Friday, April 4, 2025
മലയാളം

Fact Check

‘അന്യമതസ്ഥർക്ക്’ മാത്രം സ്വന്തം ഹോട്ടലിൽ മതഭ്രാന്തന്മാർ മലം വിളമ്പിയെന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത്

banner_image

അന്യമതസ്ഥർക്ക്  മാത്രം സ്വന്തം ഹോട്ടലിൽ മലം വിളമ്പിയ മതഭ്രാന്തന്മാർ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ലണ്ടനിൽ ഹോട്ടൽ നടത്തിയിരുന്ന മുഹമ്മദ് അബ്ദുൽ ബാസിത്, അജ്മദ് എന്നീ രണ്ട് മതഭ്രാന്തന്മാർ തങ്ങളുടെ ഹോട്ടലിൽ വരുന്ന അന്യമതസ്ഥർക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ മാത്രം മലംകലർത്തി കൊടുത്തു എന്ന വിവരണത്തോടെയാണ്  പോസ്റ്റ്  വൈറലാവുന്നത്.

ഹലാൽ ഭക്ഷണത്തെ കുറിച്ച് വിവിധ തരം ആക്ഷേപങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ് വൈറലാവുന്നത്.

Hindu protection forum ഒന്നിലധികം തവണ  ഈ അവകാശവാദവുമായി    ഫേസ്ബുക്കിൽ പോസ്റ്റുകൾ  ചെയ്തിട്ടുണ്ട്.

ആദ്യത്തെ പോസ്റ്റ് ഞങ്ങൾ പരിശോധിക്കുമ്പോൾ അതിന്  104 ഷെയറുകൾ ഉണ്ടായിരുന്നു.

Screenshot of the first post by Hindu protection forum 

First post by Hindu protection forum 

Hindu protection forum രണ്ടാം വട്ടം ചെയ്ത പോസ്റ്റ് 52 പേർ ഷെയർ ചെയ്തു.

Screenshot of the Second post by Hindu protection forum 

Second post by Hindu protection forum

Fact Check/Verification

വൈറൽ ഫോർവേഡിൽ നിന്നും കിട്ടിയ  കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ ഗൂഗിൾ സെർച്ച് നടത്തി. നോട്ടിംഗ്ഹാമിലെ ഖൈബർ പാസ് എന്ന  ഭക്ഷണശാലയിലാണ് സംഭവം നടന്നതെന്ന് ഞങ്ങൾ കണ്ടെത്തി.

Result of keyword search

2014 ജൂണിലാണ് സംഭവം നടന്നതെന്നും അതേ വർഷം ഓഗസ്റ്റിൽ ഭക്ഷ്യ ശുചിത്വ ചട്ടങ്ങൾ ലംഘിച്ചുവെന്ന കുറ്റം മുഹമ്മദ് അബ്ദുൾ ബാസിത്തും അംജദ് ഭാട്ടിയും  സമ്മതിച്ചതായും വെളിപ്പെടുത്തുന്ന  ബിബിസി റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി.

ബിബിസി റിപ്പോർട്ടിലെ ഒരു ഭാഗം ഇങ്ങനെയാണ് : “ഇ-കോളി ബക്ടീരിയയുടെ അപൂർവ ഇനം, 2014 ജൂണിൽ നോട്ടിംഗ്ഹാമിലെ ഖൈബർ പാസ് എന്ന  ഭക്ഷണശാലയിൽ നിന്ന് കണ്ടെത്തി. യൂറോപ്പിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ കേസ്‌ മാത്രം ആണിത്.  ഭക്ഷ്യ ശുചിത്വ നിയമങ്ങൾ ലംഘിച്ചു എന്ന  കുറ്റം ഉടമകൾ സമ്മതിച്ചു. ഇതു കൊണ്ട്  140-ലധികം ആളുകൾക്ക് പകർച്ചവ്യാധി ബാധിച്ചു. നോട്ടിംഗ്ഹാം ക്രൗൺ കോടതി ഉടമകൾ രണ്ടു പേരെയും  നാല് മാസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. ഈ ശിക്ഷ താത്കാലികമായി കോടതി സസ്‌പെൻഡ്  ചെയ്തിട്ടുണ്ട്. ഓരോ ഇരയ്ക്കും ഉടമകൾ 200 പൗണ്ട്  നൽകാനും കോടതി ഉത്തരവിട്ടു.” 

Screenshot of the BBC report

ബിബിസി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന സംഭവവും  ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന അവകാശവാദവും  ഞങ്ങൾ താരതമ്യം ചെയ്തു. രണ്ട് സംഭവങ്ങളും തമ്മിലുള്ള സാമ്യം ഞങ്ങൾ കണ്ടെത്തി. പക്ഷേ  ബിബിസി റിപ്പോർട്ടിൽ മുഹമ്മദ് അബ്ദുൾ ബാസിത്തിന്റെയും അംജദ് ഭട്ടിയുടെയും ചിത്രങ്ങങ്ങൾ ഉണ്ടായിരുന്നില്ല.

ഇത്  കണ്ടെത്താനായി  ഞങ്ങൾ കൂടുതൽ തിരഞ്ഞപ്പോൾ പ്രതികളുടെ ഫോട്ടോ അടങ്ങിയ ഡെയ്‌ലി മെയിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് കണ്ടെത്തി.
“ചില തൊഴിലാളികളുടെ കൈ വൃത്തിയാക്കല്‍  പൂർണ്ണമായും അപര്യാപ്തമാണെണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് പറയുന്നു. അത് കൊണ്ടാണ് ഈ വീഴ്ച്ച സംഭവിച്ചത് എന്നും. അതിൽ നിന്നും ഹോട്ടൽ ഉടമകൾ അന്യമതസ്ഥർക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ മലംകലർത്തി കൊടുത്തുവെന്ന ആരോപണം കഴമ്പില്ലാത്തതാണ് എന്ന് മനസിലാക്കാം.

Screenshot of Daily Mail report

സംഭവത്തെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങൾ  വീണ്ടും ഗൂഗിളിൽ തിരഞ്ഞു. എന്നാൽ കൂടുതൽ വിവരങ്ങൾ  കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതേ അവകാശവാദം ഇംഗ്ലീഷിൽ 2020 വൈറലായിരുന്നു. അന്ന് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീം ഇത് പരിശോധിച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് ഇവിടെ വായിക്കാം.

Conclusion

സംഭവം നടന്നത് 2014 ൽ ആണെന്നും പ്രതികൾ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും മുകളിലുള്ള ഞങ്ങളുടെ വസ്തുതാ പരിശോധനയിൽ നിന്ന് വ്യക്തമാണ്. സാമുദായിക സൗഹാർദം തകർക്കാനാണ് സംഭവം വീണ്ടും ഷെയർ ചെയ്യുന്നത്. ചില തൊഴിലാളികളുടെ കൈ വൃത്തിയാക്കല്‍ അപര്യാപ്തമായത് കൊണ്ടാണ് ഇവരുടെ ഹോട്ടലിലെ ഭക്ഷണത്തിൽ  ഇ-കോളി ബാക്ടീരിയയെ കണ്ടെത്തിയത് എന്നാണ് അക്കാലത്തെ മാധ്യമ റിപോർട്ടുകൾ പറയുന്നത്. ഇതൊക്കെ കൊണ്ട് ഹോട്ടൽ ഉടമകൾ അന്യമതസ്ഥർക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ മലംകലർത്തി കൊടുത്തുവെന്ന പോസ്റ്റിലെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

Result: Misleading/Partly False

Our Sources

BBC

Daily Mail

ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,672

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.