മുല്ലപ്പള്ളി മാധ്യമങ്ങളോട് ചൂടാവുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കെപിസിസി സംഘടിപ്പിച്ച ചിന്തന്‍ ശിബിര്‍ സമ്മേളനം ജൂലൈ 24 ന് സമാപിച്ചു. കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡിൽ നടന്ന രണ്ടു ദിവസത്തെ സമ്മേളനത്തെ നിന്നും മുതിര്‍ന്ന നേതാക്കളും മുൻ കെപിസിസി അധ്യക്ഷന്മാരുമായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും വിട്ടു നിന്നു. ഇത് സമൂഹമാധ്യമങ്ങളിലും ധാരാളം ചർച്ചയ്ക്ക് കാരണമായി. ഈ പശ്ചാത്തലത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.
‘കോഴിക്കോട്ടെ ചിന്തന്‍ ചിവിരത്തിനു പോയീലേന്ന് ചോദിച്ചു. അയിനാണ് ഈ ചൂടാവുന്നത് ‘ എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ‘ചിന്തന്‍ ശിബിര്‍’ എന്നതിനെ കളിയാക്കി, ‘ചിന്തന്‍ ചിവിർ’ എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് വിശേപ്പിക്കുന്നത്.
Ashraf Rose Villa എന്ന പ്രൊഫൈലിൽ നിന്നും സഖാവ്: പിണറായി വിജയൻ എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ കാണുമ്പോൾ 100 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ,ഞങ്ങൾ സഖാക്കൾ എന്ന ഗ്രൂപ്പിലെ പോസ്റ്റിന് 74 ഷെയറുകൾ ഉണ്ടായിരുന്നു.

Haris Kottkkal പോസ്റ്റ് ചെയ്ത വീഡിയോ ഞങ്ങൾ കാണുമ്പോൾ അതിന് 24 ഷെയറുകൾ ഉണ്ടായിരുന്നു.

വൈറൽ വീഡിയോയില്‍ മുല്ലപ്പള്ളി മാധ്യമങ്ങളോട് ദേഷ്യപ്പെടുന്നത് കേൾക്കാം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:” Please dont proceed with that, please stop it. നിങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കണ്ട. നിങ്ങള്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ഒരു ഉത്തരവാദിത്തപ്പെട്ട ജോര്‍ണലിസ്റ്റ് അല്ലേ, ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ട്, ആര്‍ക്ക് വേണ്ടിയിട്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത്. ”
Fact Check/Verification
ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ വീഡിയോയെ കീ ഫ്രെയിമുകളായി വിഭജിച്ചു. അതിൽ ഒരു ഫ്രെയിം ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ 2021 ജനുവരി 12ന് 24 ന്യൂസ് നല്‍കിയ,’ ക്ഷുഭിതനായി പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍,’ എന്ന തലക്കെട്ടുള്ള ഒരു വാര്‍ത്ത കിട്ടി.

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം; ചോദ്യത്തോട് കയര്‍ത്ത് മുല്ലപ്പള്ളി എന്ന തലക്കെട്ടോടെ മനോരമ ന്യൂസും ഈ വാർത്ത 2021 ജനുവരി 12ന് കൊടുത്തിട്ടുണ്ട്.
വൈറൽ വീഡിയോയിലെ അതെ വാക്കുകൾ മുല്ലപ്പള്ളി പറയുന്നത് മനോരമ ന്യൂസും 24 ന്യൂസും കൊടുത്ത ന്യൂസ് റിപ്പോർട്ടുകളുടെ വീഡിയോകളിൽ വ്യക്തമായി കേൾക്കാം. രണ്ടു വീഡിയോകളിലും മുല്ലപ്പള്ളി മാധ്യമങ്ങളോട് ചൂടാവുന്നത് കാണാം.
തുടർന്ന് ഞങ്ങൾ മുല്ലപ്പള്ളി, കോഴിക്കോട് ചിന്തന്‍ ശിബിരത്തിൽ പങ്കെടുക്കാത്തതിനെ കുറിച്ച് പ്രതികരിക്കുന്ന വീഡിയോ കീ വേർഡ് ഉപയോഗിച്ച് തിരഞ്ഞു. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ഹൃദയ വേദനയെന്ന് മുല്ലപ്പള്ളി എന്ന തലക്കെട്ടോടെ ഒരു വീഡിയോ ഏഷ്യാനെറ്റ് ന്യൂസിൽ ജൂലൈ 25 ന് കൊടുത്തിരിക്കുന്നത് ഞങ്ങൾ കണ്ടു. ”അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് ഞാന്‍. മാദ്ധ്യമങ്ങളോട് അല്ല, പാര്‍ട്ടി അദ്ധ്യക്ഷയോടാണ് കാര്യങ്ങള്‍ വ്യക്തമാക്കുക, എന്ന് വളരെ സൗമ്യമായാണ് മുല്ലപ്പള്ളി പറയുന്നത്. ആ വീഡിയോയിൽ ഒരിടത്തും മുല്ലപ്പള്ളി മാധ്യമങ്ങളോട് ചൂടാവുന്നത് കാണുന്നില്ല.
Conclusion
മുല്ലപ്പള്ളി മാധ്യമങ്ങളോട് ചൂടാവുന്ന വീഡിയോ 2021ലേതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Result:False
Sources
News report by 24 News on January 12,2021
News report by Manorama News on January 12, 2021
News report by Asianet News on July 25,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.