Sunday, December 22, 2024
Sunday, December 22, 2024

HomeFact CheckNewsAndaman and Nicobar ദ്വീപുകൾക്ക് നേതാജിയുടെ പേര് നൽകാൻ തീരുമാനിച്ചോ?

Andaman and Nicobar ദ്വീപുകൾക്ക് നേതാജിയുടെ പേര് നൽകാൻ തീരുമാനിച്ചോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.


ആന്‍ഡമാന്‍ ആൻഡ്  നിക്കോബാര്‍  (Andaman and Nicobar) ദ്വീപുകള്‍ക്ക്  നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേര് നൽകാൻ തീരുമാനിച്ചു എന്ന് പറയുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ആന്‍ഡമാന്‍ ആൻഡ് നിക്കോബാര്‍ ദ്വീപുകള്‍ ഇനി മുതൽ   നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് അറിയപ്പെടും എന്ന് അമിത് ഷാ പറഞ്ഞുവെന്നാണ് പോസ്റ്റ് പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന്  3.9 k വ്യൂവുകളും 255 ഷെയറുകളും ഉണ്ടായിരുന്നു.

.
Archived link of പ്രധാനമന്ത്രി നരേന്ദ്ര മോദി’s post

Factcheck/Verification

ഞങ്ങൾ പോസ്റ്റിന്റെ നിജസ്ഥിതി അറിയാൻ ആൻഡമാൻ ലെഫ്റ്റനന്റ് ഗവർണറുടെ എ ഡി സി ജി രാധാകൃഷ്ണനെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞത് അനുസരിച്ചു ആൻഡമാൻ  നിക്കോബാർ ദ്വീപുകളിൽ ഒരെണ്ണത്തിന്റെ  പേര് സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് മാറ്റി കഴിഞ്ഞിട്ടുണ്ട്.

”സുഭാഷ് ചന്ദ്രബോസ് ദ്വീപിലാണ് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി അമിത് ഷാ,  ആൻഡമാൻ  നിക്കോബാർ ദ്വീപുകളുടെ വികസനത്തിനുള്ള പദ്ധതികൾ ഉദ്‌ഘാടനം ചെയ്യാൻ എത്തിയത്. ആ ചടങ്ങിൽ വെച്ച്  ഹംഫ്രി കടലിടുക്ക് പാലത്തിന് ആസാദ് ഹിന്ദ് ഫൗജ് സേതു എന്ന് നാമകരണം ചെയ്തു,” അദ്ദേഹം പറഞ്ഞു.

ഇതിനെ കുറിച്ച് ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളുടെ ലെഫ്റ്റൻറ്റ് ഗവർണർ അഡ്മിറൽ ഡി കെ ജോഷിയുടെ സെക്രട്ടറിയേറ്റിലെ മീഡിയ സെൽ  ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിൽ പറയുന്നത് ഗാന്ധിജെട്ടിയെ ഉത്തര ജെട്ടിയുമായി ബന്ധിപ്പിക്കുന്ന 1.18 കിലോമീറ്റർ ഹംഫ്രി കടലിടുക്ക് പാലത്തിന് “ആസാദ് ഹിന്ദ് ഫൗജ് സേതു” എന്ന് നാമകരണം ചെയ്തുവെന്നാണ്.

Tweet by Lt. Governor’s Secretariat-Media Cell, A&N Islands

കുടുതൽ അന്വേഷണത്തിൽ  ഇതേ വിവരം അമിത്ഷായും ട്വീറ്റ് ചെയ്തിട്ടുണ്ട്  എന്ന് കണ്ടെത്തി.

Screenshot of Amit Sha’s Tweet

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ്ചെയ്തു കൊണ്ടുള്ള  അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ പറയുന്നു:”ഇന്ന് ഇവിടെ ഒരു പാലം ഉദ്ഘാടനം ചെയ്തു.ആ പാലത്തിനു  ‘ആസാദ് ഹിന്ദ് ഫൗജ് ബ്രിഡ്ജ്’ എന്ന് പേരിടാൻ  തീരുമാനിച്ചു.  

ഈ പാലത്തിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ത്യാഗത്തിനും പോരാട്ടത്തിനും ആദരാഞ്ജലി അർപ്പിച്ച് നേതാജിയുടെ അസാധാരണമായ ധൈര്യത്തിലും ധീരതയിലും പ്രചോദനം ഉൾക്കൊള്ളും ,”അമിത് ഷായുടെ ട്വീറ്റ് പറയുന്നു.

സ്വതന്ത്ര സമരകാലത്ത് സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച സൈന്യമാണ്   ‘ആസാദ് ഹിന്ദ് ഫൗജ്.’

തുടർന്ന് ഞങ്ങൾ അമിത് ഷായുടെ ആൻഡമാൻ നിക്കോബാർ ദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട വാർത്തകൾ നോക്കി. ടൈംസ് നൗ,ഹിന്ദുസ്ഥാൻ ടൈംസ് എന്നിവ കൊടുത്ത വാർത്തകളും പറയുന്നത്. 

ടൈംസ് നൗ വാർത്തയിലെ വിവരണം ഇങ്ങനെയാണ്: “ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിന് നൽകിയ സംഭാവനകൾക്ക് മതിയായ അംഗീകാരം നൽകിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായ കുറയ്ക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും,” കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  പറഞ്ഞു.

“സ്വതന്ത്ര സമരത്തിൽ ജീവൻ ത്യജിച്ച ആളുകൾക്ക് ചരിത്രത്തിൽ ഇടം നൽകുന്നതിന് റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ടെന്ന്,” അദ്ദേഹം പറഞ്ഞു.
“ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്വാതന്ത്ര്യത്തിന്റെ തീർത്ഥാടന കേന്ദ്രമാണെന്ന് പുതുതായി പേരുമാറ്റിയ ദ്വീപിലെ ഒരു പരിപാടിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു,” ടൈംസ് നൗവിന്റെ വാർത്ത വ്യക്തമാക്കുന്നു.

Screensho ot Times Now’s news

ഹിന്ദുസ്ഥാൻ ടൈംസും സമാനമായ വാർത്തയാണ് കൊടുത്തിരിക്കുന്നത്.

Screenshot of Hindustan Times’s News

എന്നാൽ റോസ് ദ്വീപിനു സുഭാഷ് ചന്ദ്രബോസിന്റെ പേര് നൽകാനുള്ള തീരുമാനം പുതിയതല്ല എന്നാണ് മനസിലാവുന്നത്. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ റോസ് ദ്വീപിനന്റെ പേര് മാറ്റി സുഭാഷ് ചന്ദ്രബോസിന്റ പേര് നല്കുന്ന കാര്യം തീരുമാനിച്ചിരുന്നുവെന്നാണ് ഡിസംബർ 31,2018ലെ ഇക്കണോമിക്ക് ടൈംസിന്റെ വാർത്തയിൽ നിന്നും മനസിലാവുന്നത്.

Screenshot of Economic Times’s News

ഇക്കണോമിക്ക് ടൈംസിന്റെ വാർത്ത പറയുന്നു:” നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായി ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ മൂന്നു ദ്വീപുകളുടെ  പേര് മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നും നീൽ ദ്വീപിനെ ഷഹീദ് ദ്വീപ് എന്നും ഹാവ്‌ലോക്ക് ദ്വീപ് സ്വരാജ് ദ്വീപ് എന്നും പുനർനാമകരണം ചെയ്തു.”


വായിക്കാം:ബോട്ട് അപകടത്തിന്റെ ദൃശ്യം 6 കൊല്ലം പഴയത്

Conclusion

ആൻഡമാൻ ആൻഡ്  നിക്കോബാർ ( Andaman and Nicobar) ദ്വീപുകളുടെ പേര് സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നാക്കാൻ തീരുമാനിച്ചിട്ടില്ല. ആ ദ്വീപ് സമൂഹത്തിലെ റോസ് ദ്വീപിനു മാത്രമാണ് സുഭാഷ് ചന്ദ്രബോസിന്റെ പേര് നൽകിയത്.  ആ തീരുമാനം തന്നെ 2018ൽ എടുത്തതാണ്.

സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച സൈന്യമായ ആസാദ് ഹിന്ദ് ഫൗജിന്റെ പേര് ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ ഒരു പാലത്തിന് നൽകാനുള്ള തീരുമാനമാണ് അടുത്ത കാലത്ത് അമിത് ഷാ പ്രഖ്യാപിച്ചത്.

Result: Partly False

Our sources

Times Now

Economic Times

Hindustan Times

Lt. Governor’s Secretariat-Media Cell, A&N Islands

Amit Shah

Telephone Conversation with Lt. Governor’s ADC


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular