Monday, April 14, 2025
മലയാളം

Fact Check

CDB വൈസ് ചെയർമാനായി 2014ൽ ബിജെപി സ്ഥാനാർഥിയായി താനൂരിൽ മത്സരിച്ച നാരായണൻ മാസ്റ്ററെ നിയമിച്ചത് പിണറായി അല്ല

banner_image

നാളികേര വികസന ബോർഡ് എന്ന് മലയാളത്തിൽ അറിയപ്പെടുന്ന  Coconut Development Boardന്റെ (CDB) വൈസ് ചെയർമാനായി 2014ൽ ബിജെപി സ്ഥാനാർഥിയായി താനൂരിൽ മത്സരിച്ച നാരായണൻ മാസ്റ്ററെ പിണറായി സർക്കാർ നിയമിച്ചുവെന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

Haritham Perassannur എന്ന പേജിൽ നിന്നാണ് ഈ പോസ്റ്റ് ആദ്യം വരുന്നത്. ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ നാരായണൻ മാസ്റ്ററെ നിയമനത്തിൽ അഭിനന്ദിച്ചു കൊണ്ടിട്ട പോസ്റ്റ് സ്ക്രീൻ ഷോട്ട് എടുത്താണ് Haritham Perassannur ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.

“2014 നിയമസഭ ഇലക്ഷനിൽ താനൂരിൽ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയെ പിണറായിയുടെ സർക്കാർ നാളികേര വികസന ബോർഡ്‌ വൈസ് ചെയർമാൻ ആയി നിയമിച്ചു. ചുവപ്പ് നിരച്ചു കാവിയായി.” എന്നാണ് പോസ്റ്റ്. അതിനു ഞങ്ങൾ കാണുമ്പോൾ 35 ഷെയറുകൾ ഉണ്ടായിരുന്നു.

Haritham Perassannur’s post

തുടർന്ന്,പോരാളി വാസു എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ഷെയർ ചെയ്തു.ഞങ്ങൾ കാണുമ്പോൾ  അതിനു 124 ഷെയറുകൾ ഉണ്ടായിരുന്നു. 

പോരാളി വാസു’s post

Factcheck/Verification

നാളികേര വികസനബോർഡ് വൈസ് ചെയർമാനായി കെ നാരായണൻ മാസ്റ്ററെ നിയമിച്ചതിനു ആശംസകൾ അർപ്പിച്ചു കൊണ്ട് ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

K Surendran’s Facebook Post

തുടർന്ന്, ഞങ്ങൾ നാളികേര വികസന ബോർഡ് കേരളാ സർക്കാർ സ്ഥാപനമാണോ എന്ന് പരിശോധിച്ചു.

അവരുടെ വെബ്‌സൈറ്റിലെ വിവരണം അനുസരിച്ചു,”നാളികേര വികസന ബോർഡ്, രാജ്യത്തെ നാളികേര കൃഷിയുടെയും വ്യവസായത്തിന്റെയും സംയോജിത വികസനത്തിനായി, ഉൽപ്പാദന വർദ്ധനയിലും ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ഇന്ത്യാ ഗവൺമെന്റിന്റെ കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ നിയമാനുസൃതമായി സ്ഥാപിതമായ ഒരു  സ്ഥാപനമാണ്.”

From Coconut development board website

കൂടുതൽ വ്യക്തതയ്‌ക്കായി ഞങ്ങൾ ബിജെപി സംസ്‌ഥാന വക്താവ് സന്ദീപ് വാചസ്പതിയെ വിളിച്ചു, അദ്ദേഹം പറഞ്ഞത്, നാളികേര വികസന കോർപ്പറേഷൻ കേന്ദ്ര സർക്കാരിന്റെ കീഴിലെ സ്ഥാപനം ആണ് എന്നും കേന്ദ്രമാണ് നാരായണൻ മാസ്റ്ററെ വൈസ് ചെയർമാനായി നിയമിച്ചത് എന്നുമാണ്.

Conclusion

നാളികേര വികസന ബോർഡ് കേന്ദ്ര സർക്കാർ സ്ഥാപനമാണ്. അതിലാണ് നാരായണൻ മാസ്റ്റർ വൈസ് ചെയർമാനായി നിയമിതനായത്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

വായിക്കാം:ബംഗ്ലാദേശികളും റോഹിൻഗ്യകളും പ്രകടനം നടത്തുന്നുവെന്ന പേരിൽ പ്രചരിപ്പിക്കുന്ന വീഡിയോ 2019 ലേത്

Result:Misleading Content/Partly False

Our Sources

Coconut Development Board

K Surendran’s Facebook post

Telephone conversation with BJP state spokesman Sandeep Vachaspathi


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,789

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.