Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
ഹിജാബ് ധരിച്ചതിന്റെ പേരിൽ നിരവധി വിദ്യാർത്ഥികൾക്ക് വിദ്യഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് കർണാടകയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. ഈ പ്രതിഷേധങ്ങൾ പൂർണമായി അവസാനിച്ചുവെന്ന് പറയാനാവില്ല. ഈ വിഷയത്തിൽ കർണാടക ഹൈകോടതി ഒരു ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. അത് പ്രകാരം വിദ്യാർഥികളെ ഹിജാബ് ക്‌ളാസിൽ ധരിക്കുന്നത്, ഈ വിഷയത്തിലുള്ള പെറ്റീഷനുകൾ തീർപ്പാക്കും വരെ, വിലക്കിയിട്ടുണ്ട്. എന്നാൽ കേസിൽ അന്തിമ വിധി വന്നിട്ടില്ല.
കർണാടകയിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത് മുതൽ സമൂഹ മാധ്യമങ്ങൾ ഇതിനെ ചുറ്റിപ്പറ്റിയുള്ള പ്രചാരണങ്ങളുടെ വേദിയായി മാറിയിരിക്കുകയാണ്. ഹിജാബ് വിഷയമായി വരുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “ഹിജാബിട്ട പെൺകുട്ടിയെ കട്ടക്ക് കൂടെ നിന്ന് രക്ഷിച്ച സ്വാമിജിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ,” എന്ന അടിക്കുറിപ്പ് ആണ് വീഡിയോയ്ക്ക് കൊടുത്തിരിക്കുന്നത്.
ആ വിഡിയോയുടെ കഥാഗതി ഇങ്ങനെയാണ്: “ഹിജാബ് ധരിച്ച ഒരു ഉമ്മയും മകളും എവിടെയോ പോവാൻ ബസ് സ്റ്റോപ്പിൽ എത്തുന്നു. മകൾ എന്തോ വീട്ടിൽ മറന്ന് വെച്ചുവെന്ന് ബോധ്യമാവുന്നു. മകളെ ബസ് സ്റ്റോപ്പിൽ നിർത്തി മറന്ന് വെച്ച സാധനം എടുക്കാനായി ഉമ്മ പോവുന്നു. രണ്ട് പൂവാലന്മാർ മകളെ ശല്യം ചെയ്യാൻ തുടങ്ങുന്നു. ശബരിമലയ്ക്ക് പോവുന്ന അയ്യപ്പന്മാർ ഇടുന്ന തരത്തിലുള്ള കറുത്ത വസ്ത്രം ധരിച്ച ഒരു സ്വാമി അത് വഴി സ്കൂട്ടറിൽ വരുന്നു. പെൺകുട്ടിയെ ശല്യപ്പെടുത്തുന്ന പൂവാലന്മാരെ കാണുന്നു. സ്‌കൂട്ടറിൽ നിന്നും ഇറങ്ങി അവരെ സ്വാമി ശകാരിക്കുന്നു. പൂവാലന്മാർ അവിടെ നിന്ന് പോവുന്നു. മടങ്ങി വന്ന ഉമ്മയോട് മകൾ നടന്നതെല്ലാം പറയുന്നു. ഉമ്മ സ്വാമിയോട് നന്ദി പറയുന്നു. സ്വാമി സ്‌കൂട്ടറിൽ മടങ്ങുന്നു. ഉമ്മ മകളെ കെട്ടിപ്പിടിക്കുന്നു.”
Ekk Bava എന്ന ഐഡിയിൽ നിന്നുള്ള വീഡിയോയ്ക്ക് ഞങ്ങൾ പരിശോധിക്കുമ്പോൾ 4 K ഷെയറുകൾ ഉണ്ടായിരുന്നു.
Kudoos media എന്ന ഐഡിയിൽ നിന്നുമുള്ള വീഡിയോ ഞങ്ങൾ കാണുമ്പോൾ അതിന് 3.4 k ഷെയറുകൾ ഉണ്ടായിരുന്നു,
ഞങ്ങൾ പരിശോധിക്കുമ്പോൾ, Haneefa kpm എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 244 ഷെയറുകൾ ഉണ്ടയിരുന്നു.
ഹിജാബ് വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം പ്രചാരണങ്ങളെ മുൻപും ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. കർണാടകയിൽ ‘അല്ലാഹു അക്ബർ’ വിളിച്ച് വൈറലായ പെൺകുട്ടിയുടെ ഫോട്ടോ എന്ന പേരിലുള്ള പ്രചരണം, ഹിജാബ് ധരിച്ച സ്ത്രീകളുടെ ദേഹത്ത് വെള്ളം ഒഴിക്കുന്ന ശ്രീലങ്കയിൽ നിന്നുള്ള ഒരു പഴയ വീഡിയോ എന്നിവ മലയാളത്തിൽ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
Fact Check/Verification
Kudoos mediaയുടെ പോസ്റ്റിൽ ,Safnu Kalathingal Valangeri, എന്ന ആൾ സാധാരണ ഹിജാബ് ധരിക്കുന്നവർ തലമുടി മറയ്ക്കും എന്നും ഈ വീഡിയോയിലെ ഹിജാബ് ധരിച്ച പെൺകുട്ടി തലമുടി നേരെ മറച്ചിട്ടില്ലെന്നും ചൂണ്ടി കാട്ടുന്നു. അതിന് താഴെ,Siju Ks എന്ന ആൾ, “സ്ക്രിപ്റ്റ്ഡ് ആണെന്ന് വീഡിയോയ്ക്ക് താഴെ സൂചിപ്പിക്കുന്നുണ്ട്.
ഞങ്ങൾ വീഡിയോയെ കീഫ്രെയിമുകളായി വിഭജിച്ച് അതിൽ ഒരു ഇമേജ് റിവേഴ്സ് ഇമേജ് തിരയൽ നടത്തി. അപ്പോൾ നടിയായ Sanjjanaa Galraniയുടെ ഐഡിയിൽ നിന്നും ഫേസ്ബുക്കിൽ She was saved എന്ന തലക്കെട്ടോടെ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടു.
Sanjjanaa Galrani’s Post
“കണ്ടതിന് നന്ദി! ഈ പേജിൽ സ്ക്രിപ്റ്റഡ് ഡ്രാമകളും പാരഡികളും ഉണ്ടെന്ന് ദയവായി ശ്രദ്ധിക്കുക. ഈ ഹ്രസ്വചിത്രങ്ങൾ വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മാത്രമുള്ളതാണ്!,” എന്ന ഒരു ഡിസ്ക്ലെയിമർ വീഡിയോയ്ക്ക് ഒപ്പം കൊടുത്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സ്‌ക്രിപ്റ്റഡ് വീഡിയോകൾ ധാരാളം ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഫേസ്ബുക്ക്,ട്വീറ്റർ, വാട്ട്സ്ആപ്പ് തുടങ്ങിയ വിവിധ പ്ലാറ്റുഫോമുകളിൽ എല്ലാം ഇവ ഷെയർ ചെയ്യപ്പെട്ടാറുണ്ട്. ഞങ്ങളുടെ ശ്രദ്ധയിൽ മുൻപും ഇത്തരം ധാരാളം വീഡിയോകൾ വരികയും അവ ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. Sanjjanaa Galrani തന്നെ ഇത്തരം ധാരാളം വീഡിയോകൾ സൃഷ്‌ടിച്ചിട്ടുണ്ട്. അവർ ചെയ്ത സ്കൂട്ടർ മോഷണത്തെ കുറിച്ചുള്ള ഒരു വീഡിയോ മുൻപ് മലയാളത്തിൽ തെറ്റായ അവകാശവാദത്തോടെ വൈറലായിരുന്നു. അന്ന് അത് ഞങ്ങൾ ആ വീഡിയോ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
വായിക്കാം: ചിരഞ്ജീവിയോടൊപ്പം 50 വയസിന് താഴെയുള്ള സ്ത്രി ശബരിമല ദർശനം നടത്തിയില്ല
Conclusion
ഞങ്ങളുടെ അന്വേഷണത്തിൽ, ഹിജാബ് ധരിച്ച പെൺകുട്ടിയെ രക്ഷിച്ച സ്വാമിജിയുടെ വീഡിയോ സ്ക്രിപ്റ്റഡ് ആണ് എന്ന് കണ്ടെത്തി.ഈ വിഡീയോ ശരിക്കും നടന്ന ഒരു സംഭവമാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഷെയർ ചെയ്യപ്പെടുന്നത്.
Result: Misleading/Partly False
Our Sources
Comment by Safnu Kalathingal Valangeri
Sanjjanaa Galrani’s Facebook Post
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.