Claim
ഹരിയാനയിൽ ജാഥയ്ക്ക് കല്ലെറിയുന്ന സംഘ പരിവാർ പ്രവർത്തകർ.
Fact
വീഡിയോ തെലുങ്കാനയിൽ നിന്നുള്ളത്.
ജാഥയ്ക്ക് കല്ലെറിയുന്ന ഒരാളുടെ വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഹരിയാനയിലെ കലാപത്തിന്റെ തുടക്കം കാണിക്കുന്ന വീഡിയോ എന്ന നിലയിലാണ് ഇത് പ്രചരിപ്പിക്കുന്നത്. നെറ്റിയിൽ തിലകമിട്ട ഒരാള്‍ റോഡില്‍ നിന്ന് കല്ല് പെറുക്കി എറിയുന്നത് വിഡിയോയിൽ കാണാം. അയാൾക്ക് ചുറ്റും കയ്യിൽ ബിജെപി പതാക ഏന്തിയ മറ്റ് ചിലരെയും കാണാം.” ഹരിയാനയിലെ മസ്ജിദ് കത്തിക്കലും ഇമാമിനെ അറുത്ത് കൊന്നതും. വിശ്വ ഹിന്ദ് പരിഷത്തിന്റെ യാത്രക്ക് കല്ല് എറിഞ്ഞു എന്നാണ് കാരണം. ആരാണ് എറിഞ്ഞത് എന്ന് വ്യക്തമായി കാണിച്ചു തരികയാണ് ഈ വീഡിയോയിലൂടെ,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം.
നെറ്റിയിൽ തിലകമിട്ട ആൾ വിശ്വ ഹിന്ദു പരിഷത്തിന്റെ ജാഥയ്ക്ക് കല്ലെറിഞ്ഞത് എന്നാണ് ഇതിൽ പരോക്ഷമായി സൂചിപ്പിച്ചിരിക്കുന്നത്. അതായത്, ജാഥയ്ക്ക് അകത്ത് നിന്നൊരാൾ കല്ലെറിഞ്ഞു അക്രമ സംഭവങ്ങളിലേക്ക് നീളുന്ന രീതിയിൽ ഉള്ള പ്രകോപനം സൃഷ്‌ടിക്കുകയായിരുന്നുവെന്നാണ് പോസ്റ്റുകൾ പരോക്ഷമായി പറയുന്നത്.
Kareem Punnathala എന്ന ഐഡിയിൽ നിന്നുള്ള ഇത്തരം ഒരു പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ അതിന് 78 ഷെയറുകൾ ഉണ്ടായിരുന്നു.

നെജ്മുദ്ദീൻ മേലേതിൽ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അത് 26 പേർ ഷെയർ ചെയ്തിരുന്നു.

Jayarajan Madhavan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കണ്ടപ്പോൾ 13 ഷെയറുകൾ ഉണ്ടായിരുന്നു.

ഇവിടെ വായിക്കുക:Fact Check:സുകുമാരൻ നായരുടെ മകനാണോ ശാസ്ത്ര ബോധ വീഡിയോയിൽ ഉള്ളത്?
Fact Check/Verification
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് സെർച്ച് ചെയ്‌തപ്പോൾ, വീഡിയോ പഴയതും ഇപ്പോൾ തുടർന്ന് കൊണ്ടിരിക്കുന്ന നുഹ് അക്രമവുമായി ബന്ധമില്ലാത്തതുമാണെന്ന് ഞങ്ങൾ കണ്ടെത്തി. 2022 മുതൽ പ്രചാരത്തിലുള്ള വീഡിയോ തെലങ്കാനയിൽ ചിത്രീകരിച്ചതാണ്.@mana_Prakasam എന്ന ട്വീറ്റർ ഹാൻഡിൽ ഓഗസ്റ്റ് 24,2022ൽ പ്രസീദ്ധീകരിച്ചതാണീ വീഡിയോ.

“അവരാണ് കല്ലെറിയുന്നത്.അവരാണ് ആളുകളെ പ്രകോപിപ്പിക്കുന്നത്!.ഇതാണ് ബിജെപിയുടെ രാഷ്ട്രീയം,” എന്നാണ് തെലുങ്കിൽ ഉള്ള ട്വീറ്റിന്റെ മലയാള പരിഭാഷ പറയുന്നത്.
2022 ഓഗസ്റ്റ് 24 ന് തെലങ്കാനയിലെ ടിഎസ്എംഡിസി ചെയർമാൻ കൃശാങ്കും വീഡിയോ ട്വീറ്റ് ചെയ്തു. ഒരു പദയാത്രയ്ക്കിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് ബിഎസ് കുമാറിന്റെ ദിശയിൽ ബിജെപി പ്രവർത്തകർ കല്ലെറിയുന്നതായി ആ ട്വീറ്റിൽ പരാമർശിക്കുന്നു.

ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ,2022 ഓഗസ്റ്റിൽ തെലങ്കാനയിലെ അന്നത്തെ ബിജെപി അധ്യക്ഷന്‍ ബിഎസ് കുമാര്‍ എന്ന ബന്ദി സഞ്ജയ് കുമാർ നടത്തിയ പാതയാത്രയ്ക്കിടയിൽ ടിആർഎസ്-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയാതായി ഞങ്ങൾ മനസ്സിലാക്കി.. ജങ്കാവ് ജില്ലയിലെ ദേവരുപ്പുല ഗ്രാമത്തിലായിരുന്നു സംഭവം. ഓഗസ്റ്റ് 15,2022 ലാണ് സംഭവം നടന്നതെന്ന് എഎൻഐയുടെ ആ ദിവസത്തെ റിപ്പോർട്ട് പറയുന്നു.
പോരെങ്കിൽ തെലുങ്കാനയിൽ നിന്നുള്ള വീഡിയോ ആണിത് എന്നതിന് തെളിവായി വീഡിയോയിലെ ബസ്സിൽ നമ്പറിന് മുന്നിൽ “TS” എന്ന് എഴുതിയിരിക്കുന്നത് കാണാം.

തെലങ്കാനയിലെ നഗരമായ സൂര്യപേട്ടയിലേക്ക് 58 കിലോമീറ്റര്‍ ദൂരമുണ്ടെന്ന് സൂചിപ്പിക്കുന്ന സൈന്‍ ബോര്‍ഡും വീഡിയോയിൽ കാണാം.

കൂടാതെ ഗൂഗിൾ മാപ്പിലെ വിവരങ്ങൾ അനുസരിച്ച് സംഭവം നടന്ന ദേവരുപ്പുലയിൽ നിന്നും സൂര്യപേട്ടയിലേക്ക് 58.7 കിലോമീറ്ററാണ് ദൂരം എന്നും മനസ്സിലായി.

ഇവിടെ വായിക്കുക:Fact Check:മദ്രസ അദ്ധ്യാപകൻ കുട്ടിയെ മർദ്ദിക്കുന്നത് 2021ൽ ബംഗ്ലാദേശിലാണ്
Conclusion
2022-ൽ തെലങ്കാനയിൽ നടന്ന സംഘർഷത്തിൽ നിന്നുള്ളതാണ് പ്രചരിക്കുന്ന വീഡിയോ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ഹരിയാനയിലെ നൂഹിൽ നടന്ന സംഭവങ്ങളുമായി വീഡിയോയ്ക്ക് ബന്ധമൊന്നുമില്ല.
Result: False
Sources
Tweet by @mana_Prakasam on August 24, 2023
Tweet by @Krishank_BRS on August 24, 2023
News Report by ANI on August 15, 2023
Google Map
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.