Saturday, March 15, 2025
മലയാളം

Fact Check

പട്ടിണി നിർമ്മാർജ്ജനം കേന്ദ്ര സർക്കാർ കേരളത്തെ മാതൃകയാക്കണം എന്ന് സുപ്രീം കോടതി പറഞ്ഞുവെന്നു വാദം തെറ്റിദ്ധാരണാജകം

banner_image

പട്ടിണി നിർമ്മാർജ്ജനം കേന്ദ്ര സർക്കാർ കേരളത്തെ മാതൃകയാക്കണം എന്ന് സുപ്രീം കോടതി, എന്ന ഒരു പോസ്റ്റർ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻറെയും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും പടത്തിനൊപ്പമാണ് പോസ്റ്റർ പ്രചരിക്കുന്നത്.

Arun Pulimath എന്ന ഐഡിയിൽ നിന്നുമുള്ള  പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിനു  1.7 K ഷെയറുകൾ ഉണ്ടായിരുന്നു.

Arun Pulimath’s facebook post

Cpim Cyber Poralikal എന്ന ഐഡിയിൽ നിന്നുമുള്ള  പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിനു 744 ഷെയറുകൾ ഉണ്ടായിരുന്നു.

Cpim Cyber Poralikal’s Fceb9ook pos

ഇത് കൂടാതെ ധാരാളം ഇത്തരം പോസ്റ്റുകൾ ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ കിട്ടി.

View of similar post’s on Facebook

 Factcheck/ Verification

ഞങ്ങൾ പട്ടിണി നിർമ്മാർജ്ജനത്തെ കുറിച്ച് സുപ്രീം കോടതി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയാൻ കീ വെർഡ് സേർച്ച് ചെയ്തു. LiveLaw.in എന്ന വെബ്‌സൈറ്റിൽ  നവംബർ 16ന്  ചീഫ് ജസ്റ്റിസ് എൻ വി രമണ,  ജസ്റ്റിസ് ഹിമാ  കോലി, ജസ്റ്റിസ് എ എസ്  ബൊപ്പണ്ണ എന്നിവർ അടങ്ങിയ ബെഞ്ച്  ഈ വിഷയത്തിൽ പുറപ്പെടുവിച്ച വിധി റിപ്പോർട്ട് ചെയ്തതിന്റെ ട്വീറ്റ് കിട്ടി. 

Livelaw’s tweet

അതിൽ നിന്നും ഈ വിഷയത്തിലെ വിധി LiveLaw.in കാര്യമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് മനസിലായി.

Screenshot of a portion of ther eport published in Livelaw

ക്ഷേമരാഷ്ട്രത്തിൽ പട്ടിണിമരണം ഉണ്ടാകാൻ പാടില്ല എന്ന്  പറഞ്ഞതിന് ശേഷം, കോടതി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകിയെന്നാണ് അതിൽ നിന്നും മനസിലായത്. അനൂൻ  ധവാൻ  നൽകിയ ഹർജിയിലാണ് ഈ വിധി. 

Indiankanoon എന്ന വെബ്‌സൈറ്റിൽ വിധി പൂർണമായി അപ്ലോഡ് ചെയ്തിട്ടുണ്ട്. അത് പരിശോധിച്ചപ്പോൾ എട്ട് പേജുകളുള്ള വിധിരേഖയിൽ  ഒരു തവണപോലും കേരളത്തെ പരാമർശിച്ചിട്ടില്ല എന്ന് മനസിലായി. Anun Dhawan and others versus Union of India and others, WP(c) No.1103/2019.എന്നാണ് കേസിന്റെ നമ്പർ. എന്നാൽ വിവിധ സംസഥാനങ്ങൾ കമ്മ്യൂണിറ്റി കിച്ചൻ നടപ്പിലാക്കിയിട്ടുണ്ട് എന്ന് വിധിയിൽ പറഞ്ഞിട്ടുണ്ട്.
കേരളവും കോവിഡ് കാലത്ത്  കമ്മ്യൂണിറ്റി കിച്ചൻ നടപ്പിലാക്കിയ സംസ്‌ഥാനങ്ങളിൽ ഉൾപ്പെടും.

order of the spupreme court in the Anun Dhawan
and others versus Union of India and others, WP(c) No.1103/2019. case

ഞങ്ങൾ livelaw.in ചീഫ് എഡിറ്റർ എം എ റഷീദിനോട് സംസാരിച്ചു. അത്തരം ഒരു പരാമർശം കോടതി വിധിയിൽ ഒരിടത്തും ഇല്ല. കോടതി വാക്കാൽ അങ്ങനെ ഒരു പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ പോലും അത് കോടതിയുടെ അഭിപ്രായമായി കണക്കാക്കാൻ ആവില്ല, അദ്ദേഹം പറഞ്ഞു.

വായിക്കാം: ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ തിരിച്ചു കൊടുക്കാൻ വരുന്ന പോറ്റമ്മയുടെ പടമല്ലിത്

Conclusion

ഞങ്ങളുടെ അന്വേഷണത്തിൽ, പട്ടിണി നിർമ്മാർജ്ജനം സംബന്ധിച്ചുള്ള കേന്ദ്ര ഇടപെടലുകളിൽ സുപ്രീം കോടതി അതൃപ്തി രേഖപെടുത്തിയെന്നത് ശരിയാണ്, എന്ന് മനസിലായി. എന്നാൽ ആ വിധിയിൽ ഒരിടത്തും കേരളത്തെ കുറിച്ച് പരാമർശിച്ചിട്ടില്ല. കേരളത്തെ പ്രത്യേകമായി പേരെടുത്തു പറയാതെ ചില സംസ്‌ഥാനങ്ങൾ കമ്യൂണിറ്റി കിച്ചൻ നടപ്പിലാക്കിയതായി വിധിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

Result: Misleading/Partly False

Sources

LiveLaw.in

Indiankanoon 

LSG Kerala

Conversation with Livelaw Chief Editor M. A. Rashid


ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു 

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.