Sunday, March 16, 2025

Fact Check

രാജസ്ഥാൻ ബഡ്ജറ്റിനെ കുറിച്ച് പ്രചരിക്കുന്ന പോസ്റ്റുകളുടെ സത്യാവസ്ഥ അറിയുക

Written By Sabloo Thomas
Feb 15, 2023
banner_image

രാജസ്ഥാൻ ബഡ്ജറ്റിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ‘500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, വൈദ്യുതി തീർത്തും സൗജന്യമാക്കി, ഇൻഷൂറൻസ് 10 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തി’ എന്നിവയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അസംബ്ലിയിൽ അവതരിപ്പിച്ച ബഡ്ജറ്റിലെ പ്രധാന നിർദേശങ്ങൾ എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ പരക്കുന്നത്. കോൺഗ്രസ് അനുഭാവികളും ആം ആദ്മി പാർട്ടി അനുഭാവികളും ഈ പ്രചരണം നടത്തുന്നുണ്ട്. കോൺഗ്രസ് അനുഭാവികൾ അവരുടെ സർക്കാരിന്റെ നേട്ടമായി ഇത് അവതരിപ്പിക്കുമ്പോൾ ആം ആദ്മി പാർട്ടിക്കാർ കോൺഗ്രസ് ആം ആദ്മി പാർട്ടി നയങ്ങൾ പിന്തുടരുന്നുവെന്ന് രീതിയിലാണ് ഇത് അവതരിപ്പിക്കുന്നത്.

John Cherian, ‘ആം ആദ്മി പാർട്ടി ഭാരതത്തിലെ രാഷ്ട്രീയസംസ്കാരം പൊളിച്ചെഴുതുന്നു,’ എന്ന അവകാശവാദത്തോടെ പങ്കിട്ട പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 380 ഷെയറുകൾ ഉണ്ടായിരുന്നു.

John Cherian's Post
John Cherian‘s Post

VT Balram Followers എന്ന കോൺഗ്രസ് അനുഭവ ഗ്രൂപ്പിൽ വന്ന പോസ്റ്റിന് 154 ഷെയറുകൾ  ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.

VT Balram Followers's Post 
VT Balram Followers ‘s Post

Saji K Paulose, ‘ആം ആദ്മി പാർട്ടിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ കണ്ടു പഠിക്കാനുണ്ട്,’ എന്ന പേരിൽ അവതരിപ്പിച്ച ഈ പോസ്റ്റിന് 39 ഷെയറുകൾ ഉണ്ടായിരുന്നു.

Saji K Paulose's Post
Saji K Paulose‘s Post

കോൺഗ്രസ് സർക്കാരിന്റെ നേട്ടമായി ഇതിനെ അവതരിപ്പിച്ച  Anil Raj Ponvila എന്ന ആളുടെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 32 ഷെയറുകൾ ഉണ്ടായിരുന്നു.

Anil Raj Ponvila 's Post
Anil Raj Ponvila ‘s Post

Fact Check/Verification

രാജസ്ഥാൻ ബഡ്ജറ്റിനെ സംബന്ധിച്ച് മൂന്ന് അവകാശവാദങ്ങളാണ് പ്രചരിക്കുന്നത്. അവ മൂന്നും പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

Claim 1 രാജസ്ഥാൻ ബഡ്ജറ്റിൽ 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ കൊടുക്കുമെന്ന് പ്രഖ്യാപിച്ചു

ഈ അവകാശവാദത്തിന്റെ സത്യാവസ്ഥ അറിയാൻ  ഗൂഗിളിൽ ഒരു കീവേഡ് സെർച്ച് നടത്തി. അപ്പോൾ  നിരവധി ഫലങ്ങൾ ലഭ്യമായി.

ഇതനുസരിച്ച് രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ബിപിഎൽ കുടുംബങ്ങൾക്ക് എൽപിജി സിലിണ്ടർ വില 500 രൂപയായി കുറയ്ക്കാൻ തീരുമാനിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂസ് എബിപി ലൈവിന്റെ ഡിസംബർ 19, 2022 റിപ്പോർട്ട് അനുസരിച്ച്, 2023 ലെ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത്, ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിവർഷം 12 സിലിണ്ടറുകൾ സിലിണ്ടറിന് 500 രൂപയ്ക്ക് നൽകാൻ ഗെഹ്‌ലോട്ട് സർക്കാർ തീരുമാനിച്ചു. വിലക്കയറ്റം പാവപ്പെട്ട കുടുംബങ്ങൾക്ക് കടുത്ത വെല്ലുവിളിയാണെന്നും ഏപ്രിൽ 1 മുതൽ ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിവർഷം 500 രൂപ നിരക്കിൽ 12 സിലിണ്ടറുകൾ നൽകാൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഗെഹ്‌ലോട്ട് പറഞ്ഞു.

ഇന്ത്യ ടിവിയുടെ 2022 ഡിസംബർ 19ലെ റിപ്പോർട്ടും രാജസ്ഥാൻ കോൺഗ്രസ് സർക്കാരിന്റെ തീരുമാനം പറയുന്നുണ്ട് . 2023 ഏപ്രിൽ ഒന്നിന് ശേഷം സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിവർഷം 12 സിലിണ്ടറുകൾ 500 രൂപയ്ക്ക് ലഭിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പ്രഖ്യാപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

2023 ഫെബ്രുവരി 10 ന് മിന്റ്, രാജസ്ഥാൻ ബഡ്ജറ്റിനെ കുറിച്ച്  പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, കേന്ദ്ര സർക്കാരിന്റെ ഉജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് ഓരോ സിലിണ്ടറും 500 രൂപയ്ക്ക് നൽകാൻ രാജസ്ഥാനിലെ ഗെഹ്‌ലോട്ട് സർക്കാർ ഉദ്ദേശിക്കുന്നു. 76 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന ഈ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ച് പ്രതിവർഷം 12 സിലിണ്ടറുകൾ നൽകുമെന്നാണ് റിപ്പോർട്ട്  പറയുന്നത്.

Image Courtesy: The Mint
Image Courtesy: The Mint

രാജസ്ഥാൻ അസംബ്ലിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഫെബ്രുവരി 10,2023ൽ അവതരിപ്പിച്ച ബഡ്ജറ്റിലും ഇത് പറഞ്ഞിട്ടുണ്ട്.

തുടർന്ന് , കേന്ദ്ര സർക്കാർ പദ്ധതിയായ ഉജ്ജ്വല യോജനയുടെ വിശദാംശങ്ങൾ പരിശോധിച്ചു. ഈ പദ്ധതിയിലൂടെ  ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ എൽപിജി കണക്ഷൻ ലഭിക്കും. കൂടാതെ ആദ്യത്തെ റീഫിൽ സിലിണ്ടർ സൗജന്യമാണ്. അതിന്റെ വിശദാംശങ്ങൾ ഈ സ്ക്രീൻഷോട്ടിൽ കാണാം.

Image Courtesy:PM Ujwala yojana website
Image Courtesy: PM Ujwala yojana website

രാജസ്ഥാനിലെ എൽപിജിയുടെ വിലയും ഞങ്ങൾ പരിശോധിച്ചു. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ ഫെബ്രുവരി 15,2023 ൽ   അതിന്റെ വില 1056.50 രൂപയാണെന്ന് കണ്ടെത്തി. ഏറ്റവും പുതിയ വില ഇന്ത്യൻ ഓയിലിന്റെ വെബ്സൈറ്റ് വഴി പരിശോധിക്കാം.

Image Courtesy: Indian Oil Corporation

Image Courtesy: Indian Oil Corporation

Claim 2  രാജസ്ഥാനിൽ വൈദ്യുതി തീർത്തും സൗജന്യമാക്കി

ഞങ്ങൾ ഈ അവകാശവാദം ശരിയാണോ എന്നറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഫെബ്രുവരി 10,2023 ൽ അവതരിപ്പിച്ച ബഡ്ജറ്റിനെ കുറിച്ചുള്ള പ്രസ് റിലീസ് രാജസ്ഥാൻ ധനകാര്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ കിട്ടി.അത് അനുസരിച്ച്,രാജസ്ഥാനില്‍ പ്രതിമാസം 100 യൂണിറ്റ് വരെ സൗജന്യമാണ്. കൂടാതെ കര്‍ഷകര്‍ക്ക് 2,000 യൂണിറ്റ് വരെയും സൗജന്യമായി ലഭിക്കും. കൂടാതെ സ്ളാബ് അനുസരിച്ച്, കൂടുതൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ വിലയിൽ ഇളവും ലഭിക്കും.


ഇതേകാര്യങ്ങൾ 2023 ഫെബ്രുവരി 10 നുള്ള ഇന്ത്യ ടുഡേ റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു.

Courtesy: India Today
Courtesy: India Today

Claim 3 രാജസ്ഥാനിൽ  ഇൻഷൂറൻസ് 10 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തി

രാജസ്ഥാനിൽ  ഇൻഷൂറൻസ് 25 ലക്ഷമാക്കി ഉയർത്തിയാതായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഫെബ്രുവരി 10,2023 ൽ അവതരിപ്പിച്ച ബഡ്ജറ്റിനെ കുറിച്ചുള്ള രാജസ്ഥാൻ ധനകാര്യ വകുപ്പിന്റെ വെബ്‌സൈറ്റിലെ പ്രസ് റിലീസ് പറയുന്നു.

From the website of Rajasthan Finance Department

രാജസ്ഥാനിൽ  ഇൻഷൂറൻസ് 10 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തി കൊണ്ടുള്ള പ്രഖ്യാപനം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഫെബ്രുവരി 10,2023 ൽ അവതരിപ്പിച്ച ബഡ്ജറ്റിൽ ഉള്ളതായി എൻഡിടിവി റിപ്പോർട്ടും പറയുന്നു.

Image Courtesy: NDTV
Image Courtesy: NDTV

വായിക്കാം: ‘നേര് പറഞ്ഞിട്ട് പത്ത് വർഷം’ എന്ന മീഡിയവൺ ന്യൂസ്‌കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചതാണ്

Conclusion

രാജസ്ഥാനിലെ ബിപിഎൽ കുടുംബങ്ങൾക്ക് മാത്രമാണ് 500 രൂപ നിരക്കിൽ എൽപിജി സിലിണ്ടർ കിട്ടുകയെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. രാജസ്ഥാനില്‍ പ്രതിമാസം 100 യൂണിറ്റ് വരെയും കര്‍ഷകര്‍ക്ക് 2,000 യൂണിറ്റ് വരെയും മാത്രമേ  സൗജന്യമായി ലഭിക്കുകയുള്ളൂ. രാജസ്ഥാനിൽ  ഇൻഷൂറൻസ് 10 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തി എന്നത് സത്യമാണ്.

Result: Partly False


Our Sources


Report by ABP live, Dated: December, 19, 2022


Report by India TV, Dated: December, 19, 2022


Report by Mint, Dated: February, 10 , 2023


PM Ujwala yojana

Indian Oil website

Budget Presented in Rajasthan assembly on February 10,2023

Report by India Today, Dated: February 10,2023

Report by NDTV, Dated February 10,2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.