Claim
ചെന്നൈയിലെ ക്യാൻസർ റിസർച്ച് സെന്ററിൽ നിന്നും ബ്ലഡ് ക്യാൻസർ പൂർണമായും ഭേദമാക്കാനുള്ള Imitinef Mercilet എന്ന മരുന്ന് സൗജന്യമായി നൽകുമെന്ന പോസ്റ്റ്.

Fact
Imitinef Mercilet എന്ന മരുന്നിനായി കീ വേർഡ് സെർച്ച് ചെയ്തപ്പോൾ ടൈംസ് ഓഫ് ഇന്ത്യ ഒക്ടോബർ 9,2021 ൽ പ്രസീദ്ധീകരിച്ച അടയാർ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിന്റെ പേരിൽ പ്രചരിക്കുന്ന ഇതേ സന്ദേശം പൂനയിലെ ഒരു ആശുപത്രിയുടെ പേരിൽ നടന്നതിനെ കുറിച്ചുള്ള റിപ്പോർട്ട് കിട്ടി.
TOI യുടെ ടൈംസ് വെരിഫൈഡ് വിദഗ്ധ സമിതി പരിശോധിച്ചപ്പോൾ, സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയെന്നും വ്യത്യസ്ത സ്ഥലങ്ങളിൽ അതത് നഗരത്തിൽ നിന്നുള്ള ഒരു ആശുപത്രിയുടെ പേരിൽ സന്ദേശം പ്രചരിക്കുന്നുവെന്നും ഹെമറ്റോളജിസ്റ്റ് സമീർ മെലിങ്കേരി ഉദ്ധരിക്കുന്ന റിപ്പോർട്ട് പറയുന്നു.

അടയാർ ക്യാൻസർ ഇൻസ്റ്റിട്യൂട്ട് തന്നെ പ്രചരണം വ്യാജമാണ് എന്ന് അവരുടെ വെബ്‌സെറ്റിൽ കൊടുത്ത ഒരു കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പരിശോധനയിൽ തെളിഞ്ഞു. ക്രോണിക് മൈലോയ്ഡ് ലുക്കീമിയ’ (chronic myeloid leukemia)എന്ന് വിളിക്കപ്പെടുന്ന ഒരു തരം ബ്ലഡ് ക്യാൻസർ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ‘imatinib mesylate’ എന്ന മരുന്നാണ് പേര് തെറ്റിച്ച് പ്രചരിപ്പിക്കുന്നത് എന്നും കുറിപ്പ് വ്യക്തമാക്കുന്നു.

മുൻപ് ജൂലൈ 2022ൽ ഇതേ അവകാശവാദം പ്രചരിച്ചപ്പോൾ ഞങ്ങൾ ഇത് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.
Result: False
Sources
The Times of India report dated October 9,2021
Notice in the website of Cancer Institute Adayar
Information in WHO website
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.