Friday, December 3, 2021
Friday, December 3, 2021
HomeFact Checkദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ തിരിച്ചു കൊടുക്കാൻ വരുന്ന പോറ്റമ്മയുടെ പടമല്ലിത്

ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ തിരിച്ചു കൊടുക്കാൻ വരുന്ന പോറ്റമ്മയുടെ പടമല്ലിത്

അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ പോറ്റമ്മ തിരിച്ചു കൊണ്ട് വരുന്നത് എന്ന് രീതിയിൽ  ഒരു ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. “വല്ലാതെ വിഷമിപ്പിക്കുന്ന ദൃശ്യം. ഒരു വർഷത്തോളം തന്റെ ഹൃദയം പോലെ നോക്കിയ കുഞ്ഞിനെ പ്രസവിച്ചു എന്നൊരൊറ്റ കാരണം കൊണ്ട് മാത്രം അമ്മയെന്ന് അവകാശപ്പെടുന്നവരിലേക്ക് കൈമാറാനുള്ള പോക്കാണിത്,”എന്നും മറ്റുമുള്ള വിവരണത്തോടൊപ്പമാണ് ഈ പടം ഷെയർ ചെയ്യപ്പെടുന്നത്.
അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം വിവാദമായതിനെ തുടർന്ന് ദത്ത് എടുത്ത ആന്ധ്രാപ്രദേശ് സ്വദേശികളിലെ നിന്നും തിരിച്ചു എടുത്ത കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് മടക്കി കൊണ്ട് വന്നതുമായി ബന്ധപ്പെട്ടാണ് ഈ പടം ഷെയർ ചെയ്യപ്പെടുന്നത്.

Connecting Media നേരമ്പോക്കിന് ഒരു പേജ് എന്ന ഐഡി പങ്കിട്ട പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ 173 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ പരിശോധിച്ചപ്പോൾ ചെങ്കൊടി പോരാളി എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റിനു 613  ഷെയറുകൾ കണ്ടു.

 ചെങ്കൊടി പോരാളി ‘s post

തിരിച്ചു കൊണ്ട് വന്ന കുഞ്ഞിനെ അമ്മയായ അനുപമയ്ക്ക് കൈമാറി കോടതി ഉത്തരവ് നവംബർ 24നു  വന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബകോടതി കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

കുഞ്ഞിന്‍റെ ഡി.എന്‍.എ പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്‍റെ യഥാര്‍ത്ഥ അമ്മ അനുപമയാണ് എന്ന് കോടതിക്ക് ബോധ്യമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുടുംബകോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് സ്വന്തം കുഞ്ഞിനെ തിരികെ ലഭിച്ചത്. 

അനുപമ നൽകിയ ഹർജി കോടതി തീർപ്പാക്കി. കുട്ടിയുടെ പൂർണമായ അധികാരം ഇനി അനുപമയ്ക്ക് ആയിരിക്കും. കുടുംബകോടതിയിലെ കേസ് അവസാനിച്ചുവെന്നു ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. 

 Factcheck/ Verification

ഞങ്ങൾ ഷെയർ ചെയ്യപ്പെടുന്ന പടം പരിശോധിച്ചു. അതിൽ മാധ്യമം ദിനപത്രത്തിന്റെ വാട്ടർമാർക്ക് കാണാം. അത് കൊണ്ടു തന്നെ ഇതിന്റെ നിജസ്ഥിതി അറിയാൻ മാധ്യമം അവരുടെ വെബ്‌സൈറ്റിൽ കുഞ്ഞിനെ കൊണ്ട് വന്ന ദിവസമായ നവംബർ 22 ലെ വാർത്ത പരിശോധിച്ചു.അത് ഇങ്ങനെയാണ്: “ഇന്നലെ രാത്രി 8.35ന് ഹൈദരാബാദ്-തിരുവനന്തപുരം ഇൻഡിഗോവിമാനത്തിലാണ് കുഞ്ഞുമായി പ്രത്യേകസംഘം എത്തിയത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചൈൽഡ് വെൽെഫയർ കൗൺസിലിെൻറ സോഷ്യൽ വർക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രാപ്രദേശിലെത്തി ദമ്പതികളിൽനിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.”

Screenshot of the picture fromMadhymaam

ചിത്രത്തിലുള്ളത് പോറ്റമ്മയല്ല:ചൈൽഡ് വെൽെഫയർ കൗൺസിലിന്റെ ഒരു വനിതാ ജീവനക്കാരി

വെബ്‌സൈറ്റിൽ കൊടുത്ത ചിത്രത്തിൽ നിന്നും എടുത്തത് മാധ്യമത്തിന്റെ ഫോട്ടോഗ്രാഫർ ബിമൽ തമ്പിയാണ് എന്ന് മനസിലായി. തുടർന്ന് ബിമൽ തമ്പിയെ വിളിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:”ചൈൽഡ് വെൽഫയർ കൗൺസിലിന്റെ ഉദ്യോഗസ്ഥയാണ് ചിത്രത്തിൽ കുഞ്ഞുമായി വരുന്നത്. അല്ലാതെ പോറ്റമ്മയല്ല. എല്ലാ മാധ്യമങ്ങളും ഈ ചിത്രം പ്രസിദ്ധീകരിച്ചെങ്കിലും മാധ്യമം പത്രത്തിന്റെ വാട്ടർമാർക്കുള്ള ചിത്രമാണ് ഈ പോസ്റ്ററുകളിൽ ഉപയോഗിച്ചിരിക്കുന്നത്.സംഭവം നിർഭാഗ്യകരമാണ് എന്ന് മാത്രമേ പറയാനുള്ളൂ.”

തുടർന്ന് ഞങ്ങൾ ആന്ധ്രയിൽ നിന്നും ആരാണ് കുട്ടിയെ കൊണ്ട് വന്നത് എന്നറിയാൻ സ്റ്റേറ്റ് പോലീസ് മീഡിയ  സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറിനെ വിളിച്ചു. ഡിവൈ.എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ, ഒരു വനിത അടക്കം മറ്റു രണ്ട് പൊലീസ് ഉദ്യോഗസ്ഥർ,  ചൈൽഡ് വെൽെഫയർ കൗൺസിലിന്റെ ഒരു വനിതാ ജീവനക്കാരി എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയെ കൊണ്ട് വന്നത് എന്ന് അദ്ദേഹം പറഞ്ഞു.

വായിക്കാം: വായിൽ നിന്ന് തീ തുപ്പുന്ന പക്ഷിയുടെ വൈറലായ വീഡിയോ എഡിറ്റ് ചെയ്തതാണ്

Conclusion

ഞങ്ങളുടെ അന്വേഷണത്തിൽ പ്രചരിക്കുന്ന പടത്തിലുള്ളത് കുട്ടിയുടെ പോറ്റമ്മയല്ല. ചൈൽഡ് വെൽെഫയർ കൗൺസിലിന്റെ ഒരു വനിതാ ജീവനക്കാരിയാണ് എന്ന് ബോധ്യപ്പെട്ടു.

Result: Misleading/Partly False

Sources

Madhyamam

Telephone Conversation with Madhyamam Photographer Bimal Thampi

Telephone Conversation with State Police Media Centre Deputy Director V P Pramod Kumar


ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular