Thursday, April 24, 2025
മലയാളം

Fact Check

ഹിജാബ് വിവാദം മുൻനിർത്തി  പ്രചരിക്കുന്ന വീഡിയോ Moroccoയിൽ നിന്നുള്ളത് 

banner_image

ഈ മാസമാദ്യം ഉണ്ടായ കർണാടകയിലെ ഹിജാബ് വിവാദം രാജ്യത്തുടനീളം ഒരു പ്രധാന ചർച്ചാവിഷയമായി മാറി. വിവേചനപരമാണ് ഈ നീക്കം  എന്ന് ആരോപിച്ച്, മുസ്ലീം വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുമ്പോൾ, നിരവധി ഹിന്ദു വലതുപക്ഷ വിദ്യാർത്ഥികൾ എതിർ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. 

ഹിജാബ് ധരിച്ച പെൺകുട്ടികളെ പിന്തുണച്ച് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയും പ്രതികരിച്ചു. വിഷയം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണയിലാണ്. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തന്റെ സർക്കാർ അനുസരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബൊമ്മൈ സംസ്ഥാന നിയമസഭയെ അറിയിച്ചു. ഇടക്കാല ഉത്തരവിൽ പെറ്റീഷനുകൾ തീർപ്പാകും വരെ ഹിജാബ് അടക്കമുള്ള മത വസ്ത്രങ്ങൾ ആരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധരിക്കരുത് എന്ന് കോടതി നിർദേശിച്ചു.

ഇത്തരം സംഭവങ്ങൾ ആദ്യമായി റിപ്പോർട്ട് ചെയ്തത്  മുതൽ സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ച് ധാരാളം  പ്രചാരണങ്ങൾ നടക്കുന്നുണ്ട്. വിവാദം തുടരുന്നതിനിടെ, ബുർഖ ധരിച്ച യുവതിയെ ചില യുവാക്കൾ അക്രമിക്കുന്നതിന്റെ  വീഡിയോ വൈറലാകുന്നുണ്ട്. “ഹിജാബിൻ്റെ പേരിൽ പെൺകുട്ടികൾക്ക് നേരെ അക്രമണം നടത്തുന്ന സംഘികൾ,” എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം.

Ekk Bava എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് 1.7 K ആളുകൾ ഷെയർ ചെയ്തുവെന്നാണ് ഞങ്ങളുടെ പരിശോധനയിൽ കണ്ടത്.

Ekk Bava’s Post

ഞങ്ങളുടെ പരിശോധനയിൽ,ഉനൈസ് ഇബ്നു അലി എന്ന ഐഡിയിൽ നിന്നും 141 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തുവെന്ന് കണ്ടു.

ഉനൈസ് ഇബ്നു അലി’s post

Fact Check/ Verification

വീഡിയോയുടെ കീ-ഫ്രെയിം റിവേഴ്‌സ് ഇമേജ്  സേർച്ച് ചെയ്തപ്പോൾ, വീഡിയോ മൊറോക്കൻ ആസ്ഥാനമായുള്ള വാർത്താ ചാനലായ മൊറോക്കോ വേൾഡ് ന്യൂസിൽ 2015 ഒക്ടോബർ 26-ന് പ്രസിദ്ധീകരിച്ച  വാർത്ത ആണ് എന്ന് മനസിലായി. “Morocco: Video of Mob Assaulting Woman on Ashura Day Stirs Outrage” എന്ന തലക്കെട്ടിലാണ് വാർത്ത കൊടുത്തിരുന്നത്.

Screenshot from Morocco World News

ഫ്രാൻസിലെ മാധ്യമായ observers.france24.com, 2015 ഒക്ടോബർ 30-ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി. “2015 ലെ വിശുദ്ധ ആഷുറാ ദിനത്തിൽ, മൊറോക്കോയിലെ ക്ലോസ്ബാങ്കയിൽ ചില യുവാക്കൾ ഒരു പെൺകുട്ടിക്ക് നേരെ മുട്ടയും മാവും വെള്ളവും എറിഞ്ഞതാണ് വീഡിയോയിൽ ഉള്ളത്. മൊറോക്കോയിലെ മതപരമായ അവധി ദിവസമായ ആഷുറാ ദിനത്തിൽ, കുട്ടികൾ പടക്കങ്ങൾ, മുട്ടകൾ, സോപ്പ് എന്നിവയുൾപ്പെടെ വിവിധ വസ്തുക്കൾ എറിയുന്ന പതിവുണ്ട്,”ആ റിപ്പോർട്ട് പറയുന്നു.

ഞങ്ങളുടെ ബംഗ്ലാദേശ് ഫാക്ട് ചെക്ക് ടീം ഈ അവകാശവാദം മുൻപ് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.

Conclusion

ഹിജാബ് വിവാദം തുടരുന്നതിനിടെ 2015ൽ മൊറോക്കോയിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കിൽ വൈറലായിരിക്കുകയാണ്. കർണാടകത്തിലെ ഇപ്പോഴത്തെ വിവാദങ്ങളുമായി ഈ വീഡിയോയ്ക്ക് ഒരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണം വ്യക്തമാക്കുന്നു.

വായിക്കാം:  ഹിജാബ് ധരിച്ച പെൺകുട്ടിയെ  രക്ഷിക്കുന്ന  സ്വാമിജിയുടെ വീഡിയോ സ്ക്രിപ്റ്റഡ് ആണ്

Result – False Context/False

Our Sources

Morocco World News

Observers.france24.com


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,893

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.