Claim
”ബിജെപി എംഎൽഎ അനിൽ ഉപാധ്യായയുടെ ധൈര്യം നോക്കൂ, പോലീസിന്റെ അവസ്ഥ ഇങ്ങനെയാകുമ്പോൾ, പിന്നെ പൊതുജനങ്ങൾക്ക് എന്ത് സംഭവിക്കും. നിങ്ങൾ രാമരാജ്യത്ത് ജീവിക്കുന്നതിൽ സന്തോഷം. ഇന്ത്യ മുഴുവൻ കാണാൻ കഴിയുന്ന തരത്തിൽ ഈ വീഡിയോ വൈറൽ ആക്കുക,” എന്ന വിവരണത്തോടെ ഒരു ഫേസ്ബുക്ക് പോസ്റ്റ്.

Fact
ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂൾ ഉപയോഗിച്ച് വീഡിയോ വ്യത്യസ്ത കീ ഫ്രെയിമുകളാക്കി. എന്നിട്ട്, റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ 2018 ഒക്ടോബർ 20-ലെ ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു റിപ്പോർട്ട് കിട്ടി. റിപ്പോർട്ടിന്റെ തലക്കെട്ട്, “മീററ്റിലെ റെസ്റ്റോറന്റിൽ ബിജെപി നേതാവ് പോലീസ് ഉദ്യോഗസ്ഥനെ മർദിക്കുന്ന വീഡിയോ, അറസ്റ്റിൽ, എന്നായിരുന്നു.” റിപ്പോർട്ടിനൊപ്പം വൈറൽ വീഡിയോയുടെ സ്റ്റിൽ ഉഉണ്ടായിരുന്നു. റിപ്പോർട്ട് അനുസരിച്ച്, ”മീററ്റിലെ ഒരു ഭാരതീയ ജനതാ പാർട്ടി (ബിജെപി) കൗൺസിലർ ഒരു റെസ്റ്റോറന്റിൽ വെച്ച് സേവനം വൈകിയതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന്, സബ് ഇൻസ്പെക്ടറെ മർദ്ദിച്ചു. മൊഹിയുദ്ദീൻപൂർ പോലീസ് ഔട്ട്‌പോസ്റ്റ് ഇൻചാർജ് സുഖ്‌പാൽ സിംഗ് പൻവാറിനെ ബ്ലാക്ക് പെപ്പർ റെസ്റ്റോറന്റിൽ വെച്ച് മർദിച്ചതിന് കോർപ്പറേറ്റർ മനീഷ് ചൗധരിക്ക് എതിരെ എഫ്‌ഐആർ ഫയൽ ചെയ്തു.”

കൂടുതൽ തിരഞ്ഞപ്പോൾ, ഈ വിഷയത്തിൽ എഎൻഐയുടെ ഒരു ട്വീറ്റും ഞങ്ങൾ കണ്ടെത്തി. അതിലെ വിവരണം ഇങ്ങനെയാണ്: ഒരു വനിതാ അഭിഭാഷകയോടൊപ്പം തന്റെ (മനീഷിന്റെ) ഹോട്ടലിൽ വന്ന് വെയിറ്ററുമായി തർക്കത്തിലേർപ്പെട്ട സബ് ഇൻസ്പെക്ടറെ ബിജെപി കൗൺസിലർ മനീഷ് മർദ്ദിച്ചു. കൗൺസിലറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. (19.10.18) (കുറിപ്പ്- ശക്തമായ ഭാഷ)
ബിജെപി എംഎൽഎ അല്ല വിഡീയോയിൽ ഉള്ളത് എന്നും കൗൺസിലർ ആണെന്നും ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. പോരെങ്കിൽ അയാളുടെ പേര് മനീഷ് ചൗധരി എന്നാണ്.
Result: False
Sources
Tweet by ANI on October 20, 2018
Report by Hindustan Times on 20 October 2018
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.