Sunday, March 16, 2025
മലയാളം

Fact Check

പാലാ ബിഷപ്പ് ഹൗസിൽ നടക്കുന്ന ക്ലീനിങ്ങ് എന്ന രീതിയിൽ പ്രചരിക്കുന്ന ഫോട്ടോ 2018ലേത്

banner_image

പാലാ ബിഷപ്പ്  ഹൗസിൽ  വെള്ളം കയറിയെന്നും അപ്പോൾ സഹായിക്കാൻ ഈരാറ്റുപേട്ടയിലെ ‘ജിഹാദികള്‍’ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന രീതിയിൽ ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിലിന്റെ  കേരളത്തിൽ നര്‍ക്കോട്ടിക് ജിഹാദ് ഉണ്ട് എന്ന  വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രചാരണം.
(സമൂഹ മാധ്യമങ്ങളിൽ നര്‍ക്കോട്ടിക് ജിഹാദ് ഒരു പുതിയ വാക്കായി അവതരിച്ച കാലത്ത് അതിനെ കുറിച്ച് ഞങ്ങൾ ഒരു വിശകലനം നടത്തിയിരുന്നു. അത്‌ ഇവിടെ വായിക്കാം)

 കോട്ടയം, ഇടുക്കി ജില്ലകളിലാണ് കനത്ത മഴയെ തുടർന്ന്  ഉരുള്‍പൊട്ടൽ കൊണ്ടും നദികൾ  കരകവിഞ്ഞൊഴുകിയത് കൊണ്ടും ഉണ്ടായ പ്രളയത്തിന്റെ സാഹചര്യത്തിലാണ് ഈ പ്രചാരണം നടക്കുന്നത്.

Mc Ubaid Ibrahim എന്ന ഐഡിയിൽ നിന്നുമുള്ള അത്തരം ഒരു പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 65 ഷെയറുകൾ ഉണ്ടായിരുന്നു.

Screenshot of Mc Ubaid Ibrahim’s post

Archived link of Mc Ubaid Ibrahim’s post

 Ajmal Shaഎന്ന ഐഡിയിൽ നിന്നുമുള്ള അത്തരം ഒരു പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 38 ഷെയറുകൾ ഉണ്ടായിരുന്നു.

Screenshot of Ajmal Sha’s Post

Archived link of Ajmal Sha’s post

Factcheck/Verification

ഞങ്ങൾ ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ  റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ യാൻഡെക്സിൽ നിന്നും 2018 ലെ പ്രളയകാലത്ത് ഒരു പള്ളി ക്ലീൻ ചെയ്യുന്ന ദൃശ്യം കിട്ടി.

Results of the reverse search of the image

Hazik എന്ന ഹാൻഡിലിന്റെ ട്വീറ്റിൽ നിന്നും അത് അഹമ്മദിയ മുസ്ലിങ്ങളുടെ  സന്നദ്ധ സംഘടനയായ  ഹ്യുമാനിറ്റി ഫസ്റ്റ് പ്രവര്‍ത്തകര്‍ ചാലക്കുടിയിലെ ചര്‍ച്ച് ക്ലീന്‍ ചെയ്യുന്ന ദൃശ്യമാണ് എന്ന് മനസിലായി.

Screenshot of the tweet by Hazik

തുടർന്നുള്ള അന്വേഷണത്തിൽ Husam Ahmed എന്ന ഹാൻഡിലും ഇത്‌ ട്വീറ്റ് ചെയ്തിട്ടുണ്ട് എന്ന് മനസിലായി.

Sceeenshot of the tweet by Husam Ahmed

Nasir Ahmad എന്ന ആളും ഇതേ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Screenshot of the tweet by Nasir Ahmad

 Islam in India എന്ന ട്വിറ്റര്‍ പേജിലും ഈ പടം ഷെയർ ചെയ്തിട്ടുണ്ട്.

Screenshot of the Tweet by Islam In India

തുടർന്ന് ഹ്യുമാനിറ്റി ഫസ്റ്റ്  സംഘടനയുടെ  വാളണ്ടിയറായ  ഷമീനുമായി ഫോണിൽ സംസാരിച്ചു. 2018 ലെ പ്രളയ സമയത്ത് ചാലക്കുടിയിലെ ക്രൈസ്തവ ദേവാലയം ക്ലീൻ ചെയ്യുന്ന ദൃശ്യമാണ് എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. രണ്ടു പള്ളികൾ അവിടെ ക്ലീനിങ് ചെയ്തിരുന്നു,അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് അദ്ദേഹം Ameer Zaeen എന്ന  ഹ്യുമാനിറ്റി ഫസ്റ്റ്  സംഘടനയുടെ  വാളണ്ടിയറുടെ ഫേസ്ബുക്ക് പോസ്റ്റ് അയച്ചു തന്നു.

Screenshot of Ameer Zaeen’s Facebook post

അദ്ദേഹം പോസ്റ്റിൽ പറയുന്നു: ”പാലാ ബിഷപ്പ് ഹൗസ് ക്ലീൻ ചെയ്തു എന്നും എഴുതി ഈ ചിത്രം ഫേസ്ബുക്കിൽ പലരും പോസ്റ്റ് ചെയ്യുന്നത് കാണുന്നു. 2018 പ്രളയത്തിന് ശേഷം AHMADHYIYYA MUSLIMS ൻ്റെ ജീവ കാരുണ്യ സംഘടനയായ Humanity first ചാലക്കുടി പള്ളിയിൽ ചെയ്ത ക്ലീനിംഗ് പ്രോഗ്രാം ആണിത്.

എൻ്റെ അടുത്ത സുഹൃത്തുക്കൾ ഉൾപ്പടെ പങ്കെടുത്തിരുന്നു. ഈ ഫോട്ടോയിൽ തന്നെ ശ്രദ്ധിച്ച് നോക്കിയാൽ ഇട്ടിരിക്കുന്ന ടീ ഷർട്ടിൽ ൽ Humanity first ഇൻ്റെ ലോഗോ കാണാം.

ഇങ്ങനെ ഒരു പ്രവർത്തി പാലാ ബിഷപ്പ് ഹൗസിൽ നടത്തിയിട്ടുണ്ട് എങ്കിൽ അതിൻ്റെ ശരിയായ ചിത്രം പോസ്റ്റ് ചെയ്യുക. രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി ഇത്തരം നല്ല പ്രവർത്തികളെ ഉപയോഗപ്പെടുത്താതിരിക്കുക,”അദ്ദേഹത്തിന്റെ പോസ്റ്റ് വ്യക്തമാക്കുന്നു.

വായിക്കാം: Andaman and Nicobar ദ്വീപുകൾക്ക് നേതാജിയുടെ പേര് നൽകാൻ തീരുമാനിച്ചോ?

Conclusion

ഈ ചിത്രങ്ങള്‍ 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ സമയത്ത് ഉള്ളതായിരുന്നുവെന്ന് ഞങ്ങളുടെ അന്വേഷണം ബോധ്യപ്പെടുത്തുന്നു. പാലാ ബിഷപ്പ്  ഹൗസിൽ നിന്നും ഇപ്പോൾ എടുത്ത പടമല്ല ഇത്.

Result: Partly False

Our sources

Hazik 

Nasir Ahmad 

Ameer Zaeen

Islam in India

Telephone conversation with Humanity first volunteer


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.