Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
തലശേരി-വളവുപാറ റോഡിന്റെ ഭാഗമായ എരഞ്ഞോളി പുതിയ പാലം നാടിന് സമർപ്പിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, എംഎൽഎയായ എ എൻ ഷംസീറിനൊപ്പം ഇരുചക്ര വാഹന യാത്ര നടത്തി വ്യത്യസ്തമായ രീതിയിൽ ഉദ്ഘാടനം നിർവഹിച്ചത് വാർത്തയായിരുന്നു.
എരഞ്ഞോളി പഴയപാലത്തിന് സമാന്തരമായായാണ് പുതിയ പാലം നിർമിച്ചത്. പാലത്തിന്റെ പ്രവേശന കവാടത്തില്‍ നിന്നും നാടമുറിച്ച് ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് മന്ത്രി ഒരറ്റത്തു നിന്നും പാലത്തിന്റെ മറ്റേയറ്റത്തേക്ക് സ്‌കൂട്ടര്‍ ഓടിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിപുലമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു. ഇതിനെ തുടർന്ന് പാലത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ ഷംസീർ നാട മുറിയ്ക്കുന്ന ഒരു വീഡിയോ, “ക്ഷണിച്ചു വരുത്തി മരുമോനിട്ട് ഷംസീറിന്റെ എട്ടിന്റെ പണി,” എന്ന പേരിൽ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻറെ മകളുടെ ഭർത്താവായ റിയാസിനെ ക്ഷണിച്ചു വരുത്തിയായ ശേഷം സിപിഎമ്മിന്റെ എംഎൽഎയായ ഷംസീർ അപമാനിച്ചുവെന്നാണ് പോസ്റ്റ് പറഞ്ഞുവെക്കുന്നത്.
I Am Congress എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ,1.5 k ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ പരിശോധിക്കുമ്പോൾ, Mission 140 Kerala എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 81 ഷെയറുകൾ ഉണ്ടായിരുന്നു.
Congress Cyber Team എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 39 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.
ഞങ്ങൾ ഈ പോസ്റ്റിന്റെ സത്യാവസ്ഥ അറിയാൻ ആദ്യം പത്രവാർത്തകൾ നോക്കി. അപ്പോൾ മാധ്യമത്തിൽ നിന്നും മന്ത്രി മുഹമ്മദ് റിയാസ് നാട മുറിച്ച് പാലം ഉത്‌ഘാടനം ചെയ്യുന്ന പടം കിട്ടി.
തുടർന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചു. അതിൽ എരഞ്ഞോളി പുതിയ പാലം ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിന്റെ മുഴുവൻ വീഡിയോയും കണ്ടു.
Minister P A Mohammed Riyas’s Facebook Post
വീഡിയോയുടെ ആദ്യ ഭാഗത്ത്,കൃത്യമായി പറഞ്ഞാൽ 0.12 മിനിറ്റിൽ മന്ത്രി നാട മുറിച്ച് ഉദ്‌ഘാടനം ചെയ്യുന്ന ദൃശ്യം കിട്ടി.
അതിനു ശേഷം മന്ത്രിയും എംഎൽഎയും പാലത്തിലൂടെ സഞ്ചരിച്ച്, അതിന്റെ മറുഭാഗത്ത് എത്തുന്നു. മറുഭാഗത്തെ നാടയാണ് എംഎൽഎയായ ഷംസീർ മുറിക്കുന്നത്. അതിന്റെ ദൃശ്യം വീഡിയോയുടെ അവസാന ഭാഗത്ത് കാണാം. വീഡിയോയുടെ 3.42 മിനിറ്റിലാണ് ഷംസീർ നാട മുറിയ്ക്കുന്ന ദൃശ്യം.
എ എൻ ഷംസീറും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
Facebook Post of A N Shamsheer MLA
“ക്ഷണിച്ചു വരുത്തി മരുമോനിട്ട് ഷംസീറിന്റെ എട്ടിന്റെ പണി,” എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. എരഞ്ഞോളി പുതിയ പാലം ഉദ്‌ഘാടനം ചെയ്തത് മന്ത്രി മുഹമ്മദ് റിയാസ് തന്നെയാണ്. ഷംസീർ മുറിയ്ക്കുന്നത് പാലത്തിന്റെ അപ്പുറത്തെ ഭാഗത്തെ നാടയാണ്.
Facebook page of PWD Minister P A Mohammed Riyas
Facebook page of A N Shamsheer MLA
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.