Sunday, December 22, 2024
Sunday, December 22, 2024

HomeFact CheckViral'നേര് പറഞ്ഞിട്ട് പത്ത് വർഷം' എന്ന മീഡിയവൺ ന്യൂസ്‌കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചതാണ് 

‘നേര് പറഞ്ഞിട്ട് പത്ത് വർഷം’ എന്ന മീഡിയവൺ ന്യൂസ്‌കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചതാണ് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

‘നേര് പറഞ്ഞിട്ട് പത്ത് വർഷം,’ എന്ന് എഴുതിയിട്ടുള്ള  ഒരു  മീഡിയവൺ ന്യൂസ്‌കാർഡ് ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മീഡിയവൺ ന്യൂസ് ചാനൽ പത്താം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് ഇത്തരം ഒരു ന്യൂസ് കാർഡ് വൈറലാവുന്നത്.

Vs Achuthanandan fans എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ  62 പേർ ഈ ന്യൂസ്‌കാർഡ് ഷെയർ ചെയ്തിട്ടുണ്ട്.

Vs Achuthanandan fans‘s Post


ഞങ്ങൾ കാണും വരെ Biju Nilambur എന്ന ഐഡിയിൽ നിന്നും 52 പേർ ഈ ന്യൂസ്‌കാർഡ് ഷെയർ ചെയ്തിട്ടുണ്ട്.

Biju Nilambur ‘s Post

സഖാവ് സജീർ എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 17 പേർ ഈ ന്യൂസ്‌കാർഡ് ഷെയർ ചെയ്തിട്ടുണ്ട്.

സഖാവ് സജീർ‘s Post

VT Ali Paleri എന്ന ഐഡിയിൽ നിന്നും 15 പേർ ഈ ന്യൂസ്‌കാർഡ് ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിട്ടുണ്ട്.

VT Ali Paleri ‘s Post

Fact Check/Verification

ഞങ്ങൾ ആദ്യം ഇത്തരം ഒരു ന്യൂസ്‌കാർഡ് മീഡിയവൺ ഷെയർ ചെയ്തിട്ടുണ്ടോ എന്നറിയാൻ അവരുടെ ഫേസ്ബുക്ക് പേജിൽ പോയി നോക്കി. അപ്പോൾ അവരുടെ ശരിയായ  ന്യൂസ്‌കാർഡ് ലഭിച്ചു. ‘നേര് പറഞ്ഞ് പത്താണ്ട്’ എന്നാണ് തലവാചകത്തിൽ മീഡിയവൺ ന്യൂസ്‌കാർഡിൽ എഴുതിയിരിക്കുന്നത്.

Original Mediaone Newscard

ഞങ്ങൾ തുടർന്ന് ഇതിനെ സംബന്ധിക്കുന്ന എന്തെങ്കിലും വർത്തയുണ്ടോ എന്നറിയാൻ മീഡിയവൺ വെബ്‌സൈറ്റ് സന്ദർശിച്ചു. അപ്പോൾ  ഒരു വാർത്ത കണ്ടു. വാർത്ത പറയുന്നത് ഇങ്ങനെ: “മീഡിയവണിന്റെ സോഷ്യൽ മീഡിയ കാർഡിൽ തിരുത്തൽ വരുത്തി വ്യാജ പ്രചരണം നടത്തിയ യുക്തിവാദി നേതാവ് സി. രവിചന്ദ്രനെതിരെ മീഡിയവൺ പൊലീസിൽ പരാതി നൽകി. പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘നേര് പറഞ്ഞ് പത്താണ്ട്’ എന്ന തലവാചകത്തിൽ മീഡിയവൺ പ്രസിദ്ധീകരിച്ച സോഷ്യൽ മീഡിയ കാർഡ് ആണ് യുക്തിവാദി നേതാവ് എഡിറ്റിങ്ങ്  സോഫ്റ്റ്വെയർ ഉപയോഗിച്ച് തിരുത്തുകയും തന്റെ ഫേസ്ബുക്ക് പേജിൽ  പ്രസിദ്ധീകരിക്കുകയും ചെയ്തത്. തെറ്റിദ്ധാരണ പരത്താനും ചാനലിനെ അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള ഈ നടപടിക്കെതിരെ കോഴിക്കോട്മെഡിക്കൽ കോളേജ്  പോലീസിൽ പരാതി നൽകിയതായി മീഡിയവൺ കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് സീനിയർ മാനേജർ പി.ബി.എം ഫർമിസ് പറഞ്ഞു. ചാനലിന്റെ ലോഗോ ദുരുപയോഗം ചെയ്തതിനെതിരെയും നിയമ നടപടികൾ സ്വീകരിക്കുന്നുണ്ട്,” വാർത്ത പറയുന്നു. “നിയമ നടപടി ആരംഭിച്ചതോടെ പോസ്റ്റ് മുക്കി,” എന്നും വാർത്ത പറയുന്നു.

News appearing in Mediaone Website

സി. രവിചന്ദ്രന്റെ ഫേസ്ബുക്ക് പേജിൽ പോയപ്പോൾ അദ്ദേഹം പ്രചരിക്കുന്ന പോസ്റ്റ് ഡിലീറ്റ് ചെയ്തുവെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് അദ്ദേഹം ഇട്ടിട്ടുണ്ടെന്ന് എന്ന് മനസിലായി. “deletion of Post dated 13.2.23@3.30pm,” എന്ന തലക്കെട്ടിലാണ് പോസ്റ്റ്. പോസ്റ്റർ  മീഡിയവൺ തയ്യാറാക്കിയതല്ലെന്ന്  എന്ന് ബോധ്യപ്പെട്ടതിനാലാണ് മീഡിയവൺ ന്യൂസ്‌കാർഡ് ഉപയോഗിച്ചുള്ള പോസ്റ്റ്  പിൻവലിക്കുന്നത് എന്നാണ് രവിചന്ദ്രൻ ആ പോസ്റ്റിൽ പറയുന്നത്.

C Ravichandran’s Post

തുടർന്ന് ഞങ്ങൾ രവിചന്ദ്രനെ വിളിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:”പോസ്റ്റർ ഞാൻ ഉണ്ടാക്കിയതല്ല. ഫെബ്രുവരി 13,2023ലാണ് ഞാൻ ഈ പോസ്റ്റർ ഷെയർ ചെയ്യുന്നത്. ഫെബ്രുവരി 9 മുതൽ പ്രചരിക്കുന്നതാണ് ഈ  പോസ്റ്റര്‍. രാഷ്ട്രീയപാര്‍ട്ടികളുടെ സൈബര്‍ കൂട്ടായ്മകളിലൊക്കെ ഇത് ഷെയർ ചെയ്തിട്ടുണ്ട്.  മീഡിയാവണ്ണിന്റെ ശൈലിയും ലോഗോയും കളര്‍പാറ്റേണും ഫോണ്ടുമൊക്കെ ഉണ്ടായിരുന്നത് കൊണ്ട് വ്യാജമെന്ന് കണ്ടെത്താന്‍ പ്രയാസമാണ്. പോസ്റ്റർ മീഡിയാവണ്ണിന്റെത്തല്ല എന്ന് ബോധ്യപ്പെട്ടതിനാൽ “It’s never too late” എന്ന കുറിപ്പോടെ ഷെയർ ചെയ്ത പോസ്റ്റിന്റെ സാംഗത്യം ഇല്ലാതെയായി.” അദ്ദേഹം താൻ ഈ ന്യൂസ്‌കാർഡ് ഷെയർ ചെയ്തിരുന്ന ചിലരുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ ലിങ്ക് ഞങ്ങൾക്ക് അയച്ചു തരികയും ചെയ്തു. അത് പ്രകാരം ഫെബ്രുവരി 9 മുതൽ കാർഡ് സമൂഹ മാധ്യമങ്ങളിൽ സർക്കുലേറ്റ് ചെയ്യുന്നുണ്ട്.

Post shared by Ravichandran with us pointing out that such posts were circulating before he made the post

മീഡിയവൺ ഓൺലൈനിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്റർ മുഹമ്മദ് ഷാഫിയുമായും ഞങ്ങൾ ഫോണിൽ സംസാരിച്ചു. അദ്ദേഹം രവിചന്ദ്രന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ഞങ്ങൾക്ക് ഷെയർ ചെയ്തു. അദ്ദേഹം പറഞ്ഞു: “സി രവിചന്ദ്രൻ ഈ  വ്യാജ കാർഡ് പ്രചരിപ്പിച്ചിരുന്നുവെന്ന് ഞങ്ങൾ മനസിലാക്കിയിട്ടുണ്ട്. ‘നോട്ടോ സാൻസ് മലയാളം എന്ന ബോൾഡ് ഫോണ്ട് ആണ് വ്യാജ കാർഡിൽ  ഉപയോഗിച്ചിരിക്കുന്നത്. ’10 years’ എന്ന ലോഗോയിലെ വാചകം അതേ ഫോണ്ട് ഉപയോഗിച്ചാണ് എഡിറ്റ് ചെയ്തിരിക്കുന്നത്,”അദ്ദേഹം പറഞ്ഞു.

Screenshot of Ravichandran’s deleted post shared by Mediaone with us

വായിക്കാം:യോഗി ആദിത്യനാഥ് ടിവിയിൽ കാണുന്നത് ഫിഫ വേൾഡ് കപ്പാണ്;പത്താൻ സിനിമയല്ല  

Conclusion

‘നേര് പറഞ്ഞിട്ട് പത്ത് വർഷം.’ എന്ന മീഡിയവൺ ന്യൂസ്‌കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ‘നേര് പറഞ്ഞ് പത്താണ്ട് എന്നാണ് ശരിയായ മീഡിയവൺ ന്യൂസ്‌കാർഡ് പറയുന്നത്.

Result: Altered Media

Sources

Newscard in Mediaone Facebook Page dated February 9, 2023

Newsreport in Mediaone website on February 13, 2023

Facebook Post of C Ravichandran on February 14, 2023

Telephone Conversation with C Ravichandran

Telephone conversation with the news editor in charge of Mediaone Online Mohammed Shafi 


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular