപ്പടെയുള്ള പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കരുത്.

Fact Check/Verification

ആരോഗ്യവകുപ്പിൽ ഇത്തരത്തിൽ ഒരു തസ്തിക ഇല്ലെന്നു മാത്രമല്ല ഇതിൽ പറയുന്നത് തികച്ചും തെറ്റാണെന്ന് പോലീസ് പറയുന്നു. ഈ ശബ്ദസന്ദേശത്തിനു പിന്നിൽ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പ് സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്. പകർച്ചവ്യാധി സമയത്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും പോലീസ് വ്യക്തമാക്കി.

മാധ്യമങ്ങളും ഈ വാർത്ത കൊടുത്തിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ ഇത്തരം സന്ദേശങ്ങൾ  വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ  നിയമ നടപടികൾ ഉണ്ടാവും.

Covid വാക്സിനും ചിക്കനും തമ്മിൽ ബന്ധമില്ല

 കോവിഡ് വാക്‌സിനേഷൻ ‍ സംബന്ധിച്ചുള്ള വ്യാജ വാർത്തയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്ട്സ്ആപ്പിൽ ‍ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്‌പെഷ്യൽ ‍ ഡയറക്ടർ ഗംഗാദത്തൻ ‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം.

എല്ലാ ആശാവർക്കർമാരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയർ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്.

ആരോഗ്യവകുപ്പിൽ ‍ ഇത്തരത്തിൽ ‍ ഒരു തസ്തിക ഇല്ലെന്നു മാത്രമല്ല ഇതിൽ പറയുന്നത് തികച്ചും തെറ്റാണ്. അതിനാല്‍ ജനങ്ങൾ ഇതു വിശ്വാസത്തിലെടുക്കരുത്, എന്ന് മന്ത്രി തന്നെ വ്യക്തമാക്കി.

വായിക്കുക:Old age homeൽ അച്ഛനെ കൊണ്ട് വിട്ട മകൻ:വൈറൽ പോസ്റ്റിന്റെ വാസ്തവം

Conclusion 

ആരോഗ്യവകുപ്പ് സ്‌പെഷ്യൽ ‍ ഡയറക്ടർ എന്ന ഒരു തസ്തികയില്ല. പോരെങ്കിൽ ഈ സന്ദേശത്തിൽ പറയുന്ന വിവരങ്ങൾ തെറ്റുമാണ്.

Result: False

Our Sources

Kerala Police


Health Minister Veena George


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,672

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.