“ബംഗ്ലാദേശികളും റോഹിൻഗ്യകളും പാറക്കടവ് ടൗണിൽ നടത്തിയ പ്രകടനം. അപകടം നമ്മുടെ മുറ്റത്തും എത്തി മക്കളെ,” എന്ന വിവരണത്തോടെ ഒരു വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
ഇതെന്തൊരു ലോകം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ 363 ഷെയറുകൾ ഉണ്ടായിരുന്നു.

@sajeesh251 എന്ന ഹാൻഡിലിൽ നിന്നും ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടും ഉണ്ട്.
കിഴക്കമ്പലത്ത് അതിഥി തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷത്തിനിടെ അക്രമം നടന്നു. സി.ഐ അടക്കം അഞ്ച് പേർക്ക് ഗുരുതരമായ പരിക്ക് ഏറ്റിരുന്നു. അതിഥി തൊഴിലാളികൾ പൊലീസ് ജീപ്പ് കത്തിക്കുക കൂടി ചെയ്തു. ഇതിനെ തുടർന്ന് അതിഥി തൊഴിലാളികളെ ബംഗ്ലാദേശികളും റോഹിൻഗ്യകളുമായി പലരും ചിത്രീകരിച്ചു. ഈ സന്ദർഭത്തിലാണ് ഞങ്ങൾ വീഡിയോ പരിശോധിക്കാൻ തീരുമാനിച്ചത്.
Factcheck/Verification
ഞങ്ങൾ ട്വീറ്ററിൽ കീ വേർഡ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ @Purusho92480129 എന്ന വ്യക്തി 2019 ഡിസംബർ 20 ന് ഇതേ വീഡിയോ ഷെയർ ചെയ്തതായി കണ്ടെത്തി. ഇപ്പോൾ പ്രചരിക്കുന്ന അതേ വിവരങ്ങൾ ആണ് ആ ട്വീറ്റിന് ഒപ്പമുള്ള കുറിപ്പും പങ്ക് വെക്കുന്നത്.
2019 ഡിസംബർ 20 ന് TRUE THINKERS ᵀᴴᴵᴺᴷᴵᴺᴳ ᴳᴱᴺᴱᴿᴬᵀᴵᴼᴺ എന്ന ഫേസ്ബുക്ക് പേജിലും വീഡിയോ കണ്ടെത്തി. ഇപ്പോൾ പ്രചരിക്കുന്ന അതേ വിവരങ്ങൾ ആണ് ആ ഫേസ്ബുക്ക് പോസ്റ്റിന് ഒപ്പമുള്ള കുറിപ്പും പങ്ക് വെക്കുന്നത്.
Post in the group TRUE THINKERS ᵀᴴᴵᴺᴷᴵᴺᴳ ᴳᴱᴺᴱᴿᴬᵀᴵᴼᴺ
തുടർന്ന് ഇൻറർനെറ്റിൽ തിരഞ്ഞപ്പോൾ 2019 ഡിസംബർ 20 ന് നാദാപുരം പാറക്കടവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം നടന്നതായി കേരള കൗമുദി റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. ബംഗാളിന്റെ അതിർത്തി ദേശമായ മുർഷിദാബാദിൽ ബംഗ്ളാദേശിൽ നിന്ന് അനധികൃതമായി കുടിയേറിയവരാണ് ഈ പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികൾ എന്നും റിപ്പോർട്ടിൽ പറയുന്നു.
നാദാപുരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത മൂന്നു ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ അന്യ സംസ്ഥാന തൊഴിലാളികളെ ഒരു അജ്ഞാത സംഘം കയ്യേറ്റം ചെയ്തത്തായി മനോരമയുടെ ഇംഗ്ലീഷ് വെബ്‌സൈറ്റ് 2019 ഡിസംബർ 23 നു കൊടുത്ത വാർത്തയും ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.
Conclusion
അന്യ സംസ്‌ഥാന തൊഴിലാളികൾ പ്രകടനം നടത്തുന്ന വീഡിയോ 2019 ഡിസംബറിലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Result: Misplaced Context
Our Sources
TRUE THINKERS ᵀᴴᴵᴺᴷᴵᴺᴳ ᴳᴱᴺᴱᴿᴬᵀᴵᴼᴺ’s Post
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.