‘ഭാരത് ജോഡോ യാത്ര ടി ഷര്‍ട്ട് ധരിച്ച് ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയും’ എന്ന പേരിൽ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട്
കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലൂടെ പുരോഗമയ്ക്കുന്ന സമയത്താണ് ഈ ചിത്രം
നവംബർ 11ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ശിവസേന ഉദ്ധവ് പക്ഷ നേതാവ് ആദിത്യ താക്കറെ, മഹാരാഷ്ട്രയിലെ കലംനുരിയിലാണ് ചേർന്നത് വാർത്തയായിരുന്നു. ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങൾ വിട്ടു ഭാരത് ജോഡോ യാത്ര മഹാരാഷ്ട്ര തുടങ്ങിയ സംസ്‌ഥാനത്ത് പ്രവേശിക്കിയപ്പോഴാണ് ചിത്രം വൈറലാവുന്നത് എന്ന് ശ്രദ്ധേയമാണ്.
Neelima M. A എന്ന ഐഡിയിൽ നിന്നുള്ള ചിത്രത്തിൽ ഞങ്ങൾ കാണുമ്പോൾ 35 ഷെയറുകൾ ഉണ്ടായിരുന്നു.

Suveen Vp Cheriyamadathil എന്ന പ്രൊഫൈൽ പങ്കിട്ട ചെയ്ത ചിത്രത്തിന് ഞങ്ങൾ കാണും വരെ 19 ഷെയറുകൾ ഉണ്ടായിരുന്നു.

Razaq Thoombath എന്ന ഐഡി ഷെയർ ചെയ്ത ചിത്രത്തിന് ഞങ്ങൾ കാണുമ്പോൾ 8 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification
പ്രചരിക്കുന്ന ചിത്രം ഞങ്ങൾ ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തു. അപ്പോൾ വിരാട് കോഹ്ലി ഫാന്‍സ് ക്ലബ് എന്ന ഫേസ്ബുക്ക് പേജ് ഈ ചിത്രം 2018 മാര്‍ച്ച് 25 ന് കവർ പിക്ച്ചറായി പങ്കുവച്ചിട്ടുണ്ട്.

തുടര്‍ന്നുള്ള പരിശോധനയില്‍ ബോളിവുഡ് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രോഹന്‍ ശ്രേഷ്ഠയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ 2016 സെപ്റ്റംബര്‍ 23ന് ചിത്രം പങ്ക് വെച്ചതായി കണ്ടെത്തി. #whiteTseries #blackandwhite ##headshot എന്ന ഹാഷ് ടാഗുകള്‍കൊപ്പം വിരാട് കോഹ്ലിയെ ടാഗ് ചെയ്താണ് ചിത്രം പങ്കു വെച്ചത്.

പിന്‍ററെസ്റ്റ് എന്ന ഇമേജ് ഷെയറിങ് വെബ്‌സൈറ്റിലും ഈ ഫോട്ടോ കൊടുത്തിട്ടുണ്ട്. ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ ഭാരത് ജോഡോ യാത്രയെന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ് ചിത്രം പ്രചരിപ്പിക്കുന്നത്.


വായിക്കാം: ബിജെപി എംഎൽഎ അനിൽ ഉപാധ്യായ പോലീസുകാരനെ അടിച്ചുവെന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക
Conclusion
രോഹന്‍ ശ്രേഷ്ഠ എടുത്ത വിരാട് കോഹ്ലിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ ഭാരത് ജോഡോ യാത്രയെന്ന് എഡിറ്റ് ചെയ്ത് ചേർത്താണ് വൈറൽ ചിത്രം നിർമിച്ചത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.
Result: Altered Photo
Sources
Photo in the instagram account of rohanshrestha on September 23, 2016
Photo in the Facebook page of Virat Kohli Fan’s Club on March 25,2018
Photo in Pinterest
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.