Wednesday, April 23, 2025

News

Fact Check:മദ്രസ അദ്ധ്യാപകൻ കുട്ടിയെ മർദ്ദിക്കുന്നത്  2021ൽ ബംഗ്ലാദേശിലാണ്   

Written By Sabloo Thomas
Aug 4, 2023
banner_image

Claim
മദ്രസ അദ്ധ്യാപകൻ കുട്ടിയെ മർദ്ദിക്കുന്നു.
Fact
2021ൽ ബംഗ്ലാദേശിൽ നിന്നുമുള്ള വീഡിയോ.

കണ്ടാൽ മദ്രസ അദ്ധ്യാപകൻ എന്ന് തോന്നിക്കുന്ന വേഷത്തിലുള്ള ഒരു  മുസ്ലീം യുവാവ് കുട്ടിയെ മനുഷ്യത്വ രഹിതമായി  മർദ്ദിക്കുന്ന വീഡിയോയ്‌ക്കൊപ്പമുള്ള ഒരു പോസ്റ്റ്  സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു.ഈ പോസ്റ്റിന്റെ വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904) ഒരാൾ  സന്ദേശം അയച്ചിരുന്നു. 

Request for fact checking we received in WhatsApp
Request for fact checking we received in WhatsApp

ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് ആണ് ഞങ്ങൾക്ക് ലഭിച്ച സന്ദേശത്തിൽ ഉണ്ടായിരുന്നത്. Rashid Architects എന്ന  ഐഡിയിൽ നിന്നുള്ളതായിരുന്നു ആ പോസ്റ്റ്. ഞങ്ങൾ പരിശോധിക്കുമ്പോൾ പോസ്റ്റിന്  1.1 K ഷെയറുകൾ ഉണ്ടായിരുന്നു.

പോസ്റ്റിൽ ഈ സംഭവം എവിടെ നിന്നാണ് എന്നോ എന്ന് നടന്നതാണ് എന്നോ പറയുന്നില്ല. “ഈ പരമ ചെറ്റയെ എന്തോ ചെയ്യണം” എന്ന ഒരു സംശയം മാത്രമാണ് പോസ്റ്റിൽ ഉന്നയിക്കുന്നത്. എന്നാൽ പോസ്റ്റ് ശ്രദ്ധിച്ച പലരും അത് ഇന്ത്യയിൽ നിന്നാണ് എന്നും ഈ അടുത്ത കാലത്ത് ഉണ്ടായ സംഭവമാണ് എന്നും തെറ്റിദ്ധരിക്കുന്നുണ്ട് എന്ന് കമന്റുകളിൽ നിന്നും വ്യക്തം. പോലീസിനോട് ഇയാളെ അറസ്റ്റ് ചെയ്യാനും മറ്റും ആവശ്യപ്പെടുന്ന കമന്റുകളിൽ നിന്നും നമ്മുക്ക് അങ്ങനെ അനുമാനിക്കാം.

  ഇവിടെ വായിക്കുക:Fact Check: നിന്ന നില്‍പ്പില്‍ മരിച്ചയാള്‍ ആണോ ഈ വിഡിയോയിൽ?

Fact Check/Verification

 ഞങ്ങൾ ആദ്യം വീഡിയോയിൽ നിന്ന് ഒരു കീഫ്രെയിം എടുത്ത്  ഗൂഗിളിന്റെ  സഹായത്തോടെ സേർച്ച് ചെയ്തു. അപ്പോൾ Advocate Shah Alom എന്ന ഐഡിയിൽ നിന്നും മാർച്ച് 10,2021ൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തി.

Advocate Shah Alom’s Post

ഒരല്പം ദൈർഘ്യമുള്ള ഈ വീഡിയോയിൽ മർദ്ദിക്കുന്നതിന് മുൻപ് അയാൾ കുട്ടിയെ റോഡിലൂടെ നടത്തി കൊണ്ട് വരുന്ന ദൃശ്യവും ഉണ്ട്.

 ബംഗ്ലാ ഭാഷയിൽ ഉള്ള വീഡിയോയിൽ കുട്ടിയുടെ വസ്ത്രം പിങ്ക് ആണ്. എന്നാൽ വൈറൽ വീഡിയോയിൽ ഈ കളർ അല്പം മങ്ങിയാണ് കാണുന്നത്. ഒരു പക്ഷേ വീഡിയോയിലെ കളർ അല്പം ഫേയിഡ് ചെയ്തു നിർമിച്ചത് കൊണ്ടാവണം ഇത്. 

എന്നാൽ വൈറൽ വീഡിയോയിലെ അതേ കസേരകളും മാറ്റും മറ്റ് ഉപകരണങ്ങളും ഈ വിഡിയോയിലും കാണാം. പോരെങ്കിൽ  വൈറൽ വീഡിയോയിലെയും ഈ  വീഡിയോയിലെയും ദൃശ്യങ്ങളുടെ സ്വീകൻസും ഒന്ന് തന്നെയെന്ന് കാണാം.

തുടർന്നുള്ള തിരച്ചിൽ ഈ വീഡിയോയിലെ ദൃശ്യത്തിൽ ഒന്നിന്റെ സ്ക്രീൻ ഷോട്ടുള്ള ഒരു വാർത്ത en.prothomalo എന്ന ബംഗ്ലാദേശിൽ നിന്നുള്ള വാർത്ത മാധ്യമത്തിന്റെ മാർച്ച് 10,2021ലെ റിപ്പോർട്ടിൽ നിന്നും കിട്ടി.

Screen shot from en.prothomalo
Screen shot from en.prothomalo

“ചൊവ്വാഴ്ച മദ്രസയ്ക്ക് പുറത്ത് പോയതിന് എട്ട് വയസുകാരൻ വിദ്യാർത്ഥിയെ നിഷ്കരുണം മർദ്ദിച്ച മദ്രസ അദ്ധ്യാപകനെ ബുധനാഴ്ച അറസ്റ്റ് ചെയ്തുവെന്നാണ്,” റിപ്പോർട്ട് പറയുന്നത്.
“നേരത്തെ, പ്രായപൂർത്തിയാകാത്ത കുട്ടിയെ അദ്ധ്യാപകനായ മൗലാന യഹ്‌യ നിഷ്‌കരുണം മർദ്ദിക്കുന്ന ഒരു വീഡിയോ ക്ലിപ്പ്  സോഷ്യൽ മീഡിയയിൽ വൈറലായത്  സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ  വലിയ പ്രതിഷേധത്തിന് കാരണമായിയെന്നും,” റിപ്പോർട്ട് കൂട്ടിച്ചേർത്തു.
“ബുധനാഴ്ച വൈകുന്നേരം ചാട്ടോഗ്രാമിലെ റംഗൂനിയയിലെ സരഫ്ബാറ്റയിൽ നിന്നാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. ഹത്തസാരി സദർ ഉപജിലയിലെ മർകസുൽ ഇസ്‌ലാമി അക്കാദമി ഹഫീസിയ മദ്രസ അദ്ധ്യാപകനായിരുന്നു,” എന്നും റിപ്പോർട്ടിൽ പറയുന്നു.
“സംഭവത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി മദ്രസ അധികൃതർ യഹ്യയെ അവരുടെ സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ടു,” എന്നും റിപ്പോർട്ടിലുണ്ട്.

ബംഗ്ലാദേശിൽ നിന്നുള്ള ഇൻഡിപെൻഡന്റ് എന്ന മാധ്യമം മാർച്ച് 11,2021 ൽ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “കുട്ടിയുടെ പിതാവ് കേസ് ഫയൽ ചെയ്യുകയും യഹ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഹത്തസാരി സർക്കിൾ അഡീഷണൽ പോലീസ് സൂപ്രണ്ട് ഷഹാദത്ത് ഹുസൈൻ സ്ഥിരീകരിച്ചുവെന്ന്,” ഇൻഡിപെൻഡന്റിന്റെ റിപ്പോർട്ട് പറയുന്നു.

screen shot of the independent's report
screen shot of the independent’s report

ഇവിടെ വായിക്കുക:Fact Check:നരേന്ദ്ര മോദിയെ പാർലമെൻറിൽ മുഖത്ത് നോക്കി വിമർശിക്കുന്ന വീഡിയോ അല്ലിത് 

Conclusion

മദ്രസ അദ്ധ്യാപകൻ കുട്ടിയെ മർദിക്കുന്ന ഈ വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷത്തിൽ തെളിഞ്ഞു.

Result: Missing Context

ഇവിടെ വായിക്കുക:Fact Check: ഐപിസി 233 സ്വയരക്ഷാവകാശ വകുപ്പല്ല

Sources
Facebook post by  Advocate Shah Alom 0n March 10, 2021
News report by en.prothomalo on March 10, 2021
News report by theindependentbd.com on March 11,2021


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.