Claim
ഇന്ത്യ ബംഗ്ലാദേശ് ഫുട്ബോൾ മത്സരത്തിലെ കൈയാങ്കളി.
Fact
2018 ബംഗ്ലാദേശ് ഫെഡറേഷൻ കപ്പ് ഫൈനലിലെ ദൃശ്യങ്ങൾ.
ഇന്ത്യ ബംഗ്ലാദേശ് ഫുട്ബോൾ മത്സരത്തിലെ കൈയാങ്കളിയുടേത് എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“ഇന്ത്യ ബംഗ്ലാദേശ് ഫുട്ബോൾ മത്സരത്തിൽ ഇന്ത്യൻ പ്ലെയറെ മർദ്ദിച്ച ബംഗ്ലാദേശി കളിക്കാരന് സ്പോട്ടിൽ തന്നെ മറുപടി കൊടുക്കുന്ന ഇന്ത്യൻ കളിക്കാർ,” എന്ന വിവരണത്തിനൊപ്പമാണ് വീഡിയോ.
സ്വയം സേവകൻ എന്ന ഐഡിയിൽ നിന്നും 686 പേരാണ് ഞങ്ങൾ കാണും വരെ വീഡിയോ ഷെയർ ചെയ്തത്.

Jobin Joby Joseph എന്ന ഐഡിയിൽ നിന്നുള്ള വീഡിയോയ്ക്ക് ഞങ്ങൾ കാണും വരെ 457 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ Arun Kovalam എന്ന ഐഡിയിൽ നിന്നും 268 പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ഇവിടെ വായിക്കുക:Fact Check: ഈ കലശ യാത്ര അയോധ്യയിൽ നടന്നതല്ല
Fact Check/Verification
ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളായി വിഭജിച്ചു. എന്നിട്ട് ചില കീ ഫ്രെയിമുകൾ ഗൂഗിളിൽ റിവേഴ്‌സ് ഇമാജി സേർച്ച് ചെയ്തു. അപ്പോൾ, International Football Village – IFV എന്ന ഐഡിയിൽ നിന്നും ഫേസ്ബുക്കിൽ ഏപ്രിൽ 22,2022ൽ ഷെയർ ചെയ്ത വീഡിയോ കിട്ടി.
“നവംബർ 23,2018 ഫെഡറേഷൻ കപ്പ് #ബംഗ്ലാദേശ്.ലോക ഫുട്ബോളിലെ പ്രസിദ്ധമായ പോരാട്ട നിമിഷങ്ങളിൽ ഒന്ന്. ഫെഡറേഷൻ കപ്പ് ഫൈനലിൽ ധാക്ക അബഹാനിയും ബസുന്ദര കിംഗ്‌സും തമ്മിലായിരുന്നു ഈ മത്സരം,” എന്നാണ് വീഡിയോയുടെ വിവരണം.

13sanky എന്ന ഐഡിയിൽ നിന്നും ഈ വീഡിയോ നവംബർ 24,2023ൽ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് ഫെഡറേഷ കപ്പ് 2018 ഫൈനൽ എന്നാണ് അതിന്റെ വിവരണം.

“ഈ മത്സരത്തെ കുറിച്ച് നവംബർ 27,2023ൽ ബംഗ്ലാദേശിലെ ഫിനാൻഷ്യൽ എക്സ്പ്രസ്സ് എഡിറ്റോറിയൽ എഴുതിയിരുന്നു. 2018 നവംബർ 23 ഒരു വെള്ളിയാഴ്ചയായിരുന്നു. 2018 ബംഗ്ലാദേശ് ഫെഡറേഷൻ കപ്പിന്റെ ഫൈനൽ ഫുട്ബോൾ മത്സരം കാണാനായി ഞാൻ എന്റെ എല്ലാ ജോലികളും മീറ്റിംഗുകളും മാറ്റി വെച്ചിരുന്നു. രണ്ട് മുൻനിര ടീമുകളായ അബഹാനിയും ബസുന്ദര കിംഗ്‌സും പരസ്പരം കൊമ്പുകോർക്കാൻ ഒരുങ്ങുകയായിരുന്നു. 25,000 പേരെ ഉൾക്കൊള്ളാവുന്ന ധാക്ക സ്റ്റേഡിയത്തിൽ പകുതിയും ഇരു ടീമുകളുടെയും ആരാധകർ നിറഞ്ഞു. ഇരു ടീമുകളും മികച്ചതും രസകരവുമായ ഫുട്ബോൾ കളിച്ചു. തത്സമയം സംപ്രേക്ഷണം ചെയ്ത കളി നടക്കുന്ന സ്റ്റേഡിയത്തിന്റെ അന്തരീക്ഷം, 80കളിലെയും 90കളിലെയും ബംഗ്ലാദേശ് ഫുട്‌ബോളിന്റെ പ്രതാപകാലത്തെ ഓർമ്മിപ്പിച്ചു,” എഡിറ്റോറിയൽ പറയുന്നു.
“ആവേശകരമായ മത്സരത്തിൽ അബഹാനി 3-1 ഗോളിന് വിജയിച്ചു. പകുതി സമയത്ത് 0-1ന് പിന്നിലായിരുന്ന ടീമിന് ഇത് അഭൂതപൂർവമായ വഴിത്തിരിവായിരുന്നു,” എഡിറ്റോറിയൽ തുടരുന്നു.
“ഞാൻ മത്സരം ആസ്വദിച്ചു. എന്നാൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഉണ്ടായ ഒരു സംഭവം എന്നെ സങ്കടപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്തു. ഒരു ഫൗളിനെ തുടർന്ന് കളിക്കാർ വൃത്തികെട്ട വാക്കേറ്റത്തിൽ ഏർപ്പെട്ടു. റഫറിക്ക് നാല് ചുവപ്പ് കാർഡുകൾ കാണിക്കേണ്ടി വന്നു. ഇത് ലജ്ജാകരമായിരുന്നു. ഈ കളിക്കാർ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യേണ്ട ഒന്നാണ് സ്പോർട്സ്മാൻഷിപ്പ്. ജയിച്ചാലും തോറ്റാലും കളിയുടെ ഭാഗമാണത്,”എഡിറ്റോറിയൽ പറയുന്നു.
ഇവിടെ വായിക്കുക:Fact Check: ചന്ദ്രയാൻ 3ന്റെ വിക്ഷേപണം കാണിക്കുന്ന വീഡിയോകളുടെ യാഥാർത്ഥ്യം
Conclusion
ഇന്ത്യ ബംഗ്ലാദേശ് ഫുട്‌ബോള്‍ മത്സരത്തില്‍ അല്ല, 2018ലെ ബംഗ്ലാദേശ് ഫെഡറേഷൻ കപ്പ് ഫൈനൽ മത്സരത്തിനിടയിലാണ് ഈ സംഭവം നടന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: False
Sources
Facebook post by International Football Village-IFV on April 11,2022
Youtube video by 13sanky on November 23,2018
Article by Financial Express on November 27,2018
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.