Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
“അയോധ്യയിലേക്കുള്ള കലശ യാത്ര.” എന്ന പേരിലൊരു വീഡിയോ.
ഇവിടെ വായിക്കുക:Fact Check: ചന്ദ്രയാൻ 3ന്റെ വിക്ഷേപണം കാണിക്കുന്ന വീഡിയോകളുടെ യാഥാർത്ഥ്യം
ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളായി വിഭജിച്ചു. എന്നിട്ട് ചില കീ ഫ്രെയിമുകൾ ഗൂഗിളിൽ റിവേഴ്‌സ് ഇമാജി സേർച്ച് ചെയ്തു. അപ്പോൾ @VlKAS_PR0NAM0 എന്ന ഹാൻഡിൽ ജൂലൈ 11,2023ൽ ചെയ്ത ട്വീറ്റ് കിട്ടി.
ബാഗേശ്വർ ബാബയ്ക്ക് വേണ്ടി ഒത്തുകൂടി, ഗ്രേറ്റർ നോയിഡയിൽ ധീരേന്ദ്ര ശാസ്ത്രി ജിയുടെ രാം കഥയ്ക്കായി പരമ്പരാഗത കലശ യാത്ര നടത്തുന്ന സ്ത്രീകൾ,” എന്നാണ് ട്വീറ്റിലെ വിവരണം.
ഇടിവി ഭാരത് ജൂലൈ 9,2023ൽ ഈ വീഡിയോ അവരുടെ റിപ്പോർട്ടിൽ കൊടുത്തിട്ടുണ്ട്. “പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ഭഗവത് കഥയ്ക്ക് മുന്നോടിയായുള്ള യാത്ര പുറപ്പെട്ടു. ഗ്രേറ്റർ നോയിഡയിലെ ജയ്ത്പൂർ ഗ്രാമത്തിന് സമീപം ജൂലൈ 10 മുതൽ ജൂലൈ 16 വരെ പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ നേതൃത്വത്തിലാണ് ഭഗവത് കഥ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച ഭഗവത് കഥയ്ക്ക് മുന്നോടിയായി ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുത്ത യാത്ര പുറപ്പെട്ടു,” എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
ജൂലൈ 9,2023ൽ ദൈനിക്ക് ഓൺലൈനും വാർത്തയ്‌ക്കൊപ്പം ഈ വീഡിയോ കൊടുത്തിട്ടുണ്ട്. ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ഭഗവത് കഥയുടെ മുന്നോടിയായി ഗ്രേറ്റര്‍ നോയിഡയിലെ സിറ്റി പാര്‍ക്കില്‍ നിന്ന് ജെറ്റ്പ്പൂര്‍ വരെ 3 കിലോമീറ്ററാണ് ഈ യാത്ര നടന്നത് എന്ന് ദൈനിക്ക് ഓൺലൈൻ റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ വായിക്കുക:Fact Check: പ്രയാഗ്‌രാജ് പള്ളി പൊളിച്ചത് പാകിസ്ഥാൻ പതാക ഉയർത്തിയതുകൊണ്ടല്ല
അയോധ്യയുടെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഗ്രേറ്റര്‍ നോയിഡയിൽ നിന്നുള്ളതാണ് എന്ന് ഇതിൽ നിന്നും അനുമാനിക്കാം.
Sources
Tweet by VlKAS_PR0NAM0 on July 11,2023
News Report by ETV Bharat on July 9,2023
News report by Dainik Online on July 9,2023
ഇവിടെ വായിക്കുക:Fact Check: കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്റയുടെ ശമ്പളം ₹ 5 ലക്ഷമാണോ?