Monday, April 7, 2025
മലയാളം

Daily Reads

കുഞ്ചാക്കോ ബോബൻ  പോസ്റ്റ്മാന്റെ വേഷത്തിലുള്ള പടം വന്നത് കർണ്ണാടക  സംസ്‌ഥാന സിലബസ് സ്‌കൂൾ പാഠപുസ്തകത്തിലല്ല

banner_image

കർണ്ണാടക സംസ്‌ഥാന സിലബസ്  സ്‌കൂൾ പാഠപുസ്തകത്തിൽ നടൻ കുഞ്ചാക്കോ ബോബൻ  പോസ്റ്റ്മാന്റെ വേഷത്തിൽ വരുന്ന പടം പ്രസിദ്ധീകരിച്ചു   എന്ന തരത്തിലുള്ള ഒരു പ്രചരണം  ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.

Troll Mollywood 2.0 എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 65 ഷെയറുകൾ ഉണ്ടായിരുന്നു.

Troll Mollywood 2.0’s Facebook Post

Geetha Thomas എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 56 ഷെയറുകൾ ഉണ്ടായിരുന്നു.

Geetha Thomas’s Facebook post 

Mollywood News എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങളുടെ പരിശോധനയിൽ  20 ഷെയറുകൾ കണ്ടു.

Mollywood News’s Facebook Post

Cinegear Media എന്ന ഐഡിയിൽ വന്ന പോസ്റ്റിന്  11 ഷെയറുകൾ കണ്ടു.

Cinegear Media’s Facebook Post

 2022 ജനുവരി 31ന് കുഞ്ചാക്കോ ബോബൻ, ‘അങ്ങനെ കർണ്ണാടകയിൽ സർക്കാർ ജോലിയും സെറ്റ് ആയി. പണ്ടു കത്തുകൾ കൊണ്ടു തന്ന പോസ്റ്റ്മാന്റെ പ്രാർത്ഥന’ എന്ന വിവരണതോടെ ഫേസ്ബുക്കിൽ, ഈ ചിത്രം പങ്കുവച്ചതോടെയാണ് ഈ പ്രചരണം തുടങ്ങുന്നത്.

Kuchako Boban’s Facebook Post

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും കുഞ്ചാക്കോ ബോബൻ,ഇതേ ചിത്രം അദ്ദേഹം പങ്ക് വെച്ചു.

Instagram will load in the frontend.

Kunchako Boban’s Instagram post

തുടർന്ന് ചിത്രം അച്ചടിച്ചത്, കർണാടക സ്റ്റേറ്റ് ബോർഡിന്റെ ടെക്സ്റ്റിലാണ് എന്ന പ്രചരണം ഉണ്ടായി. ഡെക്കാൻ ഹെറാൾഡ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് തുടങ്ങിയ പത്രങ്ങളും അത്തരത്തിൽ വാർത്ത കൊടുത്തിരുന്നു.

New Indian Exoress Reoirt

ഈ വാർത്തകളെ തുടർന്ന് ഇപ്പോഴത്തെ കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്,മുൻ വിദ്യാഭ്യാസ മന്ത്രി സി സുരേഷ്‌ കുമാർ എന്നീ ബിജെപി നേതാക്കളെ  ടാഗ് ചെയ്തു കൊണ്ട് ബാംഗ്ലൂർ റൂറലിൽ നിന്നുള്ള കോൺഗ്രസ്സ്  എം പി  ഡികെ സുരേഷ് ട്വീറ്ററിൽ പോസ്റ്റിട്ടു. 

DK Suresh’s Tweet

Fact Check/Verification

ഞങ്ങൾ വിഷയത്തിൽ കൂടുതൽ വ്യക്തതയ്ക്കായി, actor Kunchacko Boban postman in Karnataka textbook എന്ന കീവേർഡ് ഉപയോഗിച്ച് തിരഞ്ഞു.കർണ്ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി (കെടിബിഎസ്)യുടെ ഒരു പ്രതികരണം ദി വീക്ക്, ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാൻ ഹെറാൾഡ് എന്നീ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത് കണ്ടെത്തി. 1-10 വരെയുള്ള ഒരു പാഠപുസ്തകത്തിൽ ഇത്തരത്തിൽ ഒരു മലയാള സിനിമാ നടന്റെയും ചിത്രമില്ല എന്നാണ്   കെടിബിഎസ് യുടെ പത്രക്കുറിപ്പ് പറയുന്നത് എന്നാണ് അതിൽ നിന്നും മനസിലായത്.

Screen shot of Deccan Herald Report

ഈ പുസ്തകം പ്രസിദ്ധീകരിച്ചത് കർണാടക സർക്കാരല്ലെന്ന് കർണാടകവിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

BC Nagesh’s statement published in New Indian Express


തുടർന്നുള്ള പരിശോധനയിൽ കോൺഗ്രസ്സ് എം പി  ഡി.കെ. സുരേഷ് തന്റെ ട്വീറ്റിൽ  ടാഗ് ചെയ്തിരുന്ന മുൻ വിദ്യാഭ്യാസ മന്ത്രി  സുരേഷ് കുമാർ ഈ വിഷയത്തിൽ എഴുതിയ  ഫേസ്ബുക്ക് പോസ്റ്റ് കണ്ടെത്തി. കന്നഡയിലാണ് സുരേഷ്‌കുമാർ പ്രതികരിച്ചത്.

‘നിങ്ങൾ എന്തെങ്കിലും അഭിപ്രായം പറയുന്നതിന് മുമ്പ്, അതിനെ കുറിച്ച്  പഠിക്കൂ”  എന്നാണ് മുൻ വിദ്യാഭ്യാസ മന്ത്രി തന്റെ  പോസ്റ്റിലൂടെ കോൺഗ്രസ്സ് എംപിയോട് പറയുന്നത്. പോരെങ്കിൽ പോസ്റ്റിനൊപ്പം അദ്ദേഹം പ്രചരിക്കുന്ന ടെക്സ്റ്റ്ബുക്കിന്റെ  ചിത്രങ്ങളും  നൽകിയിട്ടുണ്ട്.

Translation of Suresh Kumar S’s Post

‘All in One’  പഠനസഹായിലാണ് കുഞ്ചാക്കോ ബോബൻ പോസ്റ്റ്മാൻ വേഷത്തിൽ നിൽക്കുന്ന പടമുളളത്

കർണ്ണാടകയിലെ ഹുബ്ലിയിലുള്ള വിദ്യാമന്ദിർ എന്ന സ്വകാര്യ പ്രസാധകരുടെ ‘All in One’  പഠനസഹായിലാണ് കുഞ്ചാക്കോ ബോബൻ പോസ്റ്റ്മാൻ വേഷത്തിൽ നിൽക്കുന്ന പടമുളളത് എന്ന് ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചു. കുട്ടികൾക്ക് വിവിധ തരം ജോലി ചെയയ്യുന്നവരെ കുറിച്ച് അവബോധം ഉണ്ടാക്കാനായി നൽകിയ  ‘Our Helpers’ എന്ന പേജിലാണ് ഈ ചിത്രം നൽകിയിട്ടുള്ളത്.

തുടർന്ന്, ഞങ്ങൾ വിദ്യാമന്ദിർ എന്ന പ്രസാധകരുമായി ബന്ധപ്പെട്ടു. അവരുടെ പുസ്തകത്തിലാണ് കുഞ്ചാക്കോ ബോബൻ പോസ്റ്മാനായി നിൽക്കുന്ന  പടമുള്ളത് എന്ന് പ്രസാധകരുടെ പ്രതിനിധി രാജു ദോഡാമണി വ്യക്തമാക്കി. ഈ പടമുള്ള പുസ്തകത്തിന്റെ കോപ്പിറൈറ്റ് തമിഴ്‌നാടിലുള്ള എബിസി ബുക്സിനാണ്. അവരുടെ പുസ്തകങ്ങൾ അച്ചടിച്ച് കർണാടകത്തിൽ വിതരണം ചെയ്യാനുള്ള കോൺട്രാക്ട് ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ചെറിയ കുട്ടികളെ വിവിധ വിഷയങ്ങൾ പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഒരു പിക്ച്ചർ ബൂക്കാണിത്,” അദ്ദേഹം പറഞ്ഞു.

Conclusion

കുഞ്ചാക്കോ ബോബന്റെ  പടം പ്രസിദ്ധികരിച്ചത് കർണാടക സർക്കാരിന്റെ ടെക്സ്റ്റ്ബുക്കിൽ അല്ല,ഒരു സ്വകാര്യ പ്രസാധകരുടെ പിക്ച്ചർ ബുക്കിലാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

വായിക്കാം: എരഞ്ഞോളി പുതിയ പാലം  ഉദ്‌ഘാടനം: വാസ്തവമിതാണ്

Result: Misleading/Partly False 

Our Sources

The Week

Times of India


Deccan Herald

New Indian Express 


Karnataka Former Education Minister C Sureshkumar’s Facebook post


Telephone Conversation with Vidya Mandir Book’s Representative

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,698

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.