Claim
ആർഎസ്എസ് പ്രവർത്തകയെ കേരളത്തിൽ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്നു.
Fact
ഗൗരി ലങ്കേഷിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ തെരുവു നാടകം.
ആർഎസ്എസ് പ്രവർത്തകയെ കേരളത്തിൽ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്നുവെന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
1:37 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ബൈക്കിൽ വരുന്നരണ്ട് പുരുഷന്മാർ ഒരു കാർ റോഡിൽ നിർത്തി സ്ത്രീ ഡ്രൈവറെ വാഹനത്തിൽ നിന്ന് വലിച്ചിറക്കുന്നു. സ്ത്രീ എതിർക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, അവരിൽ ഒരാൾ അവളെ വെടിവച്ചു വീഴ്ത്തുന്നതും വിഡിയോയിൽ കാണാം.
@Vijay754510 എന്ന ട്വീറ്റർ ഹാൻഡിൽ ഷെയർ ചെയ്ത ഹിന്ദിയിൽ ഉള്ള വിഡിയോയ്ക്ക് ഞങ്ങൾ കാണും വരെ 893 റീട്വീറ്റുകളും 162ക്വാട്ട് റീട്വീറ്റുകളും ഉണ്ട്. അതിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണാം.

ഇംഗ്ലീഷിലും ഈ വീഡിയോ വൈറലാവുന്നുണ്ട്. ഇംഗ്ലീഷിലെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇവിടേയും ഇവിടെയും ഇവിടെയും കാണാം.
ഇവിടെ വായിക്കുക:Fact Check: ബിജെപി പതാകയ്ക്ക് മുകളിൽ കർണാടകയിൽ പശുവിനെ കശാപ്പ് ചെയ്തോ?
Fact Check/Verification
ഈ വീഡിയോ ആദ്യം ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. എന്നീട്, ഒരു കീ ഫ്രേം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.
അപ്പോൾ DYFI കാളികാവ് MC യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ 2017 സെപ്റ്റംബർ 8 ന് മലയാളം അടിക്കുറിപ്പോടെ പങ്കിട്ട യഥാർത്ഥ ദൃശ്യങ്ങൾ കണ്ടെത്തി. ഇത് ഇംഗ്ലീഷിൽ ഇങ്ങനെ വിവർത്തനം ചെയ്യുന്നു, “ഇത് മോനെ കാളികാവിൽ DYFI ആണ്…ആർഎസ്എസിനെതിരെയുള്ള ഒരു തകർപ്പൻ ഐറ്റം. ഒരു പൊതു വിചാരണ. ഒരു തെരുവ് നാടകത്തിലൂടെ. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് ആർഎസ്എസ്.”

2017 ൽ സീ ടിവി ഇത് ആർഎസ്എസ് പ്രവർത്തകയെ കേരളത്തിൽ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്നുവെന്ന് തെറ്റായി റിപ്പോർട്ട് ചെയ്തിരുന്നു അതിനെതിരെ അന്ന് പാലക്കാട് എംപിയായിരുന്ന, ഇന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് 2017 സെപ്റ്റംബർ 12 ന് ഒരു പോസ്റ്റിട്ടിരുന്നു.
“ഡി.വൈ.എഫ്.ഐ. നടത്തിയ ഒരു തെരുവുനാടക ദൃശ്യം ഉപയോഗിച്ച് സീ ന്യൂസിന്‍റെ നേതൃത്വത്തില്‍ ഞെട്ടിക്കുന്ന നുണപ്രചരണം. “നടുറോഡില്‍ കേരളത്തിലെ ‘ഇടതുപക്ഷ മുസ്ലിങ്ങള്‍’ ആര്‍.എസ്.എസ്.അനുഭാവിയായ ഹിന്ദുസ്ത്രീയെ കൊല്ലുന്നു” എന്നാണ് പ്രചരണം. ഇതോ മാധ്യമ പ്രവര്‍ത്തനം.? കയ്യോടെ പിടിക്കപ്പെട്ടപ്പോൾ വാർത്ത(?) മുക്കി. ഒരു മാപ്പുപോലും പറയാതെ (sic),” എന്നായിരുന്നു രാജേഷിന്റെ പോസ്റ്റ്.

ഈ വീഡിയോ ഒരു തെരുവ് നാടകത്തിന്റെ ഭാഗമാണ് എന്ന് വ്യക്തമാക്കുന്ന 2017 സെപ്റ്റംബർ 13 ലെ ന്യൂസ് 18 വാർത്തയും ഞങ്ങൾക്ക് കിട്ടി.

ഇവിടെ വായിക്കുക:Fact Check: ബിജെപി കൊടി വീട്ടിൽ നിന്നും നീക്കം ചെയ്യുന്ന വീഡിയോ കർണാടകയിൽ നിന്നാണോ?
Conclusion
ഗൗരി ലങ്കേഷിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ തെരുവുനാടകമാണ് കേരളത്തിൽ ആർഎസ്എസ് പ്രവർത്തകയെ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്ന വീഡിയോ എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Result: False
ഇവിടെ വായിക്കുക:Fact Check: ഇവിഎമ്മുകൾ കണ്ടെത്തിയ ബിജെപി നേതാവിന്റെ കാർ കർണാടകയിൽ നാട്ടുകാർ നശിപ്പിച്ചോ?
Sources
News report by News 18 on September 13, 2017
Facebook Post by DYFI Kalikavu on September 8, 2017
Facebook post by MB Rajesh on September 12,2017
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.