Tuesday, November 5, 2024
Tuesday, November 5, 2024

HomeFact CheckPoliticsFact Check: വന്ദേ ഭാരത് എക്‌സ്പ്രസിൽ മാലിന്യങ്ങൾ കണ്ടെത്തിയോ?

Fact Check: വന്ദേ ഭാരത് എക്‌സ്പ്രസിൽ മാലിന്യങ്ങൾ കണ്ടെത്തിയോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
കേരളത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസിൽ മാലിന്യങ്ങൾ. 
Fact
കേരളത്തിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ആരംഭിക്കുന്നതിന് മുൻപുള്ള പടം.

ഈ അടുത്ത കാലത്ത്  തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്തു. അതിന് ശേഷം, ട്രെയിനിലെ ശുചീകരണതൊഴിലാളി യാത്രക്കാര്‍ ട്രെയിനിനുള്ളില്‍ വലിച്ചെറിഞ്ഞ  മാലിന്യങ്ങള്‍  വൃത്തിയാക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു ചിത്രം പ്രചരിക്കാൻ തുടങ്ങി.
“ജാത്യലുള്ളത് തൂത്താൽ പോകില്ല. ഒരു ട്രെയിനിൽ വേസ്റ്റ് ബോക്സ് വച്ചിട്ടുണ്ട്, അതിൽ നിക്ഷേപിക്കണമെന്ന് മനസ്സ് തോന്നണം, അതിന് ഉള്ള ബോധവും ബോധ്യവും കിട്ടുന്ന സംസ്ക്കാരത്തിലും ശീലങ്ങളിലും വളരണം. അതിനുതകുന്ന വിദ്യാഭ്യാസവും എന്റെ നാടും എന്നാ ചിന്ത ഉണ്ടാകണം. മലയാളി എന്നത് മൂന്ന് നേരം കുളിക്കുമെന്ന വെറും പുറം പൂച്ചാണ്. മലയാളി എന്തോ സംഭവമാണെന്ന നാട്യത പേറുന്നവരാണ്,” എന്ന് തുടങ്ങുന്ന മലയാളിയെ കാപട്യക്കാരനായി കാണിക്കുന്ന ഒരു നീണ്ട പോസ്റ്റാണത്. “നിന്റെയൊക്കെ മൂട്ടിൽ ബ്രഹ്മപുരം പുകഞ്ഞാൽ പോരാ, നിന്ന് കത്തണം. സാംസ്കാരിക മലയാളി പോലും.ക്രാ. ത്ഫൂ,” എന്ന് മലയാളിയെ പരിഹസിക്കുന്ന തരത്തിലാണ് പോസ്റ്റ് അവസാനിക്കുന്നത്.

Krishna Anchal എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ  132 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

Krishna Anchal's Post
Krishna Anchal‘s Post

Vakkom LIVE എന്ന ഐഡിയിൽ നിന്നും 113 പേർ പോസ്റ്റ് ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടു.

Vakkom LIVE 's Post
Vakkom LIVE ‘s Post

Prasad M KasinathRemya Prasad എന്ന ഐഡിയിൽ നിന്നും 21 പേര് പോസ്റ്റ് ഷെയർ ചെയ്തു.

Prasad M KasinathRemya Prasad 
Prasad M KasinathRemya Prasad‘s Post

Fact Check/Verification

വന്ദേ ഭാരത് എക്‌സ്‌പ്രസ് കേരളത്തിൽ എന്നാണ് ആരംഭിച്ചത് എന്നറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, ആ ട്രയിൻ കേരളത്തിൽ സർവീസ് തുടങ്ങിയത് ഏപ്രിൽ 25, 2023ലാണ് എന്ന് വ്യക്തമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിന്റെ ട്വീറ്റ് കിട്ടി.

Courtesy:Twitter@PMOIndia
Courtesy:Twitter@PMOIndia

റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റ് പ്രകാരവും വന്ദേ ഭാരത് എക്‌സ്‌പ്രസ്  കേരളത്തിൽ സർവീസ് ആരംഭിച്ചത് ഏപ്രിൽ 25, 2023ലാണ്. 

Courtesy:Twitter@@RailMinIndia
Courtesy:Twitter@@RailMinIndia


ഞങ്ങൾ ചില കീ വേർഡുകൾ ഉപയോഗിച്ച്, ഗൂഗിളിൽ  സെർച്ച് ചെയ്തപ്പോൾ, ഐഎഎസ് ഉദ്യാഗസ്ഥനായ അവനിഷ് ശരണ്‍ 2023 ജനുവരി 28ന് ട്വീറ്റ് ചെയ്ത ഇതേ പടം കണ്ടെത്തി. അതായത് ജനുവരിയിലാണ് ഈ പടം എടുത്തത്. വന്ദേ ഭാരത് എക്‌സ്‌പ്രസിൽ നിന്നുള്ളതാണ് ഈ പടം എന്ന് അദ്ദേഹം പറയുന്നുണ്ട്.

@AwanishSharan
Courtesy: Twitter@AwanishSharan

 2023 ജനുവരി 28ന് ഒരു ഉപഭോക്താവ് ടാഗ് ചെയ്ത പടത്തിന് മറുപടിയായി വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ശുചീകരണ രീതിയിൽ മാറ്റം വരുത്തിയതായി വ്യക്തമാക്കുന്ന റയിൽവേ മന്ത്രി അശ്വിൻ വൈഷ്‌ണവിന്റെ ട്വീറ്റും കിട്ടി.

Courtesy:Twitter@AshwiniVaishnaw
Courtesy:Twitter@AshwiniVaishnaw

 അതിനർത്ഥം,വന്ദേ ഭാരത് എക്‌സ്‌പ്രസ് കേരളത്തിൽ സർവീസ് ആരംഭിക്കുന്നതിന് മൂന്ന് മാസം മുൻപാണ് ഇപ്പോൾ പ്രചരിക്കുന്ന പടം എടുത്തത് എന്നാണ്.  പുതിയതായി ആരംഭിച്ച സെക്കന്ദാരാബാദ് വിശാഖപട്ടണം വന്ദേ ഭാരത് എക്‌സ്പ്രസിൽ മാലിന്യങ്ങൾ  കണ്ടെത്തിയതായി എഎൻ ഐ ജനുവരി 20,2023 ൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ആ ട്രെയിനിൽ നിന്നുള്ളത് തന്നെയാണ് ഈ പടം എന്ന് തീർച്ചയില്ല.

വന്ദേ ഭാരത് ട്രെയിനിൽ ചോർച്ച എന്ന പേരിൽ മറ്റൊരു പടം പ്രചരിച്ചിരുന്നു. അത് ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം. 

Conclusion

കേരളത്തിൽ വന്ദേ ഭാരത് ട്രയിൻ ഓടാൻ തുടങ്ങിയത് 2023 ഏപ്രിലിലാണ്. കേരളത്തിൽ വന്ദേ ഭാരത് എക്‌സ്‌പ്രസ് ഓടാൻ തുടങ്ങുന്നതിന് മൂന്ന് മാസം മുൻപ് എടുത്തതാണ് ഈ പടം എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ശുചീകരണം നടത്തുന്ന തൊഴിലാളിയാണ് ഇപ്പോൾ വൈറലാവുന്ന പടത്തിൽ. പടം എടുത്തത് 2023 ജനുവരി മാസമാണ്.

Result: False

Sources

Tweet by PMO India on April 25,2023

Tweet by Ministry of Railways  on April 25,2023

Tweet by Awanish Sharan on January 28,2023

Tweet by Railway Minister Ashwini Vaishnaw on January 28,2023

News report by ANI on January 20,2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular