Thursday, March 20, 2025
മലയാളം

Fact Check

Fact Check:പാക്കിസ്ഥാനിൽ മരിച്ച മകളുടെ ഖബറിൽ ഇരുമ്പ് ഗ്രില്ലും പൂട്ടും വെച്ചോ? 

Written By Mohammed Zakariya, Translated By Sabloo Thomas, Edited By Pankaj Menon
May 2, 2023
banner_image

Claim
പാക്കിസ്ഥാനിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ അവരുടെ ഖബറിൽ പൂട്ടും ഇരുമ്പ് ഗ്രില്ലും വെക്കുന്നു. മൃതശരീരം ബലാത്സംഗം ചെയ്യപ്പെടുന്നത് തടയാനാണിത്.
Fact

വൈറലായ ചിത്രത്തിൽ കാണുന്ന കബർ ഇന്ത്യയിലെ ഹൈദരാബാദിലാണ്, പാക്കിസ്ഥാന്റെതല്ല.

പാക്കിസ്ഥാനിൽ മരിച്ച മകളുടെ രക്ഷിതാക്കൾ അവളുടെ ഖബറിൽ ഇരുമ്പ് ഗ്രില്ലും പൂട്ടും ഇട്ടതായി അവകാശപ്പെടുന്ന ഫോട്ടോകൾ വൈറലാവുന്നുണ്ട്. 

പച്ച നിറത്തിൽ ഉള്ള ഒരു  ഖബറിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പടത്തിൽ ഒരു പച്ച ഇരുമ്പ് ഗ്രില്ലും ഒരു പൂട്ടും ഖബറിന്  മുകളിൽ കാണാം. സോഷ്യൽ മീഡിയ ഉപയോക്താക്കൾ മാത്രമല്ല, ഈ ചിത്രം വ്യാജ അവകാശവാദങ്ങളുമായി ചില ഇന്ത്യൻ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Bhaskaran Nair Ajayan എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കണ്ടപ്പോൾ, 750 പേർ ഫോട്ടോ ഷെയർ ചെയ്തിരുന്നു.

Bhaskaran Nair Ajayan's Post
Bhaskaran Nair Ajayan‘s Post

റീന പ്രതാപ് സിങ് എന്ന ഐഡിയിൽ നിന്നും 43 പേർ ഫോട്ടോ ഷെയർ ചെയ്തിരുന്നു.

റീന പ്രതാപ് സിങ്'s Post
റീന പ്രതാപ് സിങ് ‘s Post

Anilkumar Anamika എന്ന ഐഡിയിൽ നിന്നും 19 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

Anilkumar Anamika's Post
Anilkumar Anamika‘s Post

ഈ അവകാശവാദം പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ അത്തരം ഒരു പോസ്റ്റിന്റെ ലിങ്ക് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. 

Fact Check/Verification

 ഈ ചിത്രം എവിടെ നിന്നുള്ളതാണെന്ന് അറിയാൻ , ഞങ്ങൾ ഇമേജിനെ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. എന്നാൽ വിശ്വസനീയമായ വിവരങ്ങളൊന്നും ഞങ്ങൾക്ക് ലഭിച്ചില്ല. എന്നാൽ, ഈ ചിത്രമുള്ള ചില പോസ്റ്റുകൾക്കൊപ്പമുള്ള കമന്റുകളിൽ, ഈ ഖബർ  ഇന്ത്യയിലെ ഹൈദരാബാദിൽ നിന്നുള്ളതാണെന്ന് ആളുകൾ പറഞ്ഞിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. ഇത് ഒരു സൂചനയായി എടുത്ത്,കൂടുതൽ അന്വേഷണം നടത്തിയപ്പോൾ, ഹൈദരാബാദിൽ നിന്നുള്ള  ജലീൽ രാജ അബു അബ്ദുൾ ഹാദിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നുള്ള ഒരു പോസ്റ്റ് ഞങ്ങൾ കണ്ടെത്തി.

 ജലീൽ രാജ അബു അബ്ദുൾ ഹാദി's post
ജലീൽ രാജ അബു അബ്ദുൾ ഹാദി‘s post

അന്വേഷണം കൂടുതൽ ശക്തമാക്കാൻ ഞങ്ങൾ പ്രദേശത്തെ ചില താമസക്കാരെ ബന്ധപ്പെടാൻ ശ്രമിച്ചു. അതിനിടെ, പത്രപ്രവർത്തകനായ മുഹമ്മദ് റയീസ്, ജലീൽ എന്ന വ്യക്തിയുടെ മൊബൈൽ നമ്പർ ഞങ്ങൾക്ക് നൽകി. അദ്ദേഹവുമായി സംസാരിച്ചതിന് ശേഷം, ഇത് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണെന്ന് കണ്ടെത്തി.

രാത്രിയിൽ താൻ സോഷ്യൽ മീഡിയയിൽ സ്‌ക്രോൾ ചെയ്തപ്പോൾ ഖബർ പൂട്ടിയിട്ടിരിക്കുന്ന ചിത്രം പാകിസ്ഥാനിൽ നിന്ന് എന്ന പേരിൽ  ഷെയർ ചെയ്യപ്പെടുന്നതായി കണ്ടുവെന്ന്  അദ്ദേഹം പറഞ്ഞു. അതിന്ശ ശേഷം, പുലർച്ചെ 2 മണിക്ക് ശ്മശാനത്തിലേക്ക് പോയി അവിടെ ഒരു ചിത്രം ക്ലിക്കുചെയ്ത് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു, അദ്ദേഹം കൂടിച്ചേർത്തു .

ഈ പോസ്റ്റ് 2023 ഏപ്രിൽ 30-ന് ഉച്ചയ്ക്ക് 2:09-ന് പങ്കിട്ടതാണ്. ഈ ഖബർ മദ്നാപേട്ടയിലെ ദോറാബ് ജാൻ കോളനിയിലെ മസ്ജിദ് സലാർ-ഇ-മുൽക്കിൽ ഉള്ളതാണ് എന്ന്  അദ്ദേഹം പറയുന്നു. ഈ ഖബറിന് അടുത്ത് അദ്ദേഹം നിൽക്കുന്ന പടവും അതിലുണ്ട്.

ഞങ്ങൾ ഗൂഗിൾ എർത്തിൽ ഈ പള്ളിയും ശ്മശാനവും തിരഞ്ഞു. ഞങ്ങൾ ഗൂഗിൾ എർത്തിൽ ഈ പള്ളിയും ശ്മശാനവും തിരഞ്ഞു. ഭൂപടത്തിൽ പങ്കുവെച്ചിരിക്കുന്ന മസ്ജിദും അതിനടുത്തുള്ള ശ്മശാനത്തിലെ പൂട്ടിയിരിക്കുന്ന ഖബറും  കണ്ടു.

ആ പള്ളിയ്ക്ക്  അടുത്ത് സ്ഥിതി ചെയ്യുന്ന ജഹാൻഗീർ ഡയറി എന്ന സ്ഥാപനത്തിന്റെ ഉടമയുമായി ഞങ്ങൾ സംസാരിച്ചു. അദ്ദേഹം ഇത് ഇന്ത്യയിലെ ഹൈദരബാദിൽ നിന്നുള്ളതാണ് എന്ന് വ്യക്തമാക്കി. അത് കൂടാതെ ആ പ്രദേശത്തെ മറ്റ് ചില ആളുകളുമായും ഞങ്ങൾ സംസാരിച്ചു. അവരുമായി  നടത്തിയ സംഭാഷണത്തിൽ നിന്നും, ഈ ഖബർ ശ്മശാനത്തിന്റെ പ്രവേശന കവാടത്തിന് മുന്നിലാണെന്ന് ഞങ്ങൾ കണ്ടെത്തി. ആളുകൾ ഖബറിൽ ചവിട്ടാതെയിരിക്കാനും, അതിന് മുകളിൽ ആരും അനുമതിയില്ലാതെ മറ്റൊരു ഖബർ  നിർമ്മിത്തിരിക്കാനും, ഖബറിനെ സംരക്ഷിക്കാനുമാണ്  ഇരുമ്പ് ഗ്രില്ലും പൂട്ടും സ്ഥാപിച്ചത് എന്നും ഞങ്ങൾക്ക് ബോധ്യമായി.

ഈ ഖബർ ഏറെ പ്രായം ചെന്ന് മരിച്ച  സാഹിദ് ബീഗത്തിന്റെതാണെന്നും ഞങ്ങൾക്ക് മനസ്സിലായി, അവരുടെ കുടുംബത്തെയും പള്ളിയുമായി ബന്ധപ്പെട്ട ആളുകളെയും ബന്ധപ്പെടാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഇവ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങളോടെ ലേഖനം ഞങ്ങൾ അപ്ഡേറ്റ് ചെയ്യും.

ഡെക്കാൻ 24 ഹൈദരാബാദ് എന്ന ഫേസ്ബുക്ക് പേജിൽ മരിച്ച സ്ത്രീയുടെ കുടുംബങ്ങൾ അതിനെ കുറിച്ച് പറയുന്നത് കൊടുത്തിട്ടുണ്ട്. ആളുകൾ കല്ലറയിൽ വൃത്തികെട്ട വസ്തുക്കൾ വലിച്ചെറിയുന്നതിനാലാണ് ഇരുമ്പ് പൂട്ടും പൂട്ടും സ്ഥാപിച്ചതെന്ന് കുടുംബം അതിൽ പറയുന്നത്.

Deccan 24's Post
Deccan 24’s Post

ഇവിടെ വായിക്കുക:Fact Check: വന്ദേ ഭാരത് എക്‌സ്പ്രസിൽ മാലിന്യങ്ങൾ കണ്ടെത്തിയോ?

Conclusion

ന്യൂസ്‌ചെക്കറിന്റെ അന്വേഷണത്തിൽ, കല്ലറയിലെ ഇരുമ്പ് ഗ്രില്ലിന്റെയും പൂട്ടിന്റെയും ഫോട്ടോ ഹൈദരാബാദിൽ നിന്നുള്ളതാണ്, എന്ന് മനസ്സിലായി.

Result: False

Sources
Facebook post by jaleel.raja on 30 april 2023, 02:09PM
Google Earth search
Conversation with local residents and Social workers
Facebook Post By @Deccan24Hyderabad, Dated May 1, 2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.