LPG cylinder വില വർദ്ധനവിൽ ശോഭ സുരേന്ദ്രൻ പ്രതിഷേധിക്കുന്ന ഒരു Video ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നുണ്ട്. ഏത് കാലത്തേതാണ് ഈ വീഡിയോ എന്ന് സൂചിപ്പിക്കാതെയാണ് ഇത് പ്രചരിപ്പിക്കുന്നത്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ പേജിൽ നിന്നും വരെ ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
പാചകവാതക വിലവർദ്ധനവിനെതിരെ ശോഭ സുരേന്ദ്രൻ രൂക്ഷഭാഷയിൽ പ്രതികരിക്കുന്നു.പാചക വാതക വില ഭീഷ്മരുടെ താടിപോലെ നീളുമ്പോൾ ഈ അടുക്കളക്കാരിയുടെ രോദനം ആരും കേൾക്കാതെ പോകരുത് എന്നൊക്കെ പറഞ്ഞാണ് Video പ്രചരിപ്പിക്കുന്നത്.
LPG cylinder വില:ശോഭ സുരേന്ദ്രന്റെ Video, സാഹചര്യമെന്ത്?
LPG cylinderന്റെ വില ഇന്നലെ വർദ്ധിപ്പിച്ചിരുന്നു.ഗാർഹിക സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് കൂടിയത്.കഴിഞ്ഞ ആറുമാസത്തിനിടെ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 140.50 രൂപയാണ് വർധിപ്പിച്ചത്.ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ സബ്സിഡി തുക ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആറുമാസമായി അത് ലഭ്യമല്ല.സബ്സിഡി നിർത്തലാക്കിയതിനുശേഷം 7 തവണയാണ് പാചകവാതക വില കൂട്ടിയതെന്നതും വിമർശനത്തിന് കാരണമായിട്ടുണ്ട്.
കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന്റെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടര്‍ ഒന്നിന് 1550 രൂപ നല്‍കേണ്ടി വരും. പുതുക്കിയ വില ഇന്നലെ മുതല്‍ തന്നെ നിലവില്‍ വന്നിരുന്നു.
വായിക്കുക:ജാനകി ഓംകുമാർ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തോ? ഒരു അന്വേഷണം
Fact Check/Verification
എന്താണ് Videoയിൽ ശോഭ സുരേന്ദ്രൻ പറയുന്നത്
അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്. കുട്ടികൾക്ക് കഞ്ഞികൊടുക്കാൻ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാർ സാധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ. അത് പാചകം ചെയ്യാൻ ഗ്യാസിന്റെ വിലയെന്താ? ഒരിരട്ടിയോ രണ്ടിരട്ടിയോ അല്ല മൂന്നിരട്ടി വില വർധിച്ചു,” എന്നാണ് വീട്ടിലെ അടുക്കളയിൽ നിന്നുകൊണ്ട് സംസാരിക്കുന്ന വീഡിയോയിൽ ശോഭാ സുരേന്ദ്രൻ പറയുന്നത്.
Video പരിശോധിച്ചപ്പോൾ ഇത് മുൻപ് തന്നെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യപ്പെട്ടതാണ് എന്ന് മനസിലാക്കാനായി.
Video പരിശോധിച്ചപ്പോൾ ഇത് മുൻപ് തന്നെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യപ്പെട്ടതാണ് എന്ന് മനസിലാക്കാനായി. പഴയ അതിന്റെ ലിങ്കുകളും യൂട്യൂബിൽ ലഭ്യമാണ്.
ഈ Videoയെ കുറിച്ചുള്ള പഴയ മീഡിയ റിപോർട്ടുകളും കിട്ടി.യുപിഎ ഭരണകാലത്ത് പാചകവാതകത്തിന്റെ വില കൂടിയതിനെതിരെയുള്ള ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രതിഷേധമായിരുന്നു അത്.സമൂഹ മാധ്യമങ്ങളിൽ മുൻപ് ഈ വീഡിയോ ട്രോളുകൾക്ക് കാരണമായിട്ടുണ്ട്.ശോഭ സുരേന്ദ്രനോട് സംസാരിച്ചപ്പോൾ ഇത് പഴയ വീഡിയോയാണ് എന്നവരും വ്യക്തമാക്കി.
ശോഭ സുരേന്ദ്രൻ പറഞ്ഞത്:
യുപിഎ കാലത്ത് പാചകവാതക വിലവർദ്ധനവിനെതിരെ ഞാൻ സംസാരിക്കുന്നതിന്റെ VIdeo ആണത്. ഇപ്പോൾ ഒരു കാര്യം പറയണം എന്ന് തോന്നിയാൽ അത് പറയാനുള്ള ഗട്ട്സ് എനിക്കുണ്ട്, ഇപ്പോൾ രാഷ്ട്രീയ താൽപര്യത്തോടെയാണ് ഇത് പ്രചരിപ്പിക്കുന്നത്.
Conclusion
യുപിഐ ഭരണകാലത്തെ പഴയ Video ആണിത്.ഇപ്പോഴത്തെ LPG cylinder ന്റെ വില വർദ്ധനവുമായി ഇതിനു ബന്ധമില്ല.
Result: Misleading
Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.