Tuesday, April 22, 2025

News

Fact Check: ഏപ്രിൽ 1 മുതൽ വെള്ള കാർഡുകൾ ക്യാൻസലായി പോകും എന്ന പ്രചരണം വ്യാജം

Written By Sabloo Thomas
Mar 17, 2023
banner_image

Claim

റേഷൻ കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവരുടെ വെള്ള കാർഡുകൾ ഏപ്രിൽ 1  മുതൽ ക്യാൻസലായി പോകും.

Fact

പ്രചരണം വ്യാജമാണ്. ഇത്തരം ഒരു തീരുമാനം ഉണ്ടായിട്ടില്ല.

“റേഷൻ ഷോപ്പിൽ നിന്നും വെള്ള കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30 നു മുമ്പായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവ് ആക്കിയില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ ആ കാർഡുകൾ ക്യാൻസലായി പോകും. ഒന്നാം തിയ്യതി മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയാണ്. ഇത് എല്ലാവരെയും അറിയിക്കുക.” എന്നാണ് പോസ്റ്റ് പറയുന്നത്. വാട്ട്സ്ആപ്പിലാണ് പോസ്റ്റുകൾ കൂടുതൽ വൈറലാവുന്നത്. എപിഎൽ കുടുംബങ്ങൾക്ക് (ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ ഉള്ളവർക്ക്) കൊടുക്കുന്നതാണ് വെള്ള കാർഡ്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലേറെ പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. 

Ticket we received in Whatsapp
Ticket we received in Whatsapp

വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും സന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാൽ ഫേസ്ബുക്കിൽ സന്ദേശം വാട്ട്സ്ആപ്പിലെ പോലെ വൈറൽ അല്ല.Bala Krishna Kamath എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ഞങ്ങൾ കാണും വരെ 6 പേർ ഷെയർ ചെയ്തു.

Bala Krishna Kamath 's Post
Bala Krishna Kamath ‘s Post

ഞങ്ങൾ കാണുമ്പോൾ Sree Mullakkal Vanadurga Temple എന്ന ഐഡിയിൽ നിന്നും പോസ്റ്റിന് 4 ഷെയറുകൾ ഉണ്ടായിരുന്നു.

Sree Mullakkal Vanadurga Temple's post
Sree Mullakkal Vanadurga Temple‘s post

Jacob Varghese  എന്ന ഐഡിയിൽ നിന്നും എന്‍റെ നാട് കാഞ്ഞിരം KL05 മലരിക്കൽ ടൂറിസം ഗ്രാമം എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിന് 4 ഷെയറുകൾ ഉണ്ടായിരുന്നു.

Jacob Varghese 's Post
Jacob Varghese ‘s Post

Fact Check/Verification

ആദ്യം ഞങ്ങൾ റേഷൻ ഷോപ്പിൽ നിന്നും വെള്ള കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവരുടെ കാർഡുകൾ ഏപ്രിൽ 1 മുതൽ ക്യാൻസലായി പോകും എന്ന ഒരു വാർത്ത വന്നിട്ടുണ്ടോ എന്നറിയാൻ പത്രങ്ങളിൽ തിരിഞ്ഞു. കാരണം അത്തരം ഒരു സുപ്രധാന വാർത്ത വന്നിട്ടുണ്ടെങ്കിൽ അത് പൊതുവിതരണ വകുപ്പ് പത്ര കുറിപ്പായി ഇറക്കുമല്ലോ. എന്നാൽ അത്തരം ഒരു വാർത്തയും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഞങ്ങൾ പൊതു വിതരണ വകുപ്പിന്റെ വെബ്‌സൈറ്റ് പരിശോധിച്ചു. അവിടെയും ഒരു അറിയിപ്പുമില്ല.

Alayin Hameed എന്ന ഐഡി, Department of Civil Supplies & Consumer Affairs, Keralaയുടെ പോസ്റ്റിലിട്ട ഒരു കമന്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.  “ഒന്നാം തീയതി മുതൽ റേഷൻ സംവിധാനം കേന്ദ്രം ഏറ്റെടുക്കുന്നു എന്നുള്ള ഒരു വാർത്ത വാട്സ് ആപ്പ് മുഖേന പരക്കുന്നു അത് ശരിയാണോ?,” എന്നായിരുന്നു കമന്റ് , “ഇപ്രകാരമൊരു ഉത്തരവ് നിലവിൽ ഇല്ല,”എന്നായിരുന്നു,Department of Civil Supplies & Consumer Affairs, Kerala കൊടുത്ത മറുപടി.

Comment from the Facebook Post of Department of Civil Supplies & Consumer Affairs, Kerala
Comment from the Facebook Post of Department of Civil Supplies & Consumer Affairs, Kerala

തുടർന്ന് കേരളത്തിലെ പൊതുവിതരണ സംവിധാനത്തിന്റെ മേൽനോട്ടമുള്ള റേഷനിംഗ്
കൺട്രോളർ കെ മനോജ് കുമാറിനെ വിളിച്ചു. അത്തരം ഒരു തീരുമാനമാവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വായിക്കുക: Fact Check: വാക്സിനേഷൻ എടുത്ത 40തിനും 60നും  ഇടയിയിലുള്ളവർക്ക്  ഹൃദയാഘാതം, ഡി ഡൈമർ ടെസ്റ്റ്  എടുക്കുക എന്ന കളമശേരി ഇഎസ്ഐ ആശുപത്രിയുടെ നോട്ടീസ് വ്യാജം  

Conclusion

റേഷൻ ഷോപ്പിൽ നിന്നും വെള്ള കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവർ ഉണ്ടെങ്കിൽ അവരുടെ  കാർഡുകൾ ഏപ്രിൽ 1  മുതൽ ക്യാൻസലായി പോകും എന്ന  പ്രചരണം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Result: False


Sources

Telephone conversation with Manoj Kumar K, Controller of Rationing

https://civilsupplieskerala.gov.in/


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.