Authors
Claim
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ ബിജെപി പതാകയ്ക്കു മുകളിൽ പശുവിനെ ക്രൂരമായി കശാപ്പ് ചെയ്തു.
മുന്നറിയിപ്പ്: മൃഗളോടുള്ള ക്രൂരതയുടെ ശല്യപ്പെടുത്തുന്ന ദൃശ്യം അടങ്ങിയിരിക്കുന്നു.
ഇവിടെ വായിക്കുക:Fact Check: ഈ ഫോട്ടോ കീഴാറ്റൂർ ബൈപാസ്സ് റോഡിന്റേതാണോ?
Fact
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഇത്തരം പോസ്റ്റുകൾ ഞങ്ങൾ കണ്ടു.
മലയാളത്തിൽ ഒരു ഫോട്ടോ മാത്രമാണ് പ്രചരിക്കുന്നത്. എന്നാൽ മറ്റ് ഭാഷകളിൽ പ്രചരിക്കുന്ന ഒരു വിഡിയോയിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഈ ഫോട്ടോ എന്ന് ഞങ്ങൾക്ക് മനസിലായി. Google ൽ “cow slaughter,”, “BJP flag” എന്നി വാക്കുകൾ ഉപയോഗിച്ച് കീവേഡ് സെർച്ച്, 2022 ഫെബ്രുവരി 2-ന് @uncensoredlive എന്നയാളുടെ ഒരു ട്വീറ്റ് ഞങ്ങൾക്ക് കിട്ടി. ഗോഹത്യയുടെ ക്രൂരമായ വീഡിയോ ഉള്ള ട്വീറ്റ് പറയുന്നത്, സംഭവം നടന്നത് മണിപ്പൂരിലാണെന്നാണ്.
2022ൽ മണിപ്പൂരിൽ ബിജെപി പതാകയ്ക്കു മുകളിൽ മുസ്ലീം യുവാക്കൾ പശുവിനെ അറുക്കുന്ന വീഡിയോ നിരവധി ട്വിറ്റർ ഉപയോക്താക്കൾ ഷെയർ ചെയ്തിരുന്നു. അത്തരം പോസ്റ്റുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.
@azad_nishantന്റെ അത്തരത്തിലുള്ള ഒരു ട്വീറ്റിന്റെ കമന്റ് വിഭാഗത്തിൽ, മണിപ്പൂർ മുഖ്യമന്ത്രി N Biren Singh ന്റെ ട്വിറ്റർ ഹാൻഡിൽ ഇംഫാൽ ഫ്രീ പ്രസ് റിപ്പോർട്ടിന്റെ സ്‌ക്രീൻഗ്രാബ് പങ്കിട്ടതായി ഞങ്ങൾ കണ്ടെത്തി. ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ പ്രതിഷേധിച്ച് പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു റിപ്പോർട്ട്.
റിപ്പോർട്ട് അനുസരിച്ച്, “പശുവിനെ കശാപ്പ് ചെയ്തതായി ആരോപണം നേരിടുന്ന മൂന്ന് പേരെ, ലിലോംഗ് പോലീസ് അറസ്റ്റ് ചെയ്തു.” ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
“ഞായറാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വൈറൽ വീഡിയോയിൽ, മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി ടിക്കറ്റ് പ്രഖ്യാപനത്തിനെതിരായ പ്രതിഷേധ സൂചകമായി നിലത്ത് കിടക്കുന്ന ബി.ജെ.പി പതാകയ്ക്ക് മുകളിൽ ഒരു പശുവിനെ ചിലർ കശാപ്പ് ചെയ്യുന്നത് കണ്ടു,” റിപ്പോർട്ട് തുടരുന്നു.
“ഐപിസി 153A, 429, 504, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, 1960 ലെ സെക്ഷൻ 11(1) എന്നിവ പ്രകാരം മൂന്ന് പ്രതികളെ ലിലോംഗ് പോലീസ് അറസ്റ്റ് ചെയ്യുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു” എന്ന് @PetaIndia ട്വീറ്റിന് മറുപടി നൽകി.
2022 ഫെബ്രുവരി 1 ലെ ദ ഹിന്ദുവിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, “ലിലോംഗിൽ അറസ്റ്റിലായ മൂന്ന് പേർക്കും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേനെയും സംസ്ഥാന ബി.ജെ.പി പ്രസിഡൻറ് എ. ശാരദയെയും അധിക്ഷേപിച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. തൗബാൽ ജില്ലയിലെ ലിലോംഗിൽ നസ്ബുൾ ഹുസൈൻ (38), അബ്ദുൾ റഷീദ് (28), ആരിബ് ഖാൻ (32) എന്നിവരാണ് അറസ്റ്റിലായത്.”
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് ശേഷം കർണാടകയിൽ ബിജെപി പതാകയ്ക്ക് മുകളിൽ ആളുകൾ പശുവിനെ കശാപ്പ് ചെയ്യുന്നത് എന്ന പേരിൽ പ്രചരിക്കുന്നത് മണിപ്പൂരിൽ നിന്നുള്ള ഒരു വർഷത്തിലേറെ പഴക്കമുള്ള ഫോട്ടോയാണ്.
ഇവിടെ വായിക്കുക:Fact Check: ബിജെപി കൊടി വീട്ടിൽ നിന്നും നീക്കം ചെയ്യുന്ന വീഡിയോ കർണാടകയിൽ നിന്നാണോ?
Result: False
Sources
Tweet By @NBirenSingh, February 1, 2022
Tweet By @PetaIndia, February 1, 2022
Report By The Hindu, Dated February 1, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.